നിങ്ങൾ ദൈവിക പരിജ്ഞാനത്തിനുവേണ്ടി അന്വേഷിക്കുന്നുണ്ടോ?
1.“ദിവ്യനീതി” ഡിസ്ട്രിക്ട് കൺവെൻഷനിലെ രണ്ടാം ദിവസത്തെ ഒരു പ്രേരണാത്മക പ്രസംഗത്തിന്റെ വിഷയം “മറഞ്ഞുകിടക്കുന്ന നിധിക്കെന്നപോലെ അന്വേഷിച്ചുകൊണ്ടിരിക്കുക” എന്നതായിരുന്നു. നാം കേട്ടതു പിൻപററുകയും പരിജ്ഞാനത്തിന്റെ നിധികളുടെ കൂടുതൽ തീവ്രമായ അന്വേഷകർ ആയിത്തീരുന്നതിന് കഠിനയത്നം ചെയ്യുകയും ചെയ്യുന്നുണ്ടോ?—സദൃ. 2:1-6.
2.നാം വളരെ ചുരുക്കമായി ബൈബിൾ വായിക്കുകയൊ അല്ലെങ്കിൽ സാധാരണയായി വീക്ഷാഗോപുരവും ഉണരുക!യും വായിക്കുന്നതിൽ പരാജയപ്പെടുകയൊ ചെയ്യുന്നെങ്കിൽ നാം നിധി അന്വേഷിക്കുന്നതിൽ മോശപ്പെട്ടവരായിരിക്കും. പ്രസംഗങ്ങൾ തയ്യാറാകുമ്പോഴും ഒരു ബൈബിൾചോദ്യത്തിന് ഉത്തരം പരിചിന്തിക്കുമ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരം തേടുമ്പോഴും നാം ദൈവവചനത്തിൽ പരിജ്ഞാനത്തിന്റെ അമൂല്യരത്നങ്ങൾക്കുവേണ്ടി കുഴിച്ചുനോക്കാറുണ്ടോ? ബൈബിൾരത്നങ്ങൾ കണ്ടെത്തുന്നതിന് ഗവേഷണത്തിനും ധ്യാനത്തിനും സമയം ചെലവഴിക്കേണ്ട ആവശ്യമുണ്ട്, എന്നാൽ അത് എന്തു സന്തോഷമാണ് ഉളവാക്കുന്നത്!—സദൃ. 3:13-18.
3.ഇപ്പോൾ നമുക്ക് നമ്മുടെ ലൈബ്രറിയിലുളള വിഷയസൂചിക, കൺകോർഡൻസ്, റഫറൻസ് ബൈബിൾ എന്നിവയോടൊപ്പം തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചയും മററു പ്രമുഖ പ്രസിദ്ധീകരണങ്ങളും ക്രമമായി ഉപയോഗിക്കാൻ കഴിയും. യഹോവ നമുക്ക് “ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ” അന്വേഷിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ എത്ര ഉദാരമായി വിതരണം ചെയ്തിരിക്കുന്നു!—1 കൊരി. 2:10.
4.നമ്മുടെ ആത്മീയ ആരോഗ്യം ദൈവിക പരിജ്ഞാനത്തോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ കൺവെൻഷൻ ഞായറാഴ്ച രാവിലത്തെ, “രോഗബാധിതമായ ഒരു ലോകത്ത് ആത്മീയ ആരോഗ്യം കാത്തുസൂക്ഷിക്കുക” എന്ന പ്രസംഗത്തിൽ അനേകം നല്ല നിർദ്ദേശങ്ങൾ പങ്കുവെക്കുകയുണ്ടായി. ജഡത്തിന്റെ ബലഹീനതകൾകൊണ്ടും ലോകത്തിന്റെ സ്വാധീനങ്ങൾകൊണ്ടും സാത്താന്റെ കുതന്ത്രങ്ങൾകൊണ്ടും ഉളള ആത്മീയ രോഗങ്ങളെ നമുക്ക് എപ്രകാരം ഒഴിവാക്കാൻ കഴിയും എന്ന് നിങ്ങൾ ഓർമ്മിക്കുന്നുവോ? കൺവെൻഷൻ പ്രസംഗകൻ, പഠനത്തിലൂടെയും യോഗങ്ങളിൽ ഹാജരാകുന്നതിനാലും പങ്കെടുക്കുന്നതിനാലും വയൽസേവനത്തിൽ ഒരു ആരോഗ്യാവഹമായ പങ്ക് ഉണ്ടായിരിക്കുന്നതിനാലും ആത്മീയമായി നമ്മെ പോഷിപ്പിക്കുന്നതിനെ ഒരിക്കലും അവഗണിക്കാതെ നമുക്ക് ആത്മീയ ആരോഗ്യം കെട്ടിപ്പടുക്കയും കാത്തുസൂക്ഷിക്കുകയും ചെയ്യാൻ കഴിയും എന്ന് ചൂണ്ടിക്കാണിച്ചു. ചീത്ത സഹവാസവും അധമമായ ലോക വിനോദങ്ങളും ഒഴിവാക്കുന്നതും “ആരോഗ്യകരമായ വാക്കുകൾ സ്വീകരിക്കാതിരിക്കുന്ന” ആളുകളെ ഒഴിവാക്കുന്നതും ആയ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് ഒരു ആരോഗ്യകരമായ വിശ്വാസം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും.—1 തിമൊ. 6:3, 4; തീത്തോ. 1:13.
5.“ദിവ്യനീതി” ഡിസ്ട്രിക്ട് കൺവെൻഷനിൽ പഠിച്ച ആശയങ്ങൾ പിൻപററവേ നമുക്ക് ക്രിസ്തീയ യോഗങ്ങളിൽ കേൾക്കുന്നതിന് ഉചിതമായ ചിന്തകൊടുക്കുന്നതിന് ദൃഢനിശ്ചയംചെയ്യുകയും ആ വിധത്തിൽ കൂടുതലായി ദൈവിക പരിജ്ഞാനവും വിവേകവും നേടുകയും ചെയ്യാം.—2 തിമൊ. 2:7.