അടിയന്തിരമായി യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കുക
1.മഹാബാബിലോനിനെതിരെ യഹോവയുടെ ന്യായവിധികൾ നിർവഹിക്കുന്നതിനുളള സമയം അതിവേഗം സമീപിക്കുന്നു. (വെളിപ്പാട് 1:3; 19:2) എന്നാൽ ആദ്യം അവളുടെ ആസന്നമായിരിക്കുന്ന നാശത്തെ സംബന്ധിച്ച ഒരു അന്തിമ മുന്നറിയിപ്പ് നൽകണം. അതിജീവിക്കുന്നതിന്, നീതിസ്നേഹികൾ “അവളെ വിട്ടുപോരുകയും” യഹോവയുടെ മുമ്പാകെ ഒരു അംഗീകൃത നിലപാട് ലഭിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുകയും വേണം.—വെളി. 18:4.
ഒരു പ്രത്യേക ശ്രമം ചെയ്യുക
2.എല്ലാ പ്രസാധകരും വീടുതോറുമുളള വേലയിൽ സൃഷ്ടി പുസ്തകം സമർപ്പിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ ആഗ്രഹിക്കും. ആളില്ലാവീടുകൾ കുറിച്ചിടുകയും വീണ്ടും സന്ദർശിക്കുകയും ചെയ്യുക. മൂപ്പൻമാർ വയൽസേവനത്തിനുവേണ്ടിയുളള കൂടുതൽ മീററിംഗുകൾ നടത്തുന്നതിന് ശ്രദ്ധചെലുത്തും. സായാഹ്ന സാക്ഷീകരണ ക്രമീകരണങ്ങൾ പ്രസാധകർക്ക് സഹായകമായിരിക്കുമോ? ചിലർ അപരാഹ്ന സാക്ഷീകരണം വളരെ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നു.
3.സൃഷ്ടി പുസ്തകം വീടുതോറും സമർപ്പിക്കുന്നതു കൂടാതെ മററ് അവസരങ്ങളും ഉപയോഗപ്പെടുത്തുക. ചെറുപ്പക്കാരായ പ്രസാധകർക്ക്, തങ്ങളുടെ അദ്ധ്യാപകർക്ക് ഈ പുസ്തകം സമർപ്പിക്കാൻ കഴിയും. ലൗകിക ജോലിയുളളവർക്ക് ഭക്ഷണവേളകളിൽ തങ്ങളുടെ സഹജോലിക്കാരോട് സംസാരിക്കുന്നതിനും ഈ പുസ്തകം അവർക്കു സമർപ്പിക്കുന്നതിനും കഴിയും. എല്ലാ ആളുകൾക്കും—ബന്ധുക്കൾ, വിതരണക്കാർ, നമ്മുടെ വാതുക്കൽ വരുന്ന വിൽപ്പനക്കാർ, ഡോക്ടർമാർ, ദന്തഡോക്ടർമാർ, നിയമജ്ഞൻമാർ, നമുക്ക് ഇടപാടുകൾ ഉളള ബിസിനസ്സുകാർ—ദൈവവചനം കേൾക്കുന്നതിനുളള അവസരം കൊടുക്കുക. അവർ അർമ്മഗെദ്ദോനിലെ ദിവ്യന്യായവിധിയുടെ പരകോടിയെ അതിജീവിക്കുന്ന എണ്ണം തിട്ടപ്പെടുത്താത്ത മഹാപുരുഷാരത്തിൽ ഉൾപ്പെടാൻ ആഗ്രഹിച്ചേക്കാം.
4.പുതിയ സംഭാഷണ വിഷയം “നാം ആരെ ആരാധിക്കണം?” എന്നതാണ്. നമ്മുടെ മുഖവുരയിൽ ന്യായവാദം പുസ്തകത്തിലെ 322-ാം പേജിൽനിന്നുളള വിവരങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. എത്രതരം വ്യത്യസ്ത ആരാധനാ രീതികൾ ഉണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ടോ എന്ന് വീട്ടുകാരനോട് ചോദിക്കുക, അതിനുശേഷം മനുഷ്യന് തന്നേക്കാൾ ഉപരിയായ എന്തിനെയെങ്കിലും ആരാധിക്കുന്നതിനുളള അടിസ്ഥാനപരമായ ഒരു ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കുക. എന്നിരുന്നാലും മനുഷ്യർ ഒട്ടുമിക്കപ്പോഴും വ്യാജദൈവങ്ങളെ ആരാധിച്ചിരിക്കുന്നതിനാൽ വെളിപ്പാട് 14:7 നമുക്ക് ഒരു സമയോചിതമായ മുന്നറിയിപ്പ് നൽകുന്നു. ഇത് നമ്മുടെ സൃഷ്ടാവിനെ, സത്യദൈവത്തെ, ആരാധിക്കുന്നതിനുളള ആവശ്യം ചൂണ്ടിക്കാണിക്കുന്നു. വെളിപ്പാടുപുസ്തകം എല്ലാ വ്യാജ മതങ്ങളെയും മഹാബാബിലോൻ എന്ന പേരിനാൽ തിരിച്ചറിയിക്കുകയും വെളിപ്പാട് 18:2എ, 4-ൽ ഒരു അടിയന്തിര മുന്നറിയിപ്പ് മുഴക്കുകയും ചെയ്യുന്നു. ഒരുവൻ ധാർമ്മികമായി നല്ലവനും മററുളളവർക്ക് നൻമചെയ്യാൻ ശ്രമിക്കുന്നവനും ആയിരുന്നേക്കാമെങ്കിലും, അയാൾ വ്യാജമതസ്ഥാപനങ്ങളെ പിൻതാങ്ങുന്നെങ്കിലെന്ത്? ദൈവം അത്തരം ഒരു ഗതി അംഗീകരിക്കുന്നില്ല. ഇത് നാം ചിലത് ഗൗരവമായി ചിന്തിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. സൃഷ്ടി പുസ്തകം കാണിക്കുകയും താൽപ്പര്യജനകമായ ഒരു പ്രത്യേക പോയിൻറിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുക. അതിനുശേഷം ഈ പുസ്തകം 30ക. സംഭാവനക്ക് സമർപ്പിക്കുക.
5.നിങ്ങളുടെ അവതരണം നിങ്ങൾ പ്രവർത്തിക്കുന്ന പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് വ്യത്യാസപ്പെടുത്താവുന്നതാണ്. ഇത് എപ്രകാരം ചെയ്യാൻ കഴിയുമെന്നതിനാവശ്യമായ നിർദ്ദേശങ്ങൾക്കായി ന്യായവാദം പുസ്തകത്തിന്റെ 322-33 പേജുകളിലെ “മതം” എന്നതിൻകീഴിലെയും 49-53 പേജുകളിലെ “മഹാബാബിലോൻ” എന്നതിൻകീഴിലെയും വിവരങ്ങൾ പുനരവലോകനം ചെയ്യുക. നാം ഈ ന്യായവിധിയുടെയും പ്രത്യാശയുടെയും ദിവ്യദൂത് പ്രഖ്യാപിക്കുന്നതിൽ പൂർണ്ണപങ്കു വഹിക്കുന്നത് അടിയന്തിരമാണ്.—വെളി. 14:6, 7.