യഹോവയുടെ സാക്ഷികൾ എന്ന നിലയിലുളള നമ്മുടെ തിരിച്ചറിയിക്കൽ
സുവാർത്തയുടെ ശുശ്രൂഷകർ എന്ന നിലയിൽ നാം പരസ്യമായി യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്നു. നമ്മുടെ വയൽസേവനത്തിലെ സ്വമേധയായുളള പങ്കുപററൽ ദൈവത്തോടും അയൽക്കാരനോടുമുളള നമ്മുടെ സ്നേഹത്താൽ പ്രചോദിതമാണ്. ഇത് ഏതെങ്കിലും മനുഷ്യന്റെയൊ സംഘടനയുടെയൊ നിർബന്ധത്താലല്ല ചെയ്യപ്പെടുന്നത്, എന്നാൽ “സുവാർത്ത” പ്രസംഗിക്കുന്നതിനും ശിഷ്യരാക്കുന്നതിനും ഉളള നമ്മുടെ ദൈവദത്തമായ നിയോഗത്തിനുചേർച്ചയിലാണ്. (മത്താ. 24:14; 28:19, 20) അതുകൊണ്ട് പ്രസാധകർ, “വിശ്വസ്തനും വിവേകിയുമായ അടിമവർഗ്ഗം” ഉപയോഗിക്കുന്ന വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യയുടെയൊ മറേറതെങ്കിലും കോർപ്പറേഷന്റെയൊ ഏജൻറൻമാരായൊ പ്രതിനിധികളായൊ തങ്ങളെത്തന്നെ പരിചയപ്പെടുത്തുന്നതിനെ ഒഴിവാക്കുന്നത് നന്നായിരിക്കും.—മത്താ. 24:45-47.
ഒരു അപകടമൊ അടിയന്തിരതയൊ ഉണ്ടാകുകയൊ ഒരു അപ്പാർട്ടുമെൻറിലൊ മററു ചില പ്രത്യേക പ്രദേശത്തൊ പ്രവർത്തിക്കുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കുകയൊ ചെയ്യുമ്പോൾ, പ്രസാധകർക്ക് തങ്ങളുടെ പേരും നമ്മുടെ മതപരമായ പ്രവർത്തനത്തിന്റെ സ്വഭാവം സംബന്ധിച്ച ചുരുക്കമായ തിരുവെഴുത്തു വിശദീകരണവും നൽകുന്നതിനുപരിയായി ഏതെങ്കിലും രൂപത്തിലുളള വ്യക്തിപരമായ തിരിച്ചറിയിക്കൽ ആവശ്യമായിരുന്നേക്കാം. ചോദ്യം ചെയ്യപ്പെടുകയൊ യോഗ്യതാപത്രങ്ങൾ ചോദിക്കുകയൊ ചെയ്യുന്നെങ്കിൽ, സ്നാനം ഏററ പ്രസാധകർക്ക് അദ്ധ്യക്ഷമേൽവിചാരകൻ ഒപ്പിട്ട തിരിച്ചറിയിക്കൽ കാർഡ് (എസ്സ്-65) ഉപയോഗിക്കാവുന്നതാണ്. അത് കാർഡിൽ പേർപറഞ്ഞിരിക്കുന്ന സ്ഥലത്തെ സഭയോടൊത്ത് അയാൾ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നു എന്ന് കാണിക്കുന്നു.
ഒരു ആവശ്യമുളളപ്പോൾ സ്നാനമേററ പ്രസാധകർക്ക് വിതരണം ചെയ്യുന്നതിനായി തിരിച്ചറിയിക്കൽ കാർഡുകൾ (എസ്സ്-65) സഭാഫോറങ്ങളുടെ പ്രതിവർഷ വിതരണത്തിന്റെ കൂടെ ഉൾപ്പെടുത്തുന്നതാണ്. ഏതെങ്കിലും പ്രസാധകർ തങ്ങളുടെ വയൽസേവനപ്രവർത്തനങ്ങളോടുളള ബന്ധത്തിൽ ഒരു വ്യക്തിപരമായ പേരുവഹിക്കുന്ന കാർഡ് ഉപയോഗിക്കുന്നെങ്കിൽ അതിൽ തങ്ങൾ വാച്ച്ടവർ സൊസൈററിയുടെ പ്രതിനിധികളാണെന്ന് അച്ചടിച്ചിരിക്കരുത്.