വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/89 പേ. 1
  • “വഴി ഇതാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വഴി ഇതാണ്‌”
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ലഘുപത്രിക നന്നായി ഉപയോഗിക്കുക
  • അത്‌ ലളിതമായി നിർവഹിക്കുക
  • ബൈബിൾവിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിലേക്ക്‌ ആനയിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • ദൈവവ്യവസ്ഥകൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിന്‌ ഒരു പുതിയ ഉപകരണം
    വീക്ഷാഗോപുരം—1997
  • നമ്മുടെ പേരിനു പിമ്പിലെ സ്ഥാപനത്തിലേക്കു വിദ്യാർഥികളെ നയിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1997
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 1/89 പേ. 1

“വഴി ഇതാണ്‌”

1.യെശയ്യാവ്‌ 30:21 ഇപ്രകാരം പറയുന്നു: “നിങ്ങളുടെ പിമ്പിൽ നിന്ന്‌ ഒരു വാക്ക്‌ പറയുന്നത്‌ നിങ്ങളുടെ ചെവികൾ തന്നെ കേൾക്കും: ‘വഴിയിതാണ്‌. ജനങ്ങളേ ഇതിലെ നടക്കുക.’” “നിങ്ങളുടെ പിമ്പിൽനിന്നുളള ആ വാക്ക്‌” യഹോവ തന്റെ വചനത്തിലൂടെയും സ്ഥാപനത്തിലൂടെയും സംസാരിക്കുന്ന ശബ്ദമാണ്‌. നിങ്ങൾ ആ “വാക്കിന്‌” ശ്രദ്ധ കൊടുക്കുന്നുണ്ടോ, മററുളളവർ അതിന്‌ പ്രതികരണം കാണിക്കുന്നതിന്‌ സഹായിക്കയും ചെയ്യുന്നുണ്ടോ?—യാക്കോ. 4:17.

2.നാം ആരോടൊത്ത്‌ അദ്ധ്യയനം നടത്തുന്നുവോ അവർ യഹോവക്ക്‌ ഒരു സ്ഥാപനമുണ്ടെന്ന്‌ വിലമതിക്കേണ്ട ആവശ്യമുണ്ട്‌. അവർ പ്രവചന നിവൃത്തിക്കു ചേർച്ചയിൽ സ്ഥാപനത്തെ വീക്ഷിക്കുന്നതിനും അതിനോട്‌ സഹകരിക്കുന്നതിന്‌ പ്രേരിതരായിത്തീരുന്നതിനും നാം അവരെ സഹായിക്കണം. (പ്രവൃത്തികൾ അ. 2; റോമർ 12:5 താരതമ്യപ്പെടുത്തുക.) അവരുടെ ജീവിതത്തിൽ സ്ഥാപനത്തിന്റെ പങ്കു സംബന്ധിച്ച്‌ ഊന്നൽ നൽകുന്നതിന്‌ നമുക്ക്‌ എന്ത്‌ ചെയ്യാൻ കഴിയും?

ലഘുപത്രിക നന്നായി ഉപയോഗിക്കുക

3.യഹോവയുടെ സാക്ഷികൾ—ലോകവ്യാപകമായി ഐക്യത്തിൽ ദൈവേഷ്ടം ചെയ്യുന്നു എന്ന ലഘുപത്രിക ബൈബിൾ വിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിലേക്ക്‌ നയിക്കാൻ വളരെ പ്രയോജനപ്രദമായിരിക്കാൻ കഴിയും. അത്‌ തിരുവെഴുത്തുകളും ചിത്രങ്ങളും പുനരവലോകന ചോദ്യങ്ങളും ഫലകരമായി ഉപയോഗിക്കുന്നു. ഓരോ അദ്ധ്യയന പീരിയഡിന്റെയും ഇടയിലൊ അവസാനമൊ ലഘുപത്രികയിലെ വിവരങ്ങൾ ചർച്ചചെയ്യാൻ പത്തു മിനിട്ടോളം ചെലവഴിക്കുന്നത്‌ വളരെ പ്രയോജന പ്രദമായിരിക്കും.

4.മാററിവെച്ചിട്ടുളള സമയത്തിനുളളിൽ തീർക്കാൻ കഴിയുന്ന ലേഖനമൊ ഭാഗമൊ പുനരവലോകനം ചെയ്യുന്നതിന്‌ വിദ്യാർത്ഥിയെ പ്രോത്സാഹിപ്പിക്കണം. ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ ചർച്ച ഒന്നൊ രണ്ടൊ ചോദ്യങ്ങളിൽ പരിമിതപ്പെടുത്താൻ ആഗ്രഹിക്കും. ദൃഷ്ടാന്തത്തിന്‌, “യഹോവ തന്റെ ജനത്തെ കൂട്ടിച്ചേർക്കുകയും വേലക്കുവേണ്ടി ഒരുക്കുകയും ചെയ്യുന്നു” എന്ന ഭാഗം ചർച്ചചെയ്യുമ്പോൾ നിങ്ങൾക്ക്‌ 11-ാം പേജിലെ മൂന്നാം ചോദ്യത്തിൽ മുഴു സമയവും ചെലവഴിക്കാൻ കഴിയും. 8-ഉം 9-ഉം പേജുകളിൽ കൊടുത്തിരിക്കുന്ന ആശയങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട്‌ വിദ്യാർത്ഥിയെ യഹോവയുടെ മാർഗ്ഗനിർദ്ദേശം ഗ്രഹിക്കാൻ സഹായിക്കാൻ കഴിയും.

5.പന്ത്രണ്ടാം പേജിലെ “സ്‌നേഹത്തിലും ഐക്യത്തിലും കെട്ടുപണിചെയ്യുന്നതിനുവേണ്ടിയുളള സഭകൾ” എന്നതിൻ കീഴിലെ ചിത്രങ്ങൾ നന്നായി ഉപയോഗിക്കുക. ഇവ എന്തുകൊണ്ട്‌ മൂപ്പൻമാരുടെ അടിസ്ഥാന ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടുന്നതിനുളള ഒരു സൂചകമായി ഉപയോഗിച്ചുകൂടാ? അത്തരം ഊന്നൽ വിദ്യാർത്ഥിക്ക്‌ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മൂപ്പൻമാരുടെ അടുക്കലേക്ക്‌ പോകുന്നത്‌ എളുപ്പമാക്കിത്തീർക്കും.

6.യോഗങ്ങളെക്കുറിച്ച്‌ പരിചിന്തിക്കുമ്പോൾ ഒരോ വാരത്തിലും ഓരോന്നുമാത്രം പരിചിന്തിക്കുക. “സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്കുന്ന യോഗങ്ങൾ” എന്ന ലേഖനത്തിലെ 2-ാം ചോദ്യത്തിനുളള ഉത്തരം ചർച്ചചെയ്യാൻ തുടങ്ങുമ്പോൾ ഇത്‌ ചെയ്യാൻ കഴിയും. നിങ്ങൾ സഭാപുസ്‌തകാദ്ധ്യയനത്തിന്‌ തയ്യാറാവുന്നതെങ്ങനെയെന്ന്‌ വിദ്യാർത്ഥിയെ കാണിച്ചുകൊടുക്കുക.

അത്‌ ലളിതമായി നിർവഹിക്കുക

7.ദൈവേഷ്ടം ചെയ്യുന്നു എന്ന ലഘുപത്രികയിൽ ആവശ്യം സംജാതമാകുന്നതിനനുസരിച്ച്‌ വികസിപ്പിക്കാൻ കഴിയുന്ന മററനേകം വിഷയങ്ങൾ ഉണ്ട്‌. ഒരു സഹോദരൻ പറഞ്ഞതുപോലെ: “ലാളിത്യത്തിനുവേണ്ടിയാണ്‌ പരിശ്രമിക്കേണ്ടത്‌. കേവലം രണ്ട്‌ തിരുവെഴുത്തു വാക്യങ്ങൾ, യോഗങ്ങളിൽ ഹാജരാകുന്നതിന്റെ ആവശ്യത്തെ സ്‌പർശിക്കുന്ന ഒരു ചുരുങ്ങിയ ചർച്ച, നിങ്ങൾ വിശ്വസിക്കുന്നോ എന്ന ചോദ്യവും—ഇത്രയും മതിയാകും! മറെറാരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “എന്റെ പ്രാരംഭ, സമാപന പ്രാർത്ഥനകളിൽ ഞാൻ എപ്പോഴും യഹോവയുടെ സ്ഥാപനത്തെ പരാമർശിക്കുന്നു.”

8.ദൈവേഷ്ടം ചെയ്യുന്നു ലഘുപത്രികക്ക്‌, മാർഗ്ഗനിർദ്ദേശം നൽകുന്നതിനും നിങ്ങളുടെ അദ്ധ്യയനത്തെ സജീവമാക്കിനിർത്തുന്നതിനും മുന്നോട്ടു നീങ്ങുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും സഹായിക്കാൻ കഴിയും. ലഘുപത്രികയിൽ നിന്ന്‌ ആശയങ്ങൾ ഒരു ക്രമമായ അടിസ്ഥാനത്തിൽ പരിചിന്തിക്കുന്നതിന്‌ ഓർമ്മിക്കുക. ശ്രദ്ധയുളള വിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിലേക്ക്‌ തിരിക്കുന്നതിനും യഹോവയോടൊത്ത്‌, “വഴിയിതാണ്‌” എന്ന്‌ പറയുന്നതിൽ പങ്കുചേരുന്നതിനും നമുക്ക്‌ നേതൃത്വമെടുക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക