ദിവ്യപ്രബോധനം അനുസരിക്കുന്നതിൽനിന്ന് പ്രയോജനം അനുഭവിക്കുക
1.അനുസരണംകെട്ട മനുഷ്യവർഗ്ഗത്തിന്റെ വിഡ്ഢിത്തം നാം എത്രയധികം നിരീക്ഷിക്കുന്നുവോ അത്രയധികം ദിവ്യപ്രബോധനത്തെ അനുസരിക്കുന്നത് പ്രയോജനപ്രദമാണെന്ന് നമുക്ക് വിലമതിക്കാൻ കഴിയും. തൻകാര്യംനോക്കുക എന്നുളള ലോകത്തിന്റെ തത്വജ്ഞാനം അതിന്റെ അനുയായികളിൽ അനേകർക്കും അനാവശ്യമായ പ്രയാസത്തിനിടയാക്കിയിരിക്കുന്നു. എന്നാൽ, യേശുക്രിസ്തു ക്രിസ്ത്യാനികൾക്കുളള മാതൃക വെച്ചു. അവൻ എല്ലായ്പ്പോഴും തന്റെ പിതാവിനോട് അനുസരണമുളളവനായിരുന്നു എന്നും ഈ വിശ്വസ്തഗതിക്ക് അവന് മഹത്തായ പ്രതിഫലം കിട്ടി എന്നും ബൈബിൾ കാണിക്കുന്നു.—യോഹ. 8:29; എബ്രാ. 5:8; ഫിലി. 2:7-11.
2.“ദിവ്യപ്രബോധനത്തെ അനുസരിക്കുന്നതിൽ നിന്ന് പ്രയോജനം അനുഭവിക്കുക” എന്നത് ജൂലൈയിൽ ആരംഭിക്കുന്ന പ്രത്യേക സമ്മേളനദിന പരിപാടിയുടെ വിഷയമാണ്. ക്രിസ്തീയ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ നമ്മെ സഹായിക്കുന്നതിനുളള പ്രായോഗിക നിർദ്ദേശങ്ങളും കാലോചിത ബുദ്ധിയുപദേശങ്ങളും അവതരിപ്പിക്കപ്പെടും. ഉദാഹരണമായി തങ്ങളുടെ കുട്ടികൾ സത്യത്തിൻമേൽ ഒരു ഉറച്ച പിടി മുറുക്കുന്നതിനും അത് സ്വന്തമാക്കുന്നതിനും മാതാപിതാക്കൾക്ക് എങ്ങനെ അവരെ സഹായിക്കാൻ കഴിയും? ഓരോ കുടുംബാംഗത്തിനും യഹോവയെ സേവിക്കുന്നതിലുളള തന്റെ സന്തോഷം എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും? സഭയിലെ ഓരോ അംഗത്തിനും തനിക്കുതന്നെ വ്യക്തിപരമായും സ്ഥാപനത്തിനു മൊത്തത്തിലും പ്രയോജനം ചെയ്യുന്ന എന്തെല്ലാം ചെയ്യാൻ കഴിയും? പുതിയ പ്രത്യേക സമ്മേളനദിന പരിപാടിയിൽ ചർച്ചചെയ്യപ്പെടുന്ന കാര്യങ്ങളിൽ ചിലത് ഇവയാണ്.
3.തൊഴിലുടമകളോടുളള ബന്ധത്തിൽ ക്രിസ്തീയ അനുസരണത്തിന്റെ പരിശോധനകൾ അഭിമുഖീകരിക്കുമ്പോഴും ശ്രേഷ്ഠാധികാരികളോട് ഇടപെടുമ്പോഴും ദിവ്യ പ്രബോധനം അനുസരിക്കുന്നതിന്റെ പ്രാധാന്യത്തിന് ശ്രദ്ധ നൽകപ്പെടും. ഒരു നിയമരഹിത സമൂഹത്താൽ ചുററപ്പെട്ടിരിക്കെ അത്തരം അധികാരികളോട് തിരുവെഴുത്തുപരമായ വീക്ഷണം നിലനിർത്തുന്നതിനും ലോകത്തിൽ ഇന്ന് പ്രബലപ്പെട്ടിരിക്കുന്ന അനുചിതമായ മനോഭാവങ്ങൾ ഒഴിവാക്കുന്നതിനും ക്രിസ്ത്യാനികൾ ശ്രദ്ധാലുക്കൾ ആയിരിക്കണം.
4.കാര്യപരിപാടിയിൽ ചില ക്രമീകരണങ്ങൾ വരുത്തുകയാണ്. ഈ വർഷം പരിപാടി ശനിയാഴ്ചയൊ ഞായറാഴ്ചയൊ ആയാലും വീക്ഷാഗോപുരസംഗ്രഹം പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കും. അതിന്റെയർത്ഥം പ്രത്യേക സമ്മേളനദിനം ശനിയാഴ്ചയായിരിക്കുമ്പോൾ സഭകൾ പിറേറദിവസം വീക്ഷാഗോപുരദ്ധ്യയനമൊ പരസ്യയോഗമൊ പട്ടികപ്പെടുത്തുകയില്ല എന്നാണ്. പകരം മേൽവിചാരകൻമാർക്ക് അന്നേദിവസം വിപുലമായ തോതിൽ കൂട്ടസാക്ഷീകരണം സംഘടിപ്പിക്കാൻ കഴിയും.
5.ആദ്യത്തെ പ്രത്യേക സമ്മേളനദിനം എത്രകണ്ട് പ്രയോജനപ്രദമായിരുന്നു എന്നതു സംബന്ധിച്ച് വിലമതിപ്പിന്റേതായ അഭിപ്രായ പ്രകടനങ്ങൾ കേൾക്കാൻ കഴിഞ്ഞു. വ്യക്തിപരമായ ബൈബിൾപഠനം സംബന്ധിച്ച ആരോഗ്യാവഹമായ ആത്മീയ പ്രബോധനത്താലും സ്ഥാപനത്തിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങളാലും അനേകർ പ്രോത്സാഹിതരാകുകയും ബലപ്പെടുത്തപ്പെടുകയും ചെയ്തു.
6.നമ്മുടെ ശ്രേഷ്ഠമാതൃകയായിരിക്കുന്ന യേശുക്രിസ്തുവിനെ അനുകരിക്കാൻ നാം ശ്രമിക്കുമ്പോൾ ഈ വർഷത്തെ നമ്മുടെ പ്രത്യേക സമ്മേളനദിന പരിപാടിയും നമുക്കു വളരെ പ്രയോജനകരമായിരിക്കും എന്നതിനു സംശയമില്ല. അതിന്റെ ഒരു ഭാഗവും നഷ്ടപ്പെടുത്താതിരിക്കുക. ദിവ്യ പ്രബോധനത്തെ അനുസരിക്കുന്നതിൽനിന്ന് നാം എല്ലാവരും തുടർന്നും പ്രയോജനം അനുഭവിക്കാൻ ഇടയാകട്ടെ.—എബ്രാ. 10:23-25.