വ്യക്തിഗത കാര്യക്രമീകരണത്തിന് അടുത്ത ശ്രദ്ധ കൊടുക്കുക
1 ‘“നിങ്ങളൊരു പണി ചെയ്തുതീർക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അത് ഒരു തിരക്കുളള വ്യക്തിക്ക് കൊടുക്കുക.” തിരക്കുളള ഒരു വ്യക്തി സാധാരണയായി നന്നായി സംഘടിതനും അതിനാൽ കൂടുതൽ ചെയ്യുന്നതിനും കഴിയും എന്നതാണ് ഈ ചൊല്ലിന് പിറകിലെ ന്യായവാദം. ഓരോ ദിവസവും നമുക്കെല്ലാവർക്കും 24 മണിക്കൂർ ഉപയോഗിക്കുന്നതിനായി ഉണ്ട്. ആ സമയം നാം ദുർവിനിയോഗം ചെയ്യുന്നതോ അഥവാ ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതോ സാധാരണയായി നമ്മുടെ വ്യക്തിഗത സംഘടനയിൽ ആശ്രയിച്ചിരിക്കുന്നു.
2 എല്ലായ്പ്പോഴും “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യുന്നതിനായി” ഉണ്ട് (1 കൊരി. 15:58) നമുക്ക് ഹാജരാകുന്നതിന് യോഗങ്ങളും പങ്കുപററുന്നതിന് വയൽസേവനവും ഉണ്ട്. എന്നാൽ തയ്യാറാകൽ ഇതിന് മുമ്പ് വരുന്നു. മററു വാക്കുകളിൽ, നമ്മോട് ചെയ്യാൻ ആഞ്ജാപിക്കപ്പെട്ടിരിക്കുന്നതനുസരിച്ച് “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും” മററുളളവരെ പ്രേരിപ്പിക്കുന്നതിനും ഫലകരമായി” ശിഷ്യരെ ഉളവാക്കുന്നതിനും” കഴിയേണ്ടതിന് പഠനത്തിൽ നാം സമയം ചിലവഴിക്കേണ്ട ആവശ്യമുണ്ട്. (മത്താ. 28:19; എബ്രാ. 10:24) ജീവിതത്തിലെ സാധാരണമായ കാര്യങ്ങളായ ലൗകിക ജോലി, സാധനങ്ങൾ വാങ്ങൽ, ഭക്ഷണം, ശുചീകരണം, യാത്ര, സ്കൂൾ പഠനം, ഉറക്കം എന്നിവപോലുളളവയ്ക്കെല്ലാം അതിന്റെ സ്ഥാനം ഉണ്ട്. വിനോദത്തിനും അല്പസമയം ചിലവഴിച്ചേക്കാം. എല്ലാം അതിന്റേതായ ഉചിതമായ സ്ഥാനത്തു വയ്ക്കുന്നത് നാം നേരിടേണ്ട ഒരു വെല്ലുവിളിയാണ്. ഇത് എങ്ങനെ ചെയ്തു തീർക്കാൻ കഴിയും.?
മുൻഗണനകൾ സ്ഥാപിക്കൽ
3 യേശു പറഞ്ഞു: “ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നതിൽ തുടരുക, മററുളള ഈ കാര്യങ്ങളെല്ലാം നിങ്ങളോട് കൂടെ കൂട്ടപ്പെടും.” (മത്താ. 6:33) സ്പഷ്ടമായി, നമ്മുടെ സമയത്തിന്റെ ഉപയോഗം വരുമ്പോൾ രാജ്യ താല്പര്യത്തിന് മുഖ്യ മുൻഗണന കൊടുക്കണം. നമ്മുടെ പണത്തിന്റെ ബജററ് നാം തയ്യാറാക്കുന്ന വിധത്തിൽ നമ്മുടെ സമയം നാം പട്ടികപ്പെടുത്തണമായിരുന്നെങ്കിൽ, വ്യക്തിപരമായ പഠനവും വയൽസേവനവും പോലെയുളള ദിവ്യാധിപത്യപരമായ പ്രവൃത്തികൾക്കും, ഭവനബൈബിൾ അദ്ധ്യയനം ക്രിസ്തീയയോഗങ്ങൾ എന്നിവക്കും വേണ്ടി നീക്കിവച്ചിരിക്കുന്ന മണിക്കൂറുകൾ മററു താല്പര്യങ്ങളെ പിന്തുടരുന്നതിന് ഉപയോഗിക്കുകയില്ലായിരുന്നു.
4 ജീവിതത്തിന്റെ അവശ്യകാര്യങ്ങൾ എല്ലാ പട്ടികയിലും ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ട്. ഒരുവനെതന്നെയും അയാളുടെ കുടുംബത്തെയും സഹായിക്കുന്നതിന് ലൗകീക ജോലിക്കുവേണ്ടി സമയം മാററിവയ്ക്കുന്നു. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും അതുപോലെതന്നെ ഒരുവന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് വ്യക്തിഗത ശ്രദ്ധ കൊടുക്കുന്നതും ഉൾപ്പെടുത്തണം. മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും മുൻഗണനാ ലിസ്ററിൽ അവർ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ തയ്യാറാകുന്നതിനും നടത്തുന്നതിനുംവേണ്ടി ചിലവഴിക്കുന്ന സമയം ഉന്നതമാണ്. നിങ്ങളുടെ മുൻഗണനാ ലിസ്ററിൽ ഉണ്ടായിരിക്കേണ്ടതിൽ കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്ന അത്യാവശ്യകാര്യങ്ങളല്ലാത്ത ഇനങ്ങൾ ഉണ്ടോയെന്ന് കാണുന്നതിനുവേണ്ടി എന്തുകൊണ്ട് ഇരുന്ന് ഒരു പട്ടിക തയ്യാറാക്കികൂടാ?
ലഘുവായ ഒരു കണ്ണ് കാത്തുസൂക്ഷിക്കൽ
5 യേശു തന്റെ അനുഗാമികളുടെ പ്രവൃത്തനത്തെപ്പററി ചർച്ച ചെയ്തപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “അപ്പോൾ നിങ്ങളുടെ കണ്ണ് ലഘുവാണെങ്കിൽ, നിങ്ങളുടെ മുഴു ശരീരവും ശോഭയുളളതായിരിക്കും.” (മത്താ. 6:22) ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? ഒരുവന്റെ ജീവിതം സങ്കീർണ്ണമല്ലാതിരിക്കുക എന്നതാണ് അടിസ്ഥാനപരമായി ഇതിന്റെ അർത്ഥം. ഒരുവന്റെ സമയം കവർന്നുകളയാൻ കഴിയുന്ന അനേക ശൈഥില്യങ്ങൾ ഉണ്ട്. ഇതിലൊന്നാണ് ടെലിവിഷൻ. ചില ഭവനങ്ങളിൽ ടെലിവിഷൻ സെററ് രാവിലെ ഓൺ ചെയ്യുകയും ദിവസം മുഴുവൻ അങ്ങനെതന്നെ വിട്ടേക്കുകയും ചെയ്യുന്നു. ഹ്രസ്വ നേരത്തെക്കുളള ഒരു പരിപാടി വീക്ഷിക്കുന്നതിനായി ഒരു വ്യക്തി ഇരുന്നേക്കാം. എന്നാൽ പിന്നീട് അയാൾ മററു പരിപാടികളും വീക്ഷിക്കുന്നതിൽ തുടരുന്നതനുസരിച്ച് താൻ കുടുംബത്തോടൊത്തോ അഥവാ വ്യക്തിപരമായ പഠനത്തിനുവേണ്ടിയോ നേരത്തെ പട്ടികപ്പെടുത്തിയിരുന്ന സമയം വഴുതിപ്പോകുന്നതായി അയാൾ കണ്ടെത്തുന്നു. വിലയുളള യാതൊന്നും പൂർത്തിയാക്കാതെ ഒരു മുഴു സന്ധ്യാകാലം ദുർവിനിയോഗം ചെയ്യുന്നതു എത്ര എളുപ്പമാണ്! അനേകർക്കും ടി. വി. എപ്പോൾ നിർത്തണം എന്ന് അറിഞ്ഞുകൂടാ. നിങ്ങൾക്കു ഈ പ്രശ്നമുണ്ടെങ്കിൽ, ടെലിവിഷൻ ഓൺ ചെയ്യാതിരിക്കുന്നതു മെച്ചമാണെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. വിനോദത്തിന്റെ മറെറാരു രൂപമായ ഹോബികൾ ചിലർക്ക് കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങൾക്കായി മാററി വച്ചിരുന്ന സമയം എടുത്തുകളയുന്നതിൽ കലാശിച്ചേക്കാം.
6 മത്സരക്കളികളിൽ ഏർപ്പെടുന്നതും, മത്സരക്കളിമേളകൾക്ക് ഹാജരാകുന്നതും അഥവാ അവ ടി. വി. യിൽ വീക്ഷിക്കുന്നതും വിലയേറിയ സമയത്തെ വിഴുങ്ങിക്കളയാൻ കഴിയും. ഒന്നിച്ചു സഹവസിക്കുന്നതിനും പഠിക്കുന്നതിനും തങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന സമയം തങ്ങൾക്ക് കവർന്നുകളയപ്പെട്ടിട്ടില്ലെന്നു ഭർത്താക്കൻമാരും, ഭാര്യമാരും, കുട്ടികളും നന്നായി ശ്രദ്ധിക്കണം. വിനോദത്തിലും മത്സരക്കളികളിലുമുളള അമിതത്വത്താൽ നമ്മുടെ ജീവിതത്തെ സങ്കീർണ്ണമാക്കാതിരിക്കാൻ നാമെല്ലാവരും ശ്രദ്ധയുളളവരായിരിക്കണം.
7 ലൗകിക ജോലി മുൻഗണനാ സമയത്തിൽ അതിക്രമിച്ച് കടക്കാൻ നാം അനുവദിച്ചാൽ ഒരു ഗുരുതരമായ പ്രശ്നം ഉണ്ടാകാൻ കഴിയും. ചിലർ അവരുടെ കുടുംബത്തിന്റെ ആത്മീയതക്കോ, വയൽസേവനത്തിനോ, യോഗത്തിനോ തങ്ങളുടെ പട്ടികയിൽ മേലാൽ ഒരു സ്ഥാനവും ഇല്ലാതവണ്ണം അവരുടെ തൊഴിലിലോ അഥവാ സാമ്പത്തിക പ്രയോജനങ്ങളുടെ പ്രത്യാശയിലോ മുഴുകിയിരിക്കുന്നതായി തങ്ങളെത്തന്നെ കണ്ടെത്തുന്നു. (എഫേ. 5:15, 16) നമ്മോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്, യഹോവയാം ദൈവത്തിന്റെ ആരാധനക്കുവേണ്ടി നേരത്തെതന്നെ സമർപ്പിച്ചിരുന്ന സമയം ലൗകിക താല്പര്യങ്ങൾക്കുവേണ്ടി ഞാൻ വിൽക്കുന്നതിൽ യഥാർത്ഥ ആനന്ദം കണ്ടെത്തുന്നതു ആരാണ്?
സമയം ഫലകരമായി ഉപയോഗിക്കുന്നതിനുളള വിധങ്ങൾ
8 സമയത്തിന്റെ ഏററവും ഫലകരമായ ഉപയോഗത്തിനുവേണ്ടി ഒരുവന്റെ ജീവിതം സംഘടിപ്പിക്കുന്നതിൽ ആത്മീയ ലക്ഷ്യങ്ങളും മൂല്യങ്ങളുടെ ഒരു വ്യക്തമായ സ്ഥാപിക്കലും ഉണ്ടായിരിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. ഇതാണ് ദൈനംദിന മുൻഗണനകൾ വക്കുന്നതിന്റെ താക്കോൽ. നീട്ടിവക്കരുത്. ഒരു ജോലി ചെയ്യുന്നതിന് നിങ്ങൾ സമയം മാററി വച്ചിട്ടുണ്ടെങ്കിൽ, ആ ഉദ്ദേശ്യത്തിനുവേണ്ടി അതു ഉപയോഗിക്കുക. നിങ്ങൾക്ക് വേണ്ടി അന്തിമപരിധികൾ വക്കുക. യോഗങ്ങളിലോ വയൽസേവനത്തിലോ ഉപയോഗിക്കുന്നതിനായി ചില പ്രത്യേക വിവരങ്ങൾ യഥേഷ്ടസമയമെടുത്ത് പഠിക്കുന്നതിനായി ശ്രമിക്കുക. വീടിനോടനുബന്ധിച്ചുളള ദൈനംദിന ജോലികൾ സംബന്ധിച്ചും അതുതന്നെ ചെയ്യുക.
9 മററുവിധങ്ങളിൽ നഷ്ടപ്പെടുന്ന സമയത്തെ ഉപയോഗിക്കുന്നതിന് പരിശീലിക്കുക. ഉദാഹരണത്തിന്, നിങ്ങൾ മററുളളവർക്കുവേണ്ടി കാത്തിരിക്കേണ്ടിവരുമ്പോൾ, വായനയിൽ മുഴുകിക്കൊണ്ടോ, എഴുത്തുകൾ എഴുതിക്കൊണ്ടോ, അഥവാ മററു ചില അത്യാവശ്യ ജോലികൾ നിർവ്വഹിച്ചുകൊണ്ടോ ആ സമയം നന്നായി ഉപയോഗിക്കുക. നിങ്ങൾ ഒരു ലൈനിൽ കാത്തുനിൽക്കുന്നതായി നിങ്ങളെത്തന്നെ കണ്ടെത്തുന്നുവെങ്കിൽ, ഒരു സാക്ഷ്യം കൊടുക്കുന്നതിലേക്ക് നയിക്കുന്ന ഒരു സംഭാഷണം ആരംഭിക്കുന്നതിന് നിങ്ങൾ പ്രാപ്തനായേക്കാം. ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുന്നതിന് എല്ലാവർക്കും അത്യാവശ്യമായ മറെറാരു കാര്യം മതിയായ വിശ്രമമാണ്. കൂടുതൽ ഫലകരമായി പ്രവർത്തിക്കുന്നതിന് ഇത് നിങ്ങളെ പ്രാപ്തരാക്കും. ആവശ്യമായ വിശ്രമത്തിന്റെയും ഉറക്കത്തിന്റെയും കുറവ് നിമിത്തം ഉണ്ടാകുന്ന രോഗങ്ങൾ ജീവിതത്തിലെ മുഖ്യ മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾക്ക് ഉചിതമായ ശ്രദ്ധ കൊടുക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നതിന് കഴിയും.
വ്യക്തിഗത കാര്യ ക്രമീകരണം അഭിവൃദ്ധിപ്പെടുത്തൽ
10 വ്യാപാര ലോകത്തിൽ, കൊടുക്കപ്പെട്ട ഒരു ജോലി എങ്ങനെ പൂർത്തീകരിക്കാമെന്നതു സംബന്ധിച്ച് കേവലം ആസൂത്രണത്തിനുവേണ്ടി വളരെ സമയവും ശ്രമവും ചിലവഴിക്കുന്നു. നിർദ്ദേശിക്കപ്പെട്ട ഒരു ഉല്പന്നം നിർമ്മിക്കുന്നതിനു മുൻമ്പായി സാധനങ്ങളും ജോലിക്കാരെയും സംഘടിപ്പിക്കുന്നതു ലാഭകരമാണെന്ന് ഒരു നല്ല വ്യാപാരി കണ്ടെത്തുന്നു. ആവശ്യമായിരിക്കുന്ന സാധനങ്ങളും ജോലിക്കാരും എപ്പോൾ എവിടെ ആവശ്യമായിരിക്കുന്നുവോ അവിടെ ലഭ്യമല്ലെങ്കിൽ ധാരാളം സമയവും പണവും നഷ്ടപ്പെടാൻ കഴിയുമെന്നും തനിക്കൊരു ലാഭം കണ്ടെത്താൻ കഴിയുകയില്ലെന്നും അയാൾ തിരിച്ചറിയുന്നു. എന്നിരുന്നാലും നമുക്ക് നമ്മേത്തന്നെ സംഘടിപ്പിക്കുന്നതിന് വളരെ ശ്രേഷ്ടമായ ഉദ്ദേശ്യമുണ്ട്. യഹോവയുമായുളള ഒരു നല്ല ബന്ധം നിലനിർത്താനുളള നമ്മുടെ ആഗ്രഹവും, ശിഷ്യരെ ഉളവാക്കുന്നതിലുളള ഫലപ്രാപ്തിയും, നമ്മുടെ ലക്ഷ്യമായിരിക്കുന്ന നിത്യജീവൻ പ്രാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ആയതിനാൽ, ഉചിതമായ സമയത്ത് ഉചിതമായ ഉപകരണങ്ങൾ നമുക്ക് ലഭ്യമാണെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്.
11 ഉദാഹരണത്തിന്, ഓരോ വാരത്തിലും നമുക്ക് അഞ്ച് സഭായോഗങ്ങൾ ഉണ്ട്. ഈ യോഗങ്ങൾക്ക് വേണ്ട വിവരങ്ങൾ അടിസ്ഥാനപ്പെട്ടിരിക്കുന്നതു നിരവധി വിവിധ പ്രസിദ്ധീകരണങ്ങളിലാണ്. ഈ പ്രസിദ്ധീകരണങ്ങൾ സുലഭമായി ലഭ്യമാണോ? ആ വാരത്തിൽ പഠിക്കുന്ന വീക്ഷാഗോപുരത്തിന്റെ ലക്കം മാററി വച്ചിട്ടുണ്ടോ, അതോ അതിനുവേണ്ടി തിരയുന്നതിന് സമയം ചിലവഴിക്കണമോ? സഭാ പുസ്തകാദ്ധ്യായനത്തിൽ നാം പഠിക്കുന്ന പ്രസിദ്ധീകരണം, ഒരു ബൈബിൾ, പാട്ടുപുസ്തകം, നമ്മുടെ രാജ്യശുശ്രൂഷ മുതലായ ആവശ്യമായ മററു പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ചെന്ത്? ഈ ഇനങ്ങൾക്കെല്ലാം ഒരു നിർദ്ദിഷ്ട സ്ഥലം ഉണ്ടായിരിക്കുന്നതും അവ ഉപയോഗിക്കപ്പെടാത്തപ്പോൾ അവിടെ സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. ഈ വിധത്തിൽ, യോഗങ്ങൾക്കോ വയൽസേവനത്തിനോവേണ്ടി നാം തയ്യാറാകുമ്പോൾ അനുയോജ്യമായ പ്രസിദ്ധീകരണങ്ങൾ നമുക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയും.
12 മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും പ്രത്യേകിച്ച് തങ്ങളുടെ വ്യക്തിഗത കാര്യ ക്രമീകരണം സംബന്ധിച്ച് ശ്രദ്ധയുളളവരായിരിക്കണം. ലൗകീകമായും, സഭയിലും അനേക കാര്യങ്ങൾ ചെയ്യാനുളളതുകൊണ്ട് ചിലപ്പോൾ “കൂടുതൽ പ്രാധാന്യമേറിയ കാര്യങ്ങൾ” മറന്നുപോകുന്നതിനോ മാററി വയ്ക്കപ്പെടുന്നതിനോ ഇടയാകും. (ഫിലി. 1:10) മുൻഗണനകളുടെ ഒരു ലിസ്ററ് സൂക്ഷിക്കുന്നതിനുളള നിർദ്ദേശം പ്രായോഗികമാക്കുന്നത് യഥാർത്ഥത്തിൽ പ്രയോജനകരമായിരിക്കാൻ കഴിയും. ഇത് നിങ്ങൾ പരീക്ഷിച്ച് നോക്കിയിട്ടുണ്ടോ? ഒരു സഹോദരന് അങ്ങനെയൊരു ലിസ്ററ് ഉണ്ട്, ഓരോ യോഗത്തിന് മുമ്പും അതു പുനഃശോധിക്കുകയും ചെയ്യുന്നു. ഈ വിധത്തിൽ അയാൾ വളരെ കാര്യങ്ങൾ പൂർത്തിയാക്കുകയും സഭയുടെ ആവശ്യമായ കാര്യങ്ങൾ ചെയ്തുതീർത്തതായി ഉറപ്പുവരുത്തുകയും ചെയ്യുന്നു.
13 സഭയുടെ എഴുത്തുകളുടെ രേഖ സൂക്ഷിക്കുന്നതിനായി മൂപ്പൻമാർക്ക് ഒരു നല്ല വ്യവസ്ഥ ഉണ്ടായിരിക്കണം. ഉചിതമായി ക്രമീകരിക്കപ്പെടുന്നില്ലെങ്കിൽ കടലാസ്സ് ജോലികൾ ചിലപ്പോൾ കഷ്ടതരവും കുഴഞ്ഞതുമാകാൻ കഴിയും. അതുകൊണ്ട്, സൂക്ഷിച്ച് വയ്ക്കേണ്ടതാവശ്യമായതോ, അഥവാ മററുളള ആർക്കെങ്കിലും കൊടുക്കേണ്ടതോ അല്ലെങ്കിൽ നശിപ്പിച്ചുകളയാൻ കഴിയുന്നത് അവഗണിക്കുന്നതിനോ വേണ്ടി കടലാസുകൾ ഇനം തിരിക്കുന്നതിന് ഏതാനും നിമിഷങ്ങൾ എടുക്കുന്നതു നല്ലതാണ്. മററു മൂപ്പൻമാരിലേക്ക് കൈമാററം ചെയ്യപ്പെടേണ്ടതാവശ്യമായിരിക്കുന്ന എഴുത്തുകൾ നിങ്ങളുടെ കൈവശത്തിലുണ്ടെങ്കിൽ അവ പെട്ടെന്ന് കൊടുക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ബ്രീഫ് കേസ്സിൽ ഒരു നിർദ്ദിഷ്ട സ്ഥാനം നിയമിച്ച് വയ്ക്കുകയും അഥവാ ഒരുപക്ഷേ എഴുത്തുകുത്തുകൾ ഒരു പ്രത്യേക കവറിലോ ഫോൾഡറിലോ വയ്ക്കുന്നതിനാലും എഴുത്തുകളുടെയും ശ്രദ്ധ ആവശ്യമുളള മററു വിവരങ്ങളുടെയും രേഖ സൂക്ഷിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഈ വിധത്തിൽ പ്രധാനപ്പെട്ട കടലാസ്സ് ജോലി നഷ്ടപ്പെടുകയോ താമസിക്കുകയോ ചെയ്യുകയില്ല.
കാര്യക്രമീകരണം—ഒരു യജമാനനല്ല, ഒരു അടിമയാണ്
14 നിങ്ങളുടെ പട്ടിക പുനഃശോധിച്ചതിനുശേഷം, നിങ്ങൾക്ക് എത്രമാത്രം കാര്യക്രമീകരണം ആവശ്യമാണെന്ന് തീരുമാനിക്കുക. വൈവിദ്ധ്യത്തിന് യാതൊരു സ്ഥലവുമില്ലാത്തവണ്ണം നമ്മുടെ വ്യക്തിഗത ജീവിതങ്ങളെ അമിതമായ കാര്യക്രമീകരണങ്ങളാൽ നിറച്ചുകൊണ്ട് ഭ്രാന്തമായ പരിപൂർണ്ണതാവാദികളാകാൻ നാം ആഗ്രഹിക്കുന്നില്ല. നാമെല്ലാം ഓരോ വ്യക്തികളാണെന്നും നമ്മിൽ ഓരോരുത്തർക്കും ഒരു പ്രത്യേക സാഹചര്യമാണുളളതെന്നും ഓർമ്മിക്കുക. നമ്മിൽ ചിലർ വിവാഹിതരും ചിലർ ഏകാകികളുമാണ്. ഒരു കുടുംബത്തിന് ഫലിക്കുന്നതു മറെറാന്നിന് ഫലിക്കാതിരുന്നേക്കാം. നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ സാഹചര്യങ്ങൾ വ്യക്തിഗത കാര്യക്രമീകരണത്തിൽ തീർച്ചയായും പരിഗണനയിലെടുക്കണം. വിജയകരമായ ഒരു പട്ടിക ഉണ്ടായിരിക്കുന്നതിൽ നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശമായി സഹായിക്കുന്ന ബൈബിൾ തത്വങ്ങളോടുളള ചേർച്ചയിൽ വഴക്കമുളളവരായിരിക്കുകയും ജ്ഞാനം ഉപയോഗിക്കുകയും ചെയ്യുക.—ദി വാച്ച്ടവർ സെപ്ററംബർ 15, 1988 പേജ് 28-30; 1987 ഡിസംബർ 8, എവേക്ക് പേജ് 24-7, 1965 ഡിസംബർ 22, എവേക്ക് പേജ് 9-12 വരെ കാണുക.
15 ഈ അടുത്ത വർഷങ്ങളിൽ, നല്ല ക്രമത്തിന്റെ തത്വങ്ങൾ പിൻപററിയതു മുഖാന്തരമുളള ലളിതമാക്കൽ യഹോവയുടെ ഭൗമീക സ്ഥാപനത്തിന്റെ നടത്തിപ്പിൽ അഭിവൃദ്ധിപ്പെടുത്തപ്പെട്ട കാര്യക്ഷമത കൈവരുത്തി. തങ്ങൾക്ക് വ്യക്തിപരമായി മെച്ചമായി ഫലിക്കുന്ന രീതികൾ തങ്ങൾക്കുണ്ടെന്ന് ചിലർ വിചാരിച്ചേക്കാം. അങ്ങനെയുളള രീതികൾ ഉപയോഗിക്കുന്നതിന് സൊസൈററി മററുളളവരെ പ്രോത്സാഹിപ്പിക്കുന്നതിന് അവർ ആഗ്രഹിക്കുന്നു, എന്നാൽ സാധാരണയായി ഇങ്ങനെയുളളവ പരിഗണിക്കുകയും തളളിക്കളയുകയും ചെയ്തിരിക്കുന്നു, കാരണം അവ സംഘടനാപരമായി പ്രായോഗികമല്ല. അപ്പോൾ, കാര്യക്ഷമതയുടെയും ഐക്യത്തിന്റെയും താല്പര്യത്തിൽ, നിങ്ങളുടെ പ്രവർത്തനത്താൽ ബാധിക്കപ്പെടുന്നവരാൽ ഉപയോഗിക്കപ്പെടുന്നതും, മനസ്സിലാക്കാവുന്ന വിധങ്ങളും രീതികളും ഉപയോഗിച്ചുകൊണ്ട്, സ്ഥാപനപരമായ അംഗീകൃത നടപടികൾ പിന്തുടരുന്നതാണ് ബുദ്ധിപൂർവ്വകം.
16 യഹോവ സമാധാനത്തിന്റെയും ക്രമത്തിന്റെയും ഒരു ദൈവമാണ്. (1 കൊരി. 14:33, 40) അവന് തന്റെ ഇഷ്ടവും ഉദ്ദേശ്യവും പൂർത്തീകരിക്കുന്നതിന് ഒരു നിയമിത സമയമുണ്ട്. (പ്രവൃ. 1:7) അവന്റെ വചനത്തിലൂടെ അപൂർണ്ണ മനുഷ്യരെന്നനിലയിൽ നമ്മുടെ ശ്രദ്ധാവിഷയം എന്തായിരിക്കണമെന്നതു സംബന്ധിച്ച് അവൻ സ്നേഹപൂർവ്വം രേഖപ്പെടുത്തി. യേശുക്രിസ്തുവിൽനിന്നുളള മാർഗ്ഗനിർദ്ദേശം മുഖാന്തരം “വിശ്വസ്തനും ബുദ്ധിമാനുമായ അടിമ”യിലൂടെ, ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഏററം പ്രധാനപ്പെട്ട, വേല എങ്ങനെ പൂർത്തീകരിക്കണമെന്നതു സംബന്ധിച്ച സഹായകമായ നിർദ്ദേശങ്ങൾ യഹോവ പ്രദാനം ചെയ്യുന്നു. (മത്താ. 24:45-47; 28:19, 20; സഭാ. 12:13) അതുകൊണ്ട് ഈ അനുബന്ധത്തിൽ പറഞ്ഞിരിക്കുന്ന കാലോചിതമായ ഓർമ്മിപ്പിക്കലുകൾ ഉൾപ്പെടെ, സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ കാണപ്പെടുന്ന തിരുവെഴുത്തുപരമായ ബുദ്ധിയുപദേശങ്ങൾ പിൻപററുന്നതിനാൽ, നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുന്നതിനായി നമുക്ക് കൂടുതൽ മെച്ചമായി സംഘടിതരാകാൻ കഴിയും.—2 തിമൊ. 4:5.