ബൈബിൾവിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിലേക്ക് ആനയിക്കുക
1 ബൈബിൾവിദ്യാർത്ഥികൾ യേശു യോഹന്നാൻ 10:16-ൽ പറഞ്ഞ “ഒരു ആട്ടിൻകൂട്ട”ത്തിന്റെ സ്ഥാപനത്തെ പരിചയപ്പെടേണ്ടയാവശ്യമുണ്ട്. അവർ യഹോവയുടെ സ്ഥാപനത്തോട് ബന്ധപ്പെടുന്നത് തങ്ങളുടെ രക്ഷക്ക് അത്യാവശ്യമാണെന്ന കാര്യം അവർ വിലമതിക്കണം. (വെളി. 7:9, 10, 15) അതുകൊണ്ട് നാം ഒരു ബൈബിളദ്ധ്യയനം സ്ഥാപിച്ചാലുടൻതന്നെ നമ്മുടെ ബൈബിൾവിദ്യാർത്ഥികളെ സ്ഥാപനത്തിലേക്ക് നയിച്ചുതുടങ്ങണം.
2 നിങ്ങളുടെ ബൈബിൾവിദ്യാർത്ഥികളെ യഹോവയുടെ ഭൗമികസ്ഥാപനത്തിന്റെ വിവിധ സവിശേഷതകൾ പരിചയപ്പെടുന്നതിന് സഹായിക്കുക. ഒന്നാം നൂററാണ്ടിലെ മാതൃക പിന്തുടർന്നുകൊണ്ട് യഹോവയുടെ ജനമെല്ലാം മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും പ്രസാധകരും ചേർന്നുണ്ടായിരിക്കുന്ന സഭകളിൽ ഉൾപ്പെടുന്നു. ഇന്ന് സഭകളിലെ അംഗങ്ങൾ ഒരു വാരത്തിൽ അഞ്ചു മീററിംഗുകളിൽ പങ്കുകൊളളുന്നത് ആസ്വദിക്കുന്നു. ആണ്ടിൽ കാലികമായി പട്ടികപ്പെടുത്തിയിരിക്കുന്ന സമ്മേളനങ്ങളും കൺവെൻഷനുകളും ഉണ്ട്. ഇവ പ്രത്യേക പ്രബോധനങ്ങൾ പ്രദാനംചെയ്യുകയും വിവിധപ്രദേശങ്ങളിൽനിന്നുളള സഹസാക്ഷികളുമായി സഹവസിക്കുന്നതിനുളള അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ പയനിയർമാരും മിഷനറിമാരും സഞ്ചാരമേൽവിചാരകൻമാരും ലോകവ്യാപക വേലയെ നയിക്കുന്ന ഭരണസംഘവും ഉണ്ട്. നിങ്ങൾ നിങ്ങളുടെ ബൈബിൾവിദ്യാർത്ഥികളെ യഹോവയുടെ സ്ഥാപനത്തിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച് എങ്ങനെ പരിചയപ്പെടുത്തിക്കൊടുക്കും? സ്ഥാപനത്തിന്റെ ഘടന ബൈബിളധിഷ്ഠിതമാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴയും?
ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രിക ഉപയോഗിക്കുക
3 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രികയിൽ യഹോവയുടെ സ്ഥാപനത്തെസംബന്ധിച്ച് ധാരണയുളവാക്കുന്ന വിവരങ്ങൾ ഉണ്ട്. ഇതുപയോഗിച്ച് നിങ്ങൾക്ക് ബൈബിൾവിദ്യാർത്ഥികളെ പടിപടിയായി സ്ഥാപനത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനും അവരെ അതിന്റെ പ്രവർത്തനം വിലമതിക്കുന്നതിന് സഹായിക്കുന്നതിനും സാധിക്കും. തുടക്കമിടുന്നതിനുളള ഒരു നല്ല വിധം രാജ്യഹോളിൽ നടക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യുന്നതാണ്. ഇത് സഭാമീററിംഗുകളിൽ സംബന്ധിക്കുന്നതിന് വിദ്യാർത്ഥിക്ക് പ്രോൽസാഹനമായിത്തീരും. ആദ്യമായി അയാളെ പരസ്യപ്രസംഗത്തിനു ക്ഷണിക്കുന്നതിനു മുമ്പ് 14-ഉം 15-ഉം പേജുകളിലെ വിവരങ്ങൾ പുനരവലോകനം ചെയ്യുക. ചിത്രങ്ങളിലേക്ക് അയാളുടെ ശ്രദ്ധതിരിക്കുക. സ്ഥലത്തെ രാജ്യഹോളിന്റെ സ്ഥാനവും രൂപവും വിവരിക്കുക. നിങ്ങൾ സംബന്ധിക്കുന്ന രാജ്യഹോളിന്റെ ഒരു ഫോട്ടോപോലും നിങ്ങൾക്ക് അയാളെ കാണിക്കാൻ കഴിയും.
4 സഭയിൽ സർക്കിട്ട്മേൽവിചാരകന്റെ സന്ദർശനം അറിയിക്കുമ്പോൾ 20ഉം 21ഉം പേജുകൾ നിങ്ങളുടെ ബൈബിൾവിദ്യാർത്ഥിയുമായി പരിചിന്തിക്കുക. മുഖ്യപോയിൻറുകൾ എടുത്തുകാട്ടുന്നതിന് 21-ാം പേജിന്റെ ഒടുവിലുളള ചോദ്യങ്ങൾ ഉപയോഗിക്കുക. 20-ാം പേജിലെ ആദ്യഖണ്ഡിക ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഇപ്പോഴത്തെ ക്രമീകരണങ്ങളുടെ തിരുവെഴുത്തുപരമായ പശ്ചാത്തലം അയാളുമായി പരിചിന്തിക്കുക. ഈ വിവരങ്ങൾ നിങ്ങളുടെ വിദ്യാർത്ഥിയുടെ രാജ്യഹോൾസന്ദർശനം അർത്ഥവത്തായതാക്കിത്തീർക്കും.
5 അതുപോലെ നിങ്ങളുടെ ഡിസ്ട്രിക്ട് കൺവെൻഷനും സർക്കിട്ട് സമ്മേളനത്തിനും അല്ലെങ്കിൽ പ്രത്യേക സമ്മേളനദിനത്തിനും മുമ്പ് പേജ് 19-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ചർച്ചചെയ്യുക. ഒരു വലിയ കൺവെൻഷന്റെ സവിശേഷതകളിലേക്ക് അയാളുടെ ശ്രദ്ധതിരിക്കുകയും 18-ാം പേജിലെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന അന്തർദ്ദേശീയ വ്യാപ്തി ചൂണ്ടിക്കാണിക്കുകയും ചെയ്യുക. ഒരു പുതിയ പ്രസിദ്ധീകരണത്തിന്റെ പ്രകാശനം കാണിക്കുന്ന ചിത്രത്തെക്കുറിച്ച് നിങ്ങൾ അഭിപ്രായം പറയുമ്പോൾ നിങ്ങൾക്ക് അയാളെ 24-ഉം 25-ഉം പേജിലെ കൂടുതലായ ഒരു ചർച്ചക്കുവേണ്ടി ഒരുക്കാവുന്നതാണ്. പയനിയറിംഗിനേക്കുറിച്ച് വിശദീകരിക്കുമ്പോൾ 22-ഉം 23-ഉം പേജുകളിലെ ആശയങ്ങൾ ചർച്ചചെയ്യുക.
ആവശ്യാനുസൃതം അനുരൂപമാക്കുക
6 നിങ്ങൾക്കു കാണാൻകഴിയുന്നതുപോലെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു ലഘുപത്രികയുടെ ആരംഭത്തിൽ തുടങ്ങേണ്ട ആവശ്യമില്ല. പകരം അവസരത്തിനും ആവശ്യത്തിനും അനുസരിച്ച് വിദ്യാർത്ഥി യഹോവയുടെ സ്ഥാപനത്തെ വിലമതിക്കുന്നതിനും അയാൾ സ്ഥലത്തെ സഭയോടൊത്ത് സഹവസിക്കുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനു സഹായകമായ കൃത്യമായ ആശയങ്ങൾ ലഘുപത്രികയിൽനിന്ന് പരിചിന്തിക്കുക.
7 ഈ കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ ബോധ്യത്തേടെ സംസാരിക്കുന്നതിനാൽ നിങ്ങളുടെ വിദ്യാർത്ഥിയിൽ നിലനിൽക്കുന്ന മതിപ്പ് ഉളവാക്കും. ആത്മാവിനാൽ ജ്വലിക്കുക. (പ്രവൃ. 18:25) കൂടാതെ “ആരെയെങ്കിലും പഠിപ്പിക്കുന്ന” നിങ്ങൾ യഹോവുടെ സ്ഥാപനത്തോട് വിലമതിപ്പുകാട്ടുന്നതിൽ നല്ല മാതൃകവെക്കുന്നുവെന്ന് ഉറപ്പുവരുത്തുക. (റോമ. 2:21) അപ്രകാരം ചെയ്തുകൊണ്ട് നിങ്ങൾ, യേശു നിത്യജീവനിലേക്ക് നയിക്കുന്ന ഏക ആട്ടിൻകൂട്ടത്തിൽ ചേരുന്നതിന് മററുളളവരെ സഹായച്ചേക്കാം.