വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w18 മേയ്‌ പേ. 32
  • സമൃദ്ധമായ വിളവ്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സമൃദ്ധമായ വിളവ്‌!
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • സമാനമായ വിവരം
  • സന്തോഷവാർത്ത പ്രസംഗിക്കുന്ന വിധങ്ങൾ
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
  • ചോദ്യപ്പെട്ടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • പരാഗ്വേയിൽ ഒററപ്പെട്ട പ്രദേശത്തെ പ്രവർത്തനം ഫലം ഉൽപ്പാദിപ്പിക്കുന്നു
    വീക്ഷാഗോപുരം—1992
  • വ്യക്തിപരമായ ഒരു പ്രദേശം നിങ്ങൾക്കുണ്ടോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
w18 മേയ്‌ പേ. 32
യുക്രെയിൻ നിഴന്യ അപ്‌ഷാ​യിൽവെച്ച്‌ നടന്ന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ, 2012

യുക്രെയിൻ നിഴന്യ അപ്‌ഷാ​യിൽവെച്ച്‌ നടന്ന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ, 2012

സമൃദ്ധ​മായ വിളവ്‌!

ഈ അവസാ​ന​കാ​ലത്ത്‌ തന്റെ അനുഗാ​മി​കൾക്കു സമൃദ്ധ​മായ വിളവ്‌ ലഭിക്കു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (മത്താ. 9:37; 24:14) യു​ക്രെ​യി​നി​ലുള്ള ട്രാൻസ്‌കാർപേ​ത്തി​യ​യിൽ ഈ വാക്കുകൾ എങ്ങനെ നിറ​വേ​റി​യെന്നു നോക്കാം. ഇവിടെ അടുത്ത​ടു​ത്തുള്ള മൂന്നു പട്ടണങ്ങ​ളിൽ മാത്രം 50 സഭകളും 5,400-ലേറെ പ്രചാ​ര​ക​രു​മുണ്ട്‌.a ഈ മൂന്നു പട്ടണങ്ങ​ളി​ലെ മൊത്തം ജനസം​ഖ്യ​യു​ടെ നാലി​ലൊന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌.

ഇവിടത്തെ ആളുകൾ എങ്ങനെ​യു​ള്ള​വ​രാണ്‌? വാസിലി എന്ന ഒരു സഹോ​ദരൻ പറയുന്നു: “ഇവി​ടെ​യു​ള്ള​വർക്കു ബൈബി​ളി​നോട്‌ ആദരവുണ്ട്‌, അവർ നീതിക്കു വില കല്‌പി​ക്കു​ന്ന​വ​രാണ്‌, കുടും​ബാം​ഗങ്ങൾ തമ്മിൽ നല്ല അടുപ്പ​മുണ്ട്‌, പരസ്‌പരം ആത്മാർഥ​മാ​യി സഹായി​ക്കു​ന്ന​വ​രു​മാണ്‌.” അദ്ദേഹം ഇങ്ങനെ​യും പറയുന്നു: “നമ്മുടെ വിശ്വാ​സങ്ങൾ എപ്പോ​ഴും അവർ അംഗീ​ക​രി​ക്കില്ല. പക്ഷേ ബൈബി​ളിൽനിന്ന്‌ എന്തെങ്കി​ലും കാണി​ച്ചു​കൊ​ടു​ത്താൽ അവർ ശ്രദ്ധ​യോ​ടെ കേൾക്കും.”

പ്രചാരക-ജനസംഖ്യ അനുപാ​തം ഉയർന്ന​താ​യ​തു​കൊണ്ട്‌ അവി​ടെ​യുള്ള നമ്മുടെ സഹോ​ദ​രങ്ങൾ രസകര​മായ ചില പ്രശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു സഭയിൽ 134 പ്രചാ​ര​ക​രുണ്ട്‌. പക്ഷേ അവരുടെ പ്രദേ​ശത്ത്‌ ആകെ 50 വീടു​കളേ ഉള്ളൂ. എങ്ങനെയാണ്‌ ഈ സഹോദരങ്ങൾ ഈ സാഹച​ര്യം കൈകാ​ര്യം ചെയ്യു​ന്നത്‌?

പല സഹോ​ദ​ര​ങ്ങ​ളും ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോയി പ്രവർത്തി​ക്കു​ന്നു. 90 വയസ്സുള്ള യോനാഷ്‌ സഹോ​ദരൻ പറയുന്നു: “അനുപാ​തം നോക്കി​യാൽ ഞങ്ങളുടെ സഭയിലെ ഒരു പ്രചാ​ര​കനു പ്രദേ​ശത്തെ രണ്ടു വീടേ സാക്ഷീ​ക​രി​ക്കാൻ കിട്ടു​ക​യു​ള്ളൂ. എന്റെ ഗ്രാമ​ത്തിൽ ഞാൻ പ്രസം​ഗി​ക്കും. ഈ അടുത്ത കാലത്ത്‌ എന്റെ ആരോ​ഗ്യം മോശ​മാ​കു​ന്ന​തി​നു മുമ്പു​വരെ 160 കിലോ​മീ​റ്റർ ദൂരെ​യുള്ള നിയമി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലാത്ത ഒരു പ്രദേ​ശത്ത്‌ പോയി പ്രവർത്തി​ച്ചി​രു​ന്നു. ഹംഗേ​റി​യൻ ആയിരു​ന്നു ആ പ്രദേ​ശത്തെ ഭാഷ.” ചില ത്യാഗങ്ങൾ ചെയ്‌തെ​ങ്കി​ലേ സഹോ​ദ​ര​ങ്ങൾക്കു മറ്റു പ്രദേ​ശ​ങ്ങ​ളിൽ പോകാൻ പറ്റുമാ​യി​രു​ന്നു​ള്ളൂ. യോനാഷ്‌ സഹോ​ദരൻ പറയുന്നു: “ട്രെയിൻ കിട്ടു​ന്ന​തി​നു ഞാൻ വെളു​പ്പി​നു നാലു മണിക്കേ എഴു​ന്നേൽക്കും. വൈകു​ന്നേരം ആറു മണിക്കാ​ണു വീട്ടി​ലേക്കു തിരി​ച്ചു​പോ​കാ​നുള്ള ട്രെയിൻ. അതുവരെ ഞാൻ പ്രസം​ഗി​ക്കും. ഇങ്ങനെ ഞാൻ ആഴ്‌ച​യിൽ രണ്ടുമൂ​ന്നു തവണ പോകു​മാ​യി​രു​ന്നു.” തന്റെ ശ്രമങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തിന്‌ എന്താണു തോന്നു​ന്നത്‌? “ഇങ്ങനെ പ്രവർത്തി​ച്ചത്‌ എനിക്ക്‌ അളവറ്റ സന്തോഷം തന്നു. അവിടത്തെ ഒറ്റപ്പെട്ട ഒരു കുടും​ബത്തെ സത്യം പഠിപ്പി​ക്കാ​നുള്ള അവസരം കിട്ടി​യ​തിൽ എനിക്കു വളരെ സന്തോ​ഷ​മുണ്ട്‌.”

ഈ പ്രദേ​ശത്തെ സഭകളി​ലെ എല്ലാവർക്കും ഇതു​പോ​ലെ ദൂരയാ​ത്ര ചെയ്യാൻ കഴിയു​മാ​യി​രു​ന്നില്ല. എന്നാൽ എല്ലാവ​രും എന്തിന്‌, പ്രായമായവർവരെ തങ്ങളുടെ സ്വന്തം പ്രദേശത്തെ എല്ലാവരോടും സാക്ഷീ​ക​രി​ക്കാൻ വളരെ​യ​ധി​കം ശ്രമിച്ചു. 2017-ൽ മൂന്നു പട്ടണങ്ങ​ളി​ലെ എല്ലാ സഭകളും ചേർന്ന്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നാ​യി കൂടി​വ​ന്ന​പ്പോൾ മൊത്തം ഹാജർ പ്രചാ​ര​ക​രു​ടെ എണ്ണത്തിന്റെ ഇരട്ടി​യോ​ള​മു​ണ്ടാ​യി​രു​ന്നു, അതായത്‌ മൊത്തം ജനസം​ഖ്യ​യു​ടെ പകുതി​യോ​ളം. നമ്മൾ എവി​ടെ​യാ​ണു സേവി​ക്കു​ന്ന​തെ​ങ്കി​ലും “കർത്താ​വി​ന്റെ വേലയിൽ” ധാരാളം ചെയ്യാ​നു​ണ്ടെ​ന്ന​തിൽ ഒരു സംശയ​വു​മില്ല.—1 കൊരി. 15:58.

a ഈ പട്ടണങ്ങ​ളാണ്‌ ഹിൽബോക്‌ പോറ്റിക്‌, സെരൻദ്യ വോദ്യാ​നാ, നിഴന്യ അപ്‌ഷാ എന്നിവ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക