സുവാർത്ത സമർപ്പിക്കൽ—മാസികകൾ കൊണ്ട്
1 സഭാപ്രസംഗി 12:12 ഇപ്രകാരം പ്രസ്താവിക്കുന്നു, “പുസ്തകങ്ങൾ അനവധി ഉണ്ടാക്കുന്നതിന് അവസാനമില്ല.” നമ്മുടെ നാളിൽ ഹൈസ്പീഡ് അച്ചടി യന്ത്രങ്ങൾ അച്ചടിച്ച കോടിക്കണക്കിനു പേജുകൾ എല്ലാം തന്നെ വായനക്കാരുടെ ശ്രദ്ധക്കുവേണ്ടി മത്സരിച്ചുകൊണ്ട് ഇറക്കുന്നതിനാൽ ആ വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നു. വളരെയധികം അച്ചടിച്ച വിഷയങ്ങളുടെ ലഭ്യത രാജ്യസുവാർത്തയുടെ പ്രസാധകർക്ക് ഒരു വെല്ലുവിളി അവതരിപ്പിക്കുന്നു. ഇന്നു പ്രസിദ്ധീകരിക്കുന്ന മാസികകളിൽ ഏററവും മൂല്യവത്തായിരിക്കുന്നവ വീക്ഷാഗോപുരവും ഉണരുക!യും ആണെന്ന് ആളുകളെ നമുക്ക് എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയും?
മൂല്യവത്തായ മാസികകൾ
2 വീക്ഷാഗോപുരം, ഉണരുക! എന്നിവയോടുളള നമ്മുടെ വ്യക്തിപരമായ മനോഭാവം പരിശോധിക്കുന്നത് നല്ലതാണ്. നിങ്ങൾ ഈ മാസികകളെ വിലപ്പെട്ടവയായി വീക്ഷിക്കുകയും ഓരോ പുതിയ ലക്കത്തിനും വേണ്ടി ആകാംക്ഷയോടെ നോക്കുകയും ചെയ്യുന്നുണ്ടോ? നിങ്ങൾ എല്ലാ ലേഖനങ്ങളും വായിക്കുന്നതിന് സമയം പട്ടികപ്പെടുത്തുന്നുണ്ടോ? നാം വ്യക്തിപരമായി ഈ മാസികകൾ വിലമതിക്കുന്നുവെങ്കിൽ നമ്മുടെ യഥാർത്ഥ ഉത്സാഹവും ഹൃദയംഗമമായ ബോധ്യവും അവ മററുളളവർക്ക് സമർപ്പിക്കുന്നതിൽ വിജയം കൈവരിക്കുന്നതിന് നമ്മെ സഹായിക്കും.
3 നമ്മുടെ പ്രദേശത്തുളള ആളുകൾക്ക് നമ്മേപ്പോലെ തന്നെ വീക്ഷാഗോപുരത്തിലും ഉണരുക!യിലും അടങ്ങിയിരിക്കുന്ന വിലയേറിയ വിവരങ്ങൾ ആവശ്യമാണ്. നാം വ്യാജമതത്തിന്റെ പുരോഹിതൻമാരുടെ ദുഷ്ടതയെ പൂർണ്ണമായി തുറന്നുകാട്ടുകയും മഹാബാബിലോന്റെ ആസന്നമായിരിക്കുന്ന നാശത്തെക്കുറിച്ചുളള പ്രാവചനിക മുന്നറിയിപ്പുകൾ വിശദീകരിക്കുകയും ചെയ്ത ലേഖനങ്ങളിൽ നിന്ന് പ്രയോജനം അനുഭവിച്ചു. 1989 സെപ്ററംബർ 15, വാച്ച്ടവറിലെ “നാം രക്ഷിക്കപ്പെടുന്നതിന് എന്തു ചെയ്യണം?” എന്ന വിഷയം നമ്മുടെ നടത്തയും ജീവിതഗതിയും സംബന്ധിച്ച് പ്രായോഗികമായ പ്രോത്സാഹനം നൽകി. അടുത്ത കാലത്തെ ഉണരുക! ലേഖനങ്ങൾ ഭൂമിയുടെ പരിസ്ഥിതി സംബന്ധിച്ച് മമനുഷ്യന്റെ തെററായ കൈകാര്യം ചെയ്യലിലും ഭൂമിയെ ഒരു പരദീസയെന്ന നിലയിൽ പുനഃസ്ഥിതീകരിക്കുന്നതിനുളള ദൈവത്തിന്റെ വാഗ്ദത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ മാസികകൾ ആളുകളിൽ തങ്ങളുടെ ആത്മീയാവശ്യങ്ങളെക്കുറിച്ച് ഒരു ബോധം ഉണർത്തുന്നതിന് എത്രമാത്രം ആത്മീയാഹാരമാണ് പ്രദാനം ചെയ്യുന്നത്!
നിങ്ങളുടെ മാസികകളെ മനസ്സിലാക്കുക
4 ഒരു വ്യക്തി വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾ വായിക്കുന്നതിൽ നിന്ന് പ്രയോജനമനുഭവിക്കുമെന്ന് നമുക്ക് അയാളെ എങ്ങനെ ബോധ്യപ്പെടുത്താൻ കഴിയും? അയാൾക്ക് താൽപ്പര്യമുളളതും പററിയതുമായിരുന്നേക്കാവുന്ന ഒരു കൃത്യമായ ആശയം അയാളെ കാണിക്കുന്നതാണ് ഏററവും നല്ല മാർഗ്ഗം. ഇതു ഫലകരമായി ചെയ്യുന്നതിന് നമുക്ക് ഈ മാസികകൾ പൂർണ്ണമായി പരിചിതമാക്കേണ്ടതും മുൻകൂട്ടി തയ്യാറാകേണ്ടതും ആവശ്യമാക്കിത്തീർക്കുന്നു. അത്തരം തയ്യാറാകൽ നാം മാസികകൾ വയലിൽ ഉപയോഗിക്കുന്നതിനു മുമ്പ് വ്യക്തിപരമായി വായിക്കുമ്പോൾ തുടങ്ങുന്നു. നിങ്ങൾ വായിക്കുമ്പോൾ ശുശ്രൂഷയിൽ ഉപയോഗിക്കാൻ കഴിയുന്ന ആശയങ്ങൾ സംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കുക. എന്തുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ പ്രതികളിൽ ഈ ആശയങ്ങൾ അടയാളപ്പെടുത്തുകയും പിന്നീട് ആ ലക്കങ്ങളുമായി വയൽസേവനത്തിനു പോകുന്നതിനുവേണ്ടി തയ്യാറാകുമ്പോൾ നിങ്ങളുടെ കുറിപ്പുകൾ പരിശോധിക്കയും ചെയ്തുകൂടാ?
5 നിങ്ങൾ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വ്യക്തിപരമായ വായന നടത്തുമ്പോൾ നിങ്ങളുടെ പ്രദേശത്തെ പ്രത്യേക ആളുകൾക്ക് ഏതു ലേഖനങ്ങൾ വിശേഷാൽ താൽപര്യജനകമായിരിക്കുമെന്ന് പരിചിന്തിക്കുന്നതും നല്ലതായിരിക്കും. ഡോക്ടർമാർക്കും നിയമജ്ഞർക്കും അല്ലെങ്കിൽ അദ്ധ്യാപകർക്കും പ്രത്യേകാൽ ആകർഷകമായ ലേഖനങ്ങൾ ഉണ്ടോ? ഇതിനോടുളള ബന്ധത്തിൽ നിങ്ങൾക്കാവശ്യമായി വന്നേക്കാവുന്ന കൂടുതലായ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ഓർഡർചെയ്യാൻ കഴിയുന്നതിന് ഭാവി ലക്കങ്ങളിലെ ലേഖനങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ നോക്കുന്നതിന് മറക്കരുത്. നിങ്ങൾ ഈ മാസികകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ലിസ്ററ് തയ്യാറാക്കുന്നത് വളരെ സഹായകമായിരിക്കാൻ കഴിയും.
6 അനേകം പുസ്തകങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചു പറഞ്ഞശേഷം സഭാപ്രസംഗി 12:12 “അവയിലുളള കൂടുതലായ അർപ്പണം ശരീരത്തിന് ക്ഷീണമാണ്” എന്നു പറയുന്നു. ലൗകിക സാഹിത്യം വായിക്കുന്നത് ക്ഷീണിപ്പിക്കുന്നതായിരിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ അവ ആത്മീയ നവോൻമേഷം പ്രദാനം ചെയ്യുന്നില്ല. അതിനു വിപരീതമായി, യഹോവയെ ബഹുമാനിക്കുകയും അവന്റെ നാമത്തെയും രാജ്യത്തെയും പ്രഘോഷിക്കുകയും ചെയ്യുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകൾ വിതരണം ചെയ്യുന്നതിൽ നമുക്ക് പൂർണ്ണ പങ്കുണ്ടായിരിക്കുന്നതിൽ നാം എത്ര നന്ദിയുളളവരാണ്!—സദൃ. 3:9.