ശിഷ്യരെ ഉളവാക്കാൻ നമ്മെ സഹായിക്കുന്നതിനുളള യോഗങ്ങൾ
ഏപ്രിൽ 10-നാരംഭിക്കുന്ന വാരം
ഗീതം 209 (90)
7 മിനി: സ്ഥലപരമായ അറിയിപ്പുകളും നമ്മുടെ രാജ്യശുശ്രൂഷയിൽ നിന്നുളള ഉചിതമായ അറിയിപ്പുകളും. ഈ ശനിയാഴ്ചയും ഞായറാഴ്ചയും വയൽസേവനത്തിൽ ഒരു പൂർണ്ണപങ്കുണ്ടായിരിക്കാൻ ആവശ്യത്തിന് സാഹിത്യം കരുതുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “യഹോവയുടെ ന്യായവിധികൾ അടിയന്തിരമായി പ്രഖ്യാപിക്കുക.” ലേഖനത്തിന്റെ ചോദ്യോത്തര ചർച്ച. ഏപ്രിൽ പ്രസ്ഥാനകാലത്ത് സേവനത്തിനുവേണ്ടിയുളള ഏതെങ്കിലും കൂടുതലായ മീററിംഗുകൾ ഉണ്ടെങ്കിൽ സമയവും സ്ഥലവും സഭയെ അറിയിക്കുക. പരിചയസമ്പന്നനായ പ്രസാധകൻ 4-ാം ഖണ്ഡികയിലെ വിവരത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രകടനം നടത്തുക. സമയം അനുവദിക്കുന്നതിനനുസരിച്ച് പരാമർശിച്ചിട്ടുളള വാക്യങ്ങൾ പരിചിന്തിക്കുക.
18 മിനി: “ദിവ്യപ്രബോധനങ്ങൾ അനുസരിക്കുന്നതിൽനിന്ന് പ്രയോജനം അനുഭവിക്കുക.” ആദ്യത്തെ പ്രത്യേക സമ്മേളനദിന പരിപാടി സംബന്ധിച്ച ക്രിയാത്മക പ്രതികരണങ്ങളും പുതിയ പരിപാടിക്കുവേണ്ടിയുളള പ്രതീക്ഷയും പ്രദീപ്തമാക്കിക്കൊണ്ട് കുടുംബ ചർച്ച.
ഗീതം 3 (33), സമാപനപ്രാർത്ഥന.
ഏപ്രിൽ 17-നാരംഭിക്കുന്ന വാരം
ഗീതം 43 (103)
12 മിനി: സ്ഥലപരമായ അറിയിപ്പുകൾ. സൊസൈററിക്ക് സംഭാവന ലഭിച്ചതിന്റെ അറിയിപ്പു സംബന്ധിച്ച് ഊഷ്മളമായ വിലമതിപ്പ് പ്രകടമാക്കിക്കൊണ്ട് കണക്കുറിപ്പോർട്ട് ഉൾപ്പെടുത്തുക. “യഹോവയുടെ സാക്ഷികൾ എന്ന നിലയിലുളള നമ്മുടെ തിരിച്ചറിയിക്കൽ” എന്ന ലേഖനത്തിലേക്ക് ശ്രദ്ധ തിരിക്കുക.
20 മിനി: “നിങ്ങൾക്ക് മെയ്യിൽ സഹായപയനിയറിംഗ് നടത്താൻ കഴിയുമോ?” ചോദ്യോത്തര പരിചിന്തനം. കുടുംബ ഉത്തരവാദിത്വങ്ങൾ വഹിക്കവേ അല്ലെങ്കിൽ മുഴു സമയ ലൗകിക തൊഴിൽ ചെയ്യവേ നേരത്തെ സഹായപയനിയറിംഗ് നടത്തിയിട്ടുളള സഭയിലെ ആളുകളിൽനിന്നുളള പ്രായോഗിക അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
13 മിനി: മെയ്യിൽ സഹായപയനിയറിംഗിനു പ്ലാൻ ചെയ്യുന്ന ചിലരെ അഭിമുഖം നടത്തുക. അവർ തങ്ങളുടെ പട്ടിക ക്രമീകരിച്ചതെപ്രകാരമാണ്? ഈ മെയ്യ് പയനിയറിംഗിന് ഒരു നല്ല മാസമായിരിക്കാൻ കഴിയുന്നതെന്തുകൊണ്ടെന്ന് ചോദിക്കുക. സാധ്യമാകുന്ന എല്ലാവരെയും ഉടനെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക. ഈ സേവനത്തിനുവേണ്ടി ഇപ്പോൾ അപേക്ഷിക്കുന്നത് മററുളളവരുടെ പട്ടികയുമായി സമന്വയിപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കും. പയനിയറിംഗിന് തങ്ങളുടെ സാഹചര്യം അനുവദിക്കാത്ത പ്രസാധകർക്ക് സാദ്ധ്യമാകുന്നടത്തോളം പയനിയർമാരുമായി പ്രവർത്തിച്ചുകൊണ്ട് മാസത്തെ മണിക്കൂർ വർദ്ധിപ്പിക്കാൻ കഴിഞ്ഞേക്കും.
ഗീതം 32 (10), സമാപന പ്രാർത്ഥന.
ഏപ്രിൽ 24-നാരംഭിക്കുന്ന വാരം
ഗീതം 87 (47)
12 മിനി: സ്ഥലപരമായ അറിയിപ്പുകൾ. പുതിയവരോ വളരെ പരിമിതമായി മീററിംഗിനു സംബന്ധിച്ചിട്ടുളളവരോ ആയാലും സ്മാരകത്തിനു ഹാജരായിരുന്നവരെ തുടർന്ന് കൃത്യമായി സന്ദർശിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. സഭ എന്തുചെയ്തിട്ടുണ്ടെന്നും പ്രസാധകർക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയുമെന്നും വിശദീകരിക്കുക. ഈ വാരത്തിലേക്ക് ക്രമീകരിച്ചിട്ടുളള കൂടുതലായ കൂട്ടസാക്ഷീകരണത്തെ സംബന്ധിച്ച് വിശദീകരിക്കുക.
18 മിനി: “നിങ്ങൾ ദൈവിക പരിജ്ഞാനത്തിനുവേണ്ടി അന്വേഷിക്കുന്നുവോ? മൂപ്പൻ ലേഖനം ചുരുക്കമായി പുനരവലോകനം ചെയ്യുകയും പിന്നീട് ഒരു കൂട്ടം പ്രസാധകരെ തന്നോടൊത്തു ചേരുന്നതിനും വെളിപ്പാട് പരമകാഷ്ഠയുടെ വായനയും പഠനവും തങ്ങളുടെ വിശ്വാസത്തെ എങ്ങനെ ബലിഷ്ഠമാക്കിയെന്നും അന്ത്യത്തോളം വിശ്വസ്തമായും തീക്ഷ്ണമായും നിൽക്കുന്നതിനുളള തങ്ങളുടെ തീരുമാനത്തെ എങ്ങനെ പുതുക്കിയെന്നും ചർച്ചചെയ്യുന്നതിന് ക്ഷണിക്കുകയും ചെയ്യുക. “മഹാപുരുഷാരത്തെ” വെളിപ്പാട് 9:16-19-ൽ വിവരിച്ചിരിക്കുന്ന “പതിനായിരക്കണക്കിന് കുതിരകൾ” പ്രതീകപ്പെടുത്തുന്നവരിൽ ഉൾപ്പെടുത്തുന്നതായുളള പുതിയ ഉൾക്കാഴ്ച പ്രദീപ്തമാക്കുക. (വെളി. 7:9) നമ്മുടെ കാലത്തേക്കുളള ഈ അതുല്യ പ്രസിദ്ധീകരണം വിപുലമായി വിതരണം ചെയ്യുന്നതിൽ പങ്കുപററുന്നതിന് ആകാംക്ഷ ഉണർത്തുക.
15 മിനി: സ്ഥലപരമായ ആവശ്യങ്ങൾ അല്ലെങ്കിൽ 1989 ഫെബ്രുവരി 15-ലെ വാച്ച്ടവർ പേജ് 22-4-ൽ നിന്നുളള “അവർക്ക് നിങ്ങളെ പ്രസംഗത്തിൽ സഹായിക്കാൻ കഴിയും” എന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തിയുളള പ്രസംഗം. ഓരോ വാരത്തിലും മാസികകൾ വരിസംഖ്യയായി വരുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയണം. (നാട്ടുഭാഷ: വീ87 ജൂൺ, “നിങ്ങൾ ഏതു ജീവിതവൃത്തി തിരഞ്ഞെടുക്കും?”)
ഗീതം 63 (32), സമാപന പ്രാർത്ഥന.
മെയ്യ് 1-നാരംഭിക്കുന്ന വാരം
ഗീതം 156 (5)
10 മിനി: സ്ഥലപരമായ അറിയിപ്പുകളും ദിവ്യാധിപത്യ വാർത്തകളും. പയനിയറൊ വിദഗ്ദ്ധനായ പ്രസാധകനൊ സംഭാഷണവിഷയം വരിസംഖ്യാസമർപ്പണത്തിന് അനുയോജ്യമാക്കിക്കൊണ്ട് അതിന്റെ ഉപയോഗം പ്രകടിപ്പിക്കുക. ശനിയാഴ്ചത്തെ മാസികാവേലയെയും മാസത്തെ ഒന്നാം ഞായറാഴ്ചത്തെ വീടുതോറുമുളള സാക്ഷീകരണത്തെയും പിൻതാങ്ങിക്കൊണ്ട് ഈ വാരാന്ത്യത്തിലെ വയൽസേവനത്തിൽ പങ്കെടുക്കാൻ ക്രമീകരിക്കുന്നതിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.
20 മിനി: “സുവാർത്ത സമർപ്പിക്കൽ—വീക്ഷാഗോപുരം വിശേഷവൽക്കരിച്ചുകൊണ്ട്.” ചോദ്യോത്തരങ്ങൾ. 3-ാം ഖണ്ഡികയോടുളള ബന്ധത്തിൽ ഒരു പ്രസാധകൻ വീടുതോറുമുളള പ്രവർത്തനത്തിൽ 30—60 സെക്കൻറ് മാസികാവതരണം നിർവഹിക്കുന്ന വിധം പ്രകടിപ്പിക്കുക. മാസികകൾ മാത്രം അവതരിപ്പിക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുക. 4-ാം ഖണ്ഡികയോടുളള ബന്ധത്തിൽ, തെരുവു സാക്ഷീകരണത്തിൽ ഏപ്രിൽ 15-ലെ വാച്ച്ടവർ ഉപയോഗിക്കുന്ന വിധം പ്രകടിപ്പിക്കുക. 5ഉം 6ഉം ഖണ്ഡികകൾ ചർച്ചചെയ്യുമ്പോൾ, മാസികാവതരണത്തിന് 60 സെക്കൻറിൽ അധികം ആകരുത് എന്നും വരിസംഖ്യ സമർപ്പിക്കുമ്പോൾ സംഭാഷണവിഷയം ഉപയോഗിക്കണം എന്നും ഊന്നിപ്പറയുക.
15 മിനി: “ഊർജ്ജസ്വലതയോടെ കഠിനയത്നം ചെയ്യുക.” (ലൂക്കോ. 13:24; 1 തിമൊ. 4:10) 1988 ഫെബ്രുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ പ്രത്യക്ഷപ്പെട്ട “നിങ്ങളുടെ കൈ ഇളക്കരുത്” എന്ന ലേഖനത്തിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി സേവനമേൽവിചാരകന്റെ പ്രസംഗം. കഴിഞ്ഞവർഷം ഈ വേലയിൽ വളരെ ഉത്സാഹം ഉളവാകുകയുണ്ടായി. പങ്കുപററിയ സർക്കിട്ട്മേൽവിചാരകൻമാരിൽ നിന്നും സഭകളിൽനിന്നും പ്രസാധകരിൽ നിന്നും അനേകം അനുകൂല അഭിപ്രായപ്രകടനങ്ങൾ.
ഗീതം 10 (11), സമാപന പ്രാർത്ഥന.