വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w15 12/15 പേ. 23-27
  • യഹോവ നിങ്ങളെ താങ്ങും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നിങ്ങളെ താങ്ങും
  • 2015 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വ​യിൽ ആശ്രയി​ക്കുക—രോഗാ​വ​സ്ഥ​യിൽ
  • ഏത്‌ ഉപദേശം സ്വീക​രി​ക്കണം?
  • ബുദ്ധി ഉപയോ​ഗി​ക്കു​ക
  • “നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കട്ടെ”
  • വിശ്വാസത്തിന്‌ രോഗികളെ സഹായിക്കാൻ കഴിയുന്ന വിധം
    വീക്ഷാഗോപുരം—1992
  • ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക
    2008 വീക്ഷാഗോപുരം
  • യഹോവ ‘വിടുവിക്കുന്നു’—ബൈബിൾക്കാലങ്ങളിൽ
    2008 വീക്ഷാഗോപുരം
  • മനുഷ്യവർഗത്തിന്റെ അത്ഭുത രോഗശാന്തി സമീപിച്ചിരിക്കുന്നു
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
2015 വീക്ഷാഗോപുരം
w15 12/15 പേ. 23-27
ആശുപത്രി കിടക്കയിലായിരിക്കുന്ന ഒരു സഹോദരിയുടെ കൈ പിടിച്ച്‌ ഭർത്താവ്‌ പ്രാർഥിക്കുന്നു

യഹോവ നിങ്ങളെ താങ്ങും

“യഹോവ അവനെ രോഗ​ശ​യ്യ​യിൽ താങ്ങും.”—സങ്കീ. 41:3.

ഗീതം: 23, 138

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • രോഗാ​വ​സ്ഥ​യിൽ ആയിരി​ക്കു​മ്പോൾ സങ്കീർത്തനം 41:3 നമുക്ക്‌ ആശ്വാസം പകരു​ന്നത്‌ എങ്ങനെ?

  • യഹോവ ഇപ്പോൾ അത്ഭുത​ത്തി​ലു​ടെ സുഖ​പ്പെ​ടു​ത്തു​മെന്ന്‌ നമ്മൾ പ്രതീ​ക്ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

  • ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റിച്ച്‌ ആരെങ്കി​ലും ഉപദേശം തരു​മ്പോൾ നമ്മൾ ജാഗ്രത കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

1, 2. ബൈബിൾക്കാ​ല​ങ്ങ​ളിൽ ദൈവം എന്ത്‌ ചെയ്‌തി​ട്ടുണ്ട്‌, രോഗം വരു​മ്പോൾ ചിലർ ഇന്നും എന്ത്‌ പ്രതീ​ക്ഷി​ക്കു​ന്നു?

ഒരു മാരക​രോ​ഗം വന്നപ്പോൾ ചില​പ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടാ​കാം: ‘എന്റെ ഈ അസുഖം മാറു​മോ?’ അല്ലെങ്കിൽ നിങ്ങളു​ടെ ഒരു സുഹൃ​ത്തോ കുടും​ബാം​ഗ​മോ രോഗി​യാ​ണെ​ങ്കിൽ അവർക്ക്‌ പഴയ ആരോ​ഗ്യം തിരി​ച്ചു​കി​ട്ടു​മോ എന്ന്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. നിങ്ങൾക്കും നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വർക്കും നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ ആഗ്രഹി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌. രോഗി​ക​ളായ ചിലർ തങ്ങളുടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​മോ​യെന്ന്‌ അറിയാൻ ആഗ്രഹി​ച്ച​തി​നെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ആഹാബി​ന്റെ​യും ഇസബേ​ലി​ന്റെ​യും മകനായ അഹസ്യാവ്‌ തനിക്കു​ണ്ടായ ഒരു പരിക്കിൽനിന്ന്‌ സൗഖ്യം പ്രാപി​ക്കു​മോ​യെന്ന്‌ അറിയാൻ ആഗ്രഹി​ച്ചു. ഒരു രോഗം വന്നപ്പോൾ അരാം രാജാ​വായ ബെൻ-ഹദദും അത്‌ ഭേദമാ​കു​മോ​യെന്ന്‌ അറിയാൻ ആഗ്രഹി​ച്ചു.—2 രാജാ. 1:2; 8:7, 8.

2 കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ യഹോവ അത്ഭുത​ക​ര​മാ​യി രോഗം സൗഖ്യ​മാ​ക്കി​യ​തി​നെ​ക്കു​റി​ച്ചും തന്റെ പ്രവാ​ച​ക​ന്മാ​രെ ഉപയോ​ഗിച്ച്‌ മരിച്ച​വരെ ഉയിർപ്പി​ച്ച​തി​നെ​ക്കു​റി​ച്ചും ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. (1 രാജാ. 17:17-24; 2 രാജാ. 4:17-20, 32-35) ഇന്നും ദൈവം അത്ഭുത​ക​ര​മാ​യി തങ്ങളുടെ രോഗം സുഖ​പ്പെ​ടു​ത്തു​മോ എന്ന്‌ രോഗി​ക​ളായ ചിലർ ചിന്തി​ക്കാ​റുണ്ട്‌.

3-5. യഹോ​വ​യ്‌ക്കും യേശു​വി​നും എന്ത്‌ ചെയ്യാ​നാ​കും, നമ്മൾ ഏതെല്ലാം ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

3 ആളുകൾക്ക്‌ രോഗം വരുത്താ​നോ ആളുകളെ സുഖ​പ്പെ​ടു​ത്താ​നോ യഹോ​വ​യ്‌ക്ക്‌ കഴിയും. യഹോവ രോഗം വരുത്തി​ക്കൊണ്ട്‌ ശിക്ഷി​ച്ച​വ​രിൽ ചിലരാണ്‌ അബ്രാ​ഹാ​മി​ന്റെ നാളിലെ ഫറവോ​നും മോശ​യു​ടെ സഹോ​ദരി മിര്യാ​മും. (ഉല്‌പ. 12:17; സംഖ്യാ. 12:9, 10; 2 ശമൂ. 24:15) ഇസ്രാ​യേ​ല്യർ തന്നോട്‌ അവിശ്വ​സ്‌ത​രാ​യി​രു​ന്ന​പ്പോൾ “സകല രോഗ​വും ബാധയും” വരുത്തി​ക്കൊണ്ട്‌ യഹോവ അവരെ ശിക്ഷിച്ചു. (ആവ. 28:58-62) യഹോവ തന്റെ ജനത്തെ രോഗ​ങ്ങ​ളിൽനിന്ന്‌ സംരക്ഷിച്ച സമയങ്ങ​ളു​മുണ്ട്‌. (പുറ. 23:25; ആവ. 7:15) ചിലരെ യഹോവ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. അതിൽ ഒരാൾ ആയിരു​ന്നു കഠിന​മായ രോഗം വന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ച ഇയ്യോബ്‌.—ഇയ്യോ. 2:7; 3:11-13; 42:10, 16.

4 യഹോ​വ​യ്‌ക്ക്‌ രോഗി​കളെ സുഖ​പ്പെ​ടു​ത്താ​നുള്ള ശക്തിയു​ണ്ടെന്ന കാര്യ​ത്തിൽ നമുക്ക്‌ സംശയ​മില്ല. യേശു​വി​നും അതിനുള്ള കഴിവുണ്ട്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ അപസ്‌മാ​ര​വും കുഷ്‌ഠ​വും പോലുള്ള രോഗങ്ങൾ ബാധി​ച്ച​വ​രെ​പ്പോ​ലും യേശു സുഖ​പ്പെ​ടു​ത്തി. അന്ധന്മാ​രെ​യും തളർവാ​ത​രോ​ഗി​ക​ളെ​യും അവൻ സൗഖ്യ​മാ​ക്കി. (മത്തായി 4:23, 24 വായി​ക്കുക; യോഹ. 9:1-7) ആ അത്ഭുതങ്ങൾ, പുതിയ ലോക​ത്തിൽ യേശു ചെയ്യാൻ പോകുന്ന വിസ്‌മ​യ​ക​ര​മായ കാര്യ​ങ്ങൾക്കു​വേണ്ടി ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു. അന്ന്‌, “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല.”—യെശ. 33:24.

5 എന്നാൽ ഇന്ന്‌, ഏതെങ്കി​ലും മാരക​മായ രോഗം വരു​മ്പോൾ യഹോ​വ​യോ യേശു​വോ നമ്മളെ അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തു​മെന്ന്‌ പ്രതീ​ക്ഷി​ക്കാ​നാ​കു​മോ? ഒരു ചികിത്സ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മൾ എന്തെല്ലാം പരിഗ​ണി​ക്കണം?

യഹോ​വ​യിൽ ആശ്രയി​ക്കുക—രോഗാ​വ​സ്ഥ​യിൽ

6. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ചെയ്‌ത അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്ത്‌ പറയുന്നു?

6 യഹോവ ഒന്നാം നൂറ്റാ​ണ്ടിൽ ക്രിസ്‌ത്യാ​നി​കളെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യു​ക​യും അവരിൽ ചിലർക്ക്‌ അത്ഭുതങ്ങൾ പ്രവർത്തി​ക്കാ​നുള്ള പ്രാപ്‌തി നൽകു​ക​യും ചെയ്‌തു. (പ്രവൃ. 3:2-7; 9:36-42) ഉദാഹ​ര​ണ​ത്തിന്‌, അവർക്ക്‌ രോഗി​കളെ സുഖ​പ്പെ​ടു​ത്താ​നും വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കാ​നും കഴിയു​മാ​യി​രു​ന്നു. (1 കൊരി. 12:4-11) എന്നാൽ, ബൈബി​ളിൽ പറഞ്ഞി​രു​ന്ന​തു​പോ​ലെ​തന്നെ അത്തരം അത്ഭുതങ്ങൾ പിന്നീട്‌ നിന്നു​പോ​യി. (1 കൊരി. 13:8) അതു​കൊണ്ട്‌ നമ്മളെ​യോ നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രെ​യോ ദൈവം അത്ഭുത​ക​ര​മാ​യി സുഖ​പ്പെ​ടു​ത്തു​മെന്ന്‌ നമുക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയില്ല.

7. സങ്കീർത്തനം 41:3-ന്‌ നമ്മളെ ആശ്വസി​പ്പി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ?

7 എന്നാൽ തന്റെ മുൻകാല ദാസന്മാ​രു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ രോഗി​ക​ളാ​യി​രി​ക്കെ യഹോവ നിങ്ങ​ളെ​യും ആശ്വസി​പ്പി​ക്കു​ക​യും പിന്താ​ങ്ങു​ക​യും ചെയ്യും. ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എളിയ​വനെ ആദരി​ക്കു​ന്നവൻ ഭാഗ്യ​വാൻ; അനർത്ഥ​ദി​വ​സ​ത്തിൽ യഹോവ അവനെ വിടു​വി​ക്കും. യഹോവ അവനെ കാത്തു ജീവ​നോ​ടെ പാലി​ക്കും.” (സങ്കീ. 41:1, 2) എന്നാൽ, അക്കാലത്ത്‌ ജീവി​ച്ചി​രുന്ന നല്ലവനായ ഒരാൾ എളിയ​വ​നായ ഒരുവ​നോട്‌ പരിഗണന കാണി​ച്ചാൽ അദ്ദേഹം ഒരിക്ക​ലും മരിക്കി​ല്ലെന്നല്ല ദാവീദ്‌ അർഥമാ​ക്കി​യത്‌. അങ്ങനെ​യെ​ങ്കിൽ യഹോവ ആ വ്യക്തിയെ എങ്ങനെ സഹായി​ക്കു​മാ​യി​രു​ന്നു? ദാവീ​ദു​തന്നെ പറയുന്നു: “യഹോവ അവനെ രോഗ​ശ​യ്യ​യിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റി​വി​രി​ക്കു​ന്നു.” (സങ്കീ. 41:3) തന്റെ ദാസർ അനുഭ​വി​ക്കുന്ന കഷ്ടങ്ങൾ യഹോ​വ​യ്‌ക്ക്‌ വ്യക്തമാ​യി അറിയാം, അവൻ അവരെ മറന്നു​ക​ള​യില്ല. അവർക്ക്‌ ധൈര്യ​വും ജ്ഞാനവും നൽകാൻ യഹോ​വ​യ്‌ക്കാ​കും. അതു​പോ​ലെ, സ്വയം പുതു​ക്കാ​നുള്ള പ്രാപ്‌തി​യോ​ടെ​യു​മാണ്‌ ദൈവം മനുഷ്യ​ശ​രീ​രം നിർമി​ച്ചി​രി​ക്കു​ന്നത്‌.

8. സങ്കീർത്തനം 41:4 അനുസ​രിച്ച്‌, രോഗ​ശ​യ്യ​യി​ലാ​യി​രു​ന്ന​പ്പോൾ ദാവീദ്‌ യഹോ​വ​യോട്‌ എന്ത്‌ അപേക്ഷി​ച്ചു?

8 താൻ രോഗി​യും ക്ഷീണി​ത​നും വ്യാകു​ല​നും ആയിരുന്ന ഒരു സമയ​ത്തെ​ക്കു​റി​ച്ചും 41-ാം സങ്കീർത്ത​ന​ത്തിൽ ദാവീദ്‌ പറയുന്നു. ഏതാണ്ട്‌ ആ സമയത്താണ്‌, അബ്‌ശാ​ലോം ദാവീ​ദി​നു പകരം രാജാ​വാ​കാൻ ശ്രമി​ച്ചത്‌. അബ്‌ശാ​ലോ​മി​നെ അതിൽനിന്ന്‌ തടയാൻ കഴിയാ​ത്തത്ര ശോച​നീ​യ​മാ​യി​രു​ന്നു ദാവീ​ദി​ന്റെ അവസ്ഥ. ബത്ത്‌-ശേബയു​മാ​യി താൻ ചെയ്‌ത പാപമാണ്‌ തന്റെ കുടും​ബ​ത്തി​ലു​ണ്ടായ കുഴപ്പ​ങ്ങൾക്ക്‌ കാരണ​മെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. (2 ശമൂ. 12:7-14) അവൻ എന്തു ചെയ്‌തു? അവൻ ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യ​മാ​ക്കേ​ണമേ; നിന്നോ​ട​ല്ലോ ഞാൻ പാപം ചെയ്‌തത്‌.” (സങ്കീ. 41:4) തന്റെ പാപം യഹോവ ക്ഷമി​ച്ചെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. രോഗാ​വ​സ്ഥ​യിൽ അവൻ യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു. എന്നാൽ യഹോവ എന്തെങ്കി​ലും അത്ഭുതം ചെയ്‌ത്‌ തന്നെ സുഖ​പ്പെ​ടു​ത്തു​മെന്ന്‌ ദാവീദ്‌ കരുതി​ക്കാ​ണു​മോ?

9. (എ) ഹിസ്‌കീ​യാ​രാ​ജാ​വി​നു​വേണ്ടി യഹോവ എന്ത്‌ ചെയ്‌തു? (ബി) യഹോവ എന്ത്‌ ചെയ്യാ​നാണ്‌ ദാവീദ്‌ പ്രതീ​ക്ഷി​ച്ചത്‌?

9 യഹോവ ചില ആളുകളെ സുഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഹിസ്‌കീ​യാ​രാ​ജാ​വിന്‌ മരിക്കത്തക്ക രോഗം വന്നപ്പോൾ യഹോവ അവനെ സൗഖ്യ​മാ​ക്കി. അങ്ങനെ അവൻ 15 വർഷം കൂടി ജീവിച്ചു. (2 രാജാ. 20:1-6) എന്നാൽ ഒരു അത്ഭുത​ത്തി​ലൂ​ടെ ദൈവം തനിക്ക്‌ സൗഖ്യം തരു​മെന്ന്‌ ദാവീദ്‌ പ്രതീ​ക്ഷി​ച്ചില്ല. “എളിയ​വനെ ആദരി​ക്കു​ന്നവ”നെ ദൈവം എങ്ങനെ സഹായി​ക്കു​ന്നു​വോ അതേ വിധത്തിൽ, തന്നെയും സഹായി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ദാവീദ്‌ ആഗ്രഹി​ച്ചത്‌. ദാവീ​ദിന്‌ യഹോ​വ​യു​മാ​യി ഒരു അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌, തന്നെ ആശ്വസി​പ്പി​ക്കു​ന്ന​തി​നും രോഗാ​വ​സ്ഥ​യിൽ പരിപാ​ലി​ക്കു​ന്ന​തി​നും യഹോ​വ​യോട്‌ അവന്‌ അപേക്ഷി​ക്കാൻ കഴിഞ്ഞു. സൗഖ്യം പ്രാപി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ആരോ​ഗ്യം മെച്ച​പ്പെ​ടു​ന്ന​തി​നു​വേ​ണ്ടി​യും അവൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ഇതേ വിധത്തിൽ നമ്മളെ സഹായി​ക്കു​ന്ന​തിന്‌ നമുക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാം.—സങ്കീ. 103:3.

10. ത്രൊ​ഫി​മൊ​സി​നും എപ്പ​ഫ്രൊ​ദി​ത്തോ​സി​നും എന്ത്‌ സംഭവി​ച്ചു, ഇതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ നിഗമ​ന​ത്തി​ലെ​ത്താം?

10 പൗലോസ്‌ അപ്പൊ​സ്‌ത​ല​നും മറ്റുള്ള​വർക്കും രോഗി​കളെ സൗഖ്യ​മാ​ക്കാൻ കഴിയു​മാ​യി​രു​ന്നി​ട്ടും ഒന്നാം നൂറ്റാ​ണ്ടി​ലെ എല്ലാവ​രെ​യും അവർ സൗഖ്യ​മാ​ക്കി​യില്ല. (പ്രവൃ​ത്തി​കൾ 14:8-10 വായി​ക്കുക.) പനിയും അതിസാ​ര​വും ബാധിച്ച പുബ്ലി​യൊ​സി​ന്റെ പിതാ​വി​നെ, പൗലോസ്‌, “പ്രാർഥിച്ച്‌ അവന്റെ​മേൽ കൈ​വെച്ച്‌ അവനെ സുഖ​പ്പെ​ടു​ത്തി.” (പ്രവൃ. 28:8) എന്നാൽ തനിക്ക്‌ അറിയാ​വുന്ന എല്ലാവ​രെ​യും പൗലോസ്‌ സൗഖ്യ​മാ​ക്കി​യില്ല. ഒരു മിഷന​റി​യാ​ത്ര​യിൽ പൗലോ​സി​ന്റെ സുഹൃ​ത്തു​ക്ക​ളിൽ ഒരാളായ ത്രൊ​ഫി​മൊസ്‌ അവനോ​ടൊ​പ്പം യാത്ര ചെയ്‌തു. (പ്രവൃ. 20:3-5, 22; 21:29) എന്നാൽ ത്രൊ​ഫി​മൊ​സിന്‌ രോഗം ബാധി​ച്ച​പ്പോൾ പൗലോസ്‌ അവനെ സുഖ​പ്പെ​ടു​ത്തി​യില്ല. അതു​കൊണ്ട്‌ ത്രൊ​ഫി​മൊ​സിന്‌ പൗലോ​സി​നോ​ടൊ​പ്പ​മുള്ള യാത്ര നിറുത്തി സുഖം പ്രാപി​ക്കു​ന്ന​തി​നാ​യി മിലേ​ത്തൊ​സിൽ താമസി​ക്കേ​ണ്ടി​വന്നു. (2 തിമൊ. 4:20) പൗലോ​സി​ന്റെ മറ്റൊരു സുഹൃ​ത്താ​യി​രുന്ന എപ്പ​ഫ്രൊ​ദി​ത്തോസ്‌ രോഗം വന്ന്‌ മരണത്തി​ന്റെ വക്കോളം എത്തിയി​രു​ന്നു. എന്നാൽ പൗലോസ്‌ അദ്ദേഹ​ത്തെ​യും സുഖ​പ്പെ​ടു​ത്തി​യ​താ​യി ബൈബിൾ പറയു​ന്നില്ല.—ഫിലി. 2:25-27, 30.

ഏത്‌ ഉപദേശം സ്വീക​രി​ക്കണം?

11, 12. ലൂക്കോ​സി​നെ​ക്കു​റിച്ച്‌ നമുക്ക്‌ എന്ത്‌ അറിയാം, അവൻ പൗലോ​സി​നെ എങ്ങനെ സഹായി​ച്ചി​ട്ടു​ണ്ടാ​കും?

11 പൗലോ​സി​നോ​ടൊ​പ്പം യാത്ര​ചെയ്‌ത ലൂക്കോസ്‌ ഒരു ഡോക്‌ടർ ആയിരു​ന്നു. (പ്രവൃ. 16:10-12; 20:5, 6; കൊലോ. 4:14) മിഷന​റി​യാ​ത്ര​ക​ളിൽ പൗലോ​സി​നോ മറ്റുള്ള​വർക്കോ അസുഖങ്ങൾ ഉണ്ടാകു​മ്പോൾ അദ്ദേഹം അവരെ ചികി​ത്സി​ച്ചി​രു​ന്നു. (ഗലാ. 4:13) യേശു പറഞ്ഞതു​പോ​ലെ “രോഗി​കൾക്കാ​ണു വൈദ്യ​നെ​ക്കൊണ്ട്‌ ആവശ്യം.”—ലൂക്കോ. 5:31.

12 ലൂക്കോസ്‌, ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുകൾക്ക്‌ കേവലം ഉപദേശം കൊടു​ക്കുന്ന ഒരാൾ മാത്ര​മാ​യി​രു​ന്നില്ല. അവൻ പരിശീ​ലനം നേടിയ ഒരു ഡോക്‌ടർ ആയിരു​ന്നു. ഡോക്‌ടർ ആകാൻ ലൂക്കോ​സിന്‌ പരിശീ​ലനം ലഭിച്ചത്‌ എവി​ടെ​നി​ന്നാണ്‌, എപ്പോ​ഴാണ്‌ എന്നൊ​ന്നും ബൈബിൾ പറയു​ന്നില്ല. എന്നാൽ ലൂക്കോ​സി​ന്റെ സ്‌നേ​ഹാ​ന്വേ​ഷണം കൊ​ലോ​സ്യ​യി​ലു​ള​ള​വരെ പൗലോസ്‌ അറിയി​ക്കു​ന്ന​താ​യി ബൈബി​ളിൽ പറയു​ന്നുണ്ട്‌. അപ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ കൊ​ലോ​സ്യ​യ്‌ക്ക്‌ അടുത്തുള്ള ലവൊ​ദി​ക്യ​യി​ലെ ഒരു വൈദ്യ​ശാ​സ്‌ത്ര വിദ്യാ​ല​യ​ത്തിൽനിന്ന്‌ ആയിരി​ക്കണം ലൂക്കോ​സിന്‌ പരിശീ​ലനം ലഭിച്ചത്‌. അതുകൂ​ടാ​തെ, തന്റെ സുവി​ശേ​ഷ​വും പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​വും എഴുതി​യ​പ്പോൾ ലൂക്കോസ്‌ വൈദ്യ​ശാ​സ്‌ത്ര​സം​ബ​ന്ധ​മായ ചില പദങ്ങൾ എടുത്തു​പ​റഞ്ഞു. യേശു ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​തി​ന്റെ പല വിവര​ണ​ങ്ങ​ളും ഒരു ഡോക്‌ടർ ആയിരു​ന്ന​തു​കൊണ്ട്‌ ലൂക്കോസ്‌ തന്റെ എഴുത്തു​ക​ളിൽ ഉൾപ്പെ​ടു​ത്തി.

13. ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉപദേശം കൊടു​ക്കു​മ്പോ​ഴോ സ്വീക​രി​ക്കു​മ്പോ​ഴോ നമ്മൾ എന്ത്‌ മനസ്സിൽപ്പി​ടി​ക്കണം?

13 ഇന്ന്‌ അത്ഭുതങ്ങൾ നടത്തി​ക്കൊണ്ട്‌ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ആർക്കും നമ്മളെ സുഖ​പ്പെ​ടു​ത്താൻ കഴിയില്ല. എങ്കിലും സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ ആവശ്യ​പ്പെ​ടാ​തെ​തന്നെ ചിലർ ഉപദേ​ശങ്ങൾ തന്നേക്കാം. അതിൽ ചില​തൊ​ന്നും ദോഷം ചെയ്യു​ന്ന​വ​യാ​ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, മലിന​ജലം കുടി​ച്ച​തു​കൊ​ണ്ടോ മറ്റോ തിമൊ​ഥെ​യൊ​സിന്‌ ഉദരസം​ബ​ന്ധ​മായ ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ അൽപ്പം വീഞ്ഞു കുടി​ക്കാൻ പൗലോസ്‌ അവനോട്‌ പറഞ്ഞു.a (1 തിമൊ​ഥെ​യൊസ്‌ 5:23 വായി​ക്കുക.) എന്നാൽ നമ്മൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കണം. ചില​പ്പോൾ ഏതെങ്കി​ലും ഒരു പ്രത്യേക മരുന്നോ ഔഷധ​മോ ഉപയോ​ഗി​ക്കാ​നോ ഒരു പ്രത്യേക ഭക്ഷണരീ​തി പിൻപ​റ്റാ​നോ ചില ഭക്ഷണങ്ങൾ ഒഴിവാ​ക്കാ​നോ ഒക്കെ ഒരു സഹവി​ശ്വാ​സി നമ്മളെ പറഞ്ഞു ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ച്ചേ​ക്കാം. തന്റെ കുടും​ബാം​ഗ​ങ്ങ​ളിൽ ഒരാൾക്ക്‌ നമുക്കു​ണ്ടായ അതേ ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടാ​യ​പ്പോൾ ഇങ്ങനെ ചെയ്‌തത്‌ അവർക്ക്‌ നല്ല ഫലം ചെയ്‌തെ​ന്നും പറഞ്ഞേ​ക്കാം. എന്നുക​രു​തി, നമുക്ക്‌ അത്‌ ഗുണം ചെയ്യണ​മെന്ന്‌ നിർബ​ന്ധ​മില്ല. അനേകം ആളുകൾ ഒരു മരുന്ന്‌ ഉപയോ​ഗി​ക്കു​ന്നുണ്ട്‌ എന്നുക​രു​തി അതിന്‌ പാർശ്വ​ഫ​ല​ങ്ങ​ളി​ല്ലെന്ന്‌ അർഥമില്ല.—സദൃശ​വാ​ക്യ​ങ്ങൾ 27:12 വായി​ക്കുക.

ബുദ്ധി ഉപയോ​ഗി​ക്കു​ക

14, 15. (എ) എങ്ങനെ​യു​ള്ള​വ​രു​ടെ കാര്യ​ത്തിൽ നമ്മൾ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം? (ബി) സദൃശ​വാ​ക്യ​ങ്ങൾ 14:15-ൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം?

14 നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തിൽ തെറ്റില്ല. അത്‌ ജീവിതം ആസ്വദി​ക്കാ​നും യഹോ​വ​യ്‌ക്കു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യാ​നും നമ്മളെ സഹായി​ക്കു​ന്നു. എന്നാൽ അപൂർണ​രാ​യ​തു​കൊണ്ട്‌ നമുക്ക്‌ എല്ലാ രോഗ​ങ്ങ​ളും തടയാ​നാ​കില്ല. ഒരു രോഗം ഭേദമാ​ക്കു​ന്ന​തിന്‌ വ്യത്യസ്‌ത ചികി​ത്സാ​രീ​തി​ക​ളു​ണ്ടെ​ങ്കി​ലും ഏത്‌ തിര​ഞ്ഞെ​ടു​ക്ക​ണ​മെന്ന്‌ തീരു​മാ​നി​ക്കാ​നുള്ള അവകാശം നമ്മു​ടേ​താണ്‌. എന്നാൽ സ്വാർഥത നിറഞ്ഞ ഈ ലോക​ത്തിൽ ചില ആളുക​ളോ കമ്പനി​ക​ളോ ഒക്കെ നമ്മുടെ രോഗങ്ങൾ ഭേദമാ​ക്കാൻ പറ്റിയ മരുന്ന്‌ കണ്ടുപി​ടി​ച്ചു എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. അവർ അങ്ങനെ ചെയ്യു​ന്നത്‌ ധാരാളം പണമു​ണ്ടാ​ക്കുക എന്ന ഒറ്റ ലക്ഷ്യത്തി​ലാണ്‌. ഈ ചികിത്സ സ്വീക​രിച്ച അനേകം ആളുകൾക്ക്‌ നല്ല ഫലം കിട്ടി​യി​ട്ടു​ണ്ടെന്ന്‌ അവർ പറഞ്ഞേ​ക്കാം. നമുക്ക്‌ ഏതെങ്കി​ലും രോഗ​മുള്ള സമയത്താണ്‌ ഇങ്ങനെ​യൊ​ക്കെ കേൾക്കു​ന്ന​തെ​ങ്കിൽ ആശ്വാസം കിട്ടാ​നും ആയുസ്സ്‌ വർധി​പ്പി​ക്കാ​നും സഹായി​ക്കുന്ന എന്തും നമ്മൾ ഉപയോ​ഗി​ച്ചേ​ക്കാം. എന്നാൽ ദൈവ​വ​ച​ന​ത്തി​ലെ ഈ ഉപദേശം നമ്മൾ ഒരിക്ക​ലും മറക്കരുത്‌: “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.”—സദൃ. 14:15.

15 ബുദ്ധി​യു​ള്ള​വ​രാ​ണെ​ങ്കിൽ കേൾക്കുന്ന ഏതു കാര്യ​വും നമ്മൾ വിശ്വ​സി​ക്കില്ല; പ്രത്യേ​കിച്ച്‌ നമുക്ക്‌ ഉപദേശം തരുന്ന ആൾക്ക്‌ ശരിയായ പരിശീ​ലനം ലഭിച്ചി​ട്ടി​ല്ലെ​ങ്കിൽ. നമ്മൾ സ്വയം ഇങ്ങനെ ചോദി​ക്കും: “ഈ ഔഷധ​മോ, വിറ്റാ​മി​നോ അല്ലെങ്കിൽ ഭക്ഷണ​ക്ര​മ​മോ പലർക്കും ഗുണം ചെയ്‌തു എന്നാണ്‌ അദ്ദേഹം പറയു​ന്നത്‌. പക്ഷേ അത്‌ സത്യമാ​ണെന്ന്‌ എനിക്ക്‌ എങ്ങനെ അറിയാം? ഇനി അവർക്ക്‌ അത്‌ ഫലം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽത്തന്നെ എനിക്ക്‌ ഫലം ചെയ്യു​മെന്ന്‌ എന്താണ്‌ ഉറപ്പ്‌? ഞാൻ ഇതെക്കു​റിച്ച്‌ കൂടുതൽ പഠിക്കു​ക​യോ അറിയാ​വുന്ന മറ്റാ​രോ​ടെ​ങ്കി​ലും അതെക്കു​റിച്ച്‌ ചോദി​ച്ച​റി​യു​ക​യോ വേണോ?”—ആവ. 17:6.

16. ആരോ​ഗ്യ​പ​രി​പാ​ല​ന​ത്തെ​ക്കു​റിച്ച്‌ തീരു​മാ​ന​മെ​ടു​ക്കു​മ്പോൾ നമ്മൾ എന്തു പരിഗ​ണി​ക്കണം?

16 ഏതു പരി​ശോ​ധന നടത്തണം, ഏതു ചികിത്സ സ്വീക​രി​ക്കണം എന്നൊക്കെ തീരു​മാ​നി​ക്കു​മ്പോൾ നമ്മൾ ‘സുബോ​ധ​മു​ള്ളവർ’ ആയിരി​ക്കണം. (തീത്തൊ. 2:13) ഒരു പരി​ശോ​ധ​ന​യോ ചികി​ത്സ​യോ അസാധാ​ര​ണ​മാ​യി തോന്നു​മ്പോൾ ഇത്‌ വിശേ​ഷാൽ പ്രധാ​ന​മാണ്‌. ആ ചികി​ത്സ​യെ​ക്കു​റിച്ച്‌ നമ്മോട്‌ പറഞ്ഞ വ്യക്തിക്ക്‌ അത്‌ എങ്ങനെ ഫലം ചെയ്യു​മെന്ന്‌ വിശദീ​ക​രി​ക്കാൻ കഴിയു​ന്നു​ണ്ടോ? ആ വിശദീ​ക​രണം നിങ്ങൾക്ക്‌ വിചി​ത്ര​മാ​യി തോന്നു​ന്നു​ണ്ടോ? ഈ പരി​ശോ​ധ​ന​യ്‌ക്കോ ചികി​ത്സ​യ്‌ക്കോ ആളുക​ളു​ടെ അസുഖം മാറ്റാൻ കഴിയു​മെന്ന്‌ ഡോക്‌ടർമാ​രിൽ പലരും സമ്മതി​ക്കു​ന്നു​ണ്ടോ? (സദൃ. 22:29) ദൂരെ​യെ​ങ്ങോ ഒരു പുതിയ ചികി​ത്സാ​രീ​തി കണ്ടുപി​ടി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോക്‌ടർമാർക്ക്‌ അതെക്കു​റിച്ച്‌ ഇതുവരെ ഒന്നും അറിയി​ല്ലെ​ന്നും ആരെങ്കി​ലും നമ്മളോട്‌ പറയു​ന്നെ​ങ്കി​ലോ? അങ്ങനെ​യൊ​രു ചികി​ത്സാ​രീ​തി ഉണ്ടെന്നു​ള്ള​തിന്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ? ഇനി അതുമ​ല്ലെ​ങ്കിൽ ഒരു രഹസ്യ​ചേ​രു​വ​യോ അജ്ഞാത​ശ​ക്തി​യോ ഉൾപ്പെ​ടുന്ന ഒരു ചികി​ത്സാ​രീ​തി ആരെങ്കി​ലും നിർദേ​ശി​ച്ചേ​ക്കാം. ഇത്‌ വലിയ അപകട​ത്തി​ലേക്ക്‌ നയി​ച്ചേ​ക്കാം. അമാനു​ഷി​ക​ശ​ക്തി​യി​ലോ മാന്ത്രി​ക​ശ​ക്തി​യി​ലോ ആശ്രയി​ക്കു​ന്ന​തി​നെ​തി​രെ ദൈവം മുന്നറി​യിപ്പ്‌ തന്നിട്ടു​ണ്ടെന്ന കാര്യം മറക്കരുത്‌.—ആവ. 18:10-12; ലേവ്യ. 19:26.

“നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കട്ടെ”

17. എന്താണ്‌ നമ്മുടെ സ്വാഭാ​വിക ആഗ്രഹം?

17 ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം എല്ലാ സഭകൾക്കും അയച്ച കത്തിൽ വർജി​ക്കേ​ണ്ടി​യി​രുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. ആ കത്തി​നൊ​ടു​വിൽ ഭരണസം​ഘം ഇങ്ങനെ എഴുതി: “ഈ കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നി​രു​ന്നാൽ നിങ്ങൾക്ക്‌ സുസ്ഥി​തി​യു​ണ്ടാ​കും. ശുഭാ​ശം​സകൾ!” (പ്രവൃ. 15:29) ചില ഭാഷക​ളിൽ “ശുഭാ​ശം​സകൾ” എന്നതിനു പകരം “നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കട്ടെ” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. നല്ല ആരോ​ഗ്യ​മു​ണ്ടാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​ണെന്ന്‌ ഇത്‌ നമ്മളെ ഓർമി​പ്പി​ക്കു​ന്നു.

ഒരു സഹോദരിയും ഭർത്താവും ഒരു ഡോക്‌ടറുമായി കൂടിക്കാഴ്‌ച നടത്തുന്നു, ഒരു സഭായോഗത്തിൽ പങ്കെടുക്കുന്നു, മറ്റുള്ളവരുമായി സമയം പങ്കിടുന്നു

യഹോവയെ സേവി​ക്കു​ന്ന​തിന്‌ ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു (17-ാം ഖണ്ഡിക കാണുക)

18, 19. പുതിയ ലോക​ത്തിൽ നമുക്ക്‌ എന്തിനാ​യി കാത്തി​രി​ക്കാം?

18 അപൂർണ​രാ​യ​തി​നാൽ നമുക്ക്‌ രോഗ​ങ്ങ​ളെ​യെ​ല്ലാം തടയാ​നാ​വില്ല. ഒരു രോഗം വന്നാൽത്തന്നെ യഹോവ അത്‌ അത്ഭുത​ക​ര​മാ​യി മാറ്റി​ത്ത​രു​മെന്ന്‌ നമ്മൾ പ്രതീ​ക്ഷി​ക്കു​ന്നു​മില്ല. എങ്കിലും ദൈവം നമ്മളെ പൂർണ​മാ​യി സുഖ​പ്പെ​ടു​ത്തുന്ന ആ നല്ല നാളു​കൾക്കാ​യി നമുക്ക്‌ കാത്തി​രി​ക്കാം. വെളി​പാട്‌ 22:1, 2-ൽ എല്ലാവ​രെ​യും സുഖ​പ്പെ​ടു​ത്തുന്ന “ജീവജല”ത്തെക്കു​റി​ച്ചും “ജീവവൃ​ക്ഷങ്ങ”ളെക്കു​റി​ച്ചും യോഹ​ന്നാൻ അപ്പൊ​സ്‌തലൻ പറയു​ന്നുണ്ട്‌. നമ്മൾ ഇപ്പോ​ഴോ പുതിയ ലോക​ത്തി​ലോ കഴിക്കേണ്ട ഏതെങ്കി​ലും ഔഷധ​ത്തെ​ക്കു​റി​ച്ചല്ല ഇവിടെ പറയു​ന്നത്‌. പകരം, നിത്യം ജീവി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യും യേശു​വും ചെയ്‌തി​രി​ക്കുന്ന എല്ലാ കരുത​ലു​ക​ളെ​യും ആണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.—യെശ. 35:5, 6.

19 വിസ്‌മ​യ​ക​ര​മായ ആ കാലത്തി​നാ​യി നമ്മൾ ആകാം​ഷ​യോ​ടെ കാത്തി​രി​ക്കു​ക​യാണ്‌. യഹോവ നമ്മളെ ഓരോ​രു​ത്ത​രെ​യും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ സഹിച്ചു​നിൽക്കു​മ്പോ​ഴുള്ള നമ്മുടെ മാനസി​കാ​വസ്ഥ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഇപ്പോൾത്തന്നെ നമുക്ക്‌ ഉറപ്പുണ്ട്‌. രോഗ​ശ​യ്യ​യി​ലാ​യി​രി​ക്കു​മ്പോൾ യഹോവ നമ്മളെ കൈവി​ടി​ല്ലെന്ന്‌ ദാവീ​ദി​നെ​പ്പോ​ലെ നമുക്കും ഉറപ്പുണ്ട്‌. തന്നോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​വർക്കാ​യി അവൻ എക്കാല​വും കരുതും.—സങ്കീ. 41:12.

a ടൈഫോയിഡിന്റെയും മറ്റു രോഗ​ങ്ങ​ളു​ടെ​യും അണുക്കൾ വീഞ്ഞു​മാ​യി കലരു​മ്പോൾ പെട്ടെന്ന്‌ ചത്തു​പോ​കു​മെന്ന്‌ വീഞ്ഞിന്റെ ഉത്ഭവവും പുരാ​ത​ന​ച​രി​ത്ര​വും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക