തടവുകാരുമായി എഴുത്തുകുത്തുകൾ നടത്തൽ
1 അനേകം ജീവിതതുറകളിൽനിന്നുളള ആളുകളെ രാജ്യസന്ദേശവുമായി സമീപിക്കുന്നുണ്ട്. എന്നാൽ തടവുകാരോടു സാക്ഷീകരിക്കുന്നതു സംബന്ധിച്ചെന്ത്? തുറുങ്കിലടക്കപ്പെട്ട ആളുകൾ അനുകൂലമായി പ്രതികരിച്ചതു സംബന്ധിച്ച ശുഭോദർക്കമായ ചില റിപ്പോർട്ടുകൾ കിട്ടിയിട്ടുണ്ട്. വിദേശങ്ങളിൽ നിരവധി സ്ഥാപനങ്ങളിൽ ബൈബിളദ്ധ്യയനങ്ങളും മീററിംഗുകളും നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് പുതിയ ശിഷ്യൻമാർ യഹോവക്കു തങ്ങളുടെ ജീവിതത്തെ സമർപ്പിക്കുകയും സ്നാപനം ഏൽക്കുകയും ചെയ്യുന്നതിൽ കലാശിച്ചിരിക്കുന്നു.
2 പലപ്പോഴും എഴുത്തുകുത്തുകളിലൂടെയാണ് തടവുകാരോടു സാക്ഷീകരിക്കുന്നത്. ഈ കാര്യത്തിൽ ജാഗ്രതയുടെ ഒരു വാക്ക് ആവർത്തിക്കേണ്ടതാണെന്ന് ഞങ്ങൾക്കു തോന്നുന്നു. മററുളളവരോട് എഴുത്തുകുത്തു നടത്താൻ ആകാംക്ഷയുളള ചില തടവുകാർക്ക് ചോദ്യം ചെയ്യത്തക്ക ആന്തരങ്ങളാണുളളതെന്ന് കണ്ടെത്തിയിരിക്കുന്നു. തിരുവെഴുത്തു വിവരങ്ങളും പ്രോൽസാഹനവും അല്ലെങ്കിൽ ആവശ്യാനുസരണം ബൈബിൾ സാഹിത്യവും പ്രദാനം ചെയ്തുകൊണ്ട് തടവുകാരോട് എഴുത്തുകുത്തു നടത്തുന്നത് ഉചിതമാണെങ്കിലും അവർ ആവശ്യപ്പെട്ടാലും പണമൊ വ്യക്തിപരമായ ദാനങ്ങളൊ അയച്ചുകൊടുക്കരുത്.
3 പുരുഷൻമാരായ തടവുകാരോട് യോഗ്യതയുളള സഹോദരൻമാർ മാത്രം എഴുത്തുകുത്തു നടത്താൻ ശുപാർശചെയ്യപ്പെടുന്നു. യോഗ്യതയുളള സഹോദരിമാരാണ് വനിതാ തടവുകാർക്ക് എഴുതേണ്ടത്. സഭയിലെ വ്യക്തികളായ അംഗങ്ങൾ വിവേചനാരഹിതമായി തടവുകാരെ സന്ദർശിക്കുകയും അന്തേവാസികളുമായി അടുത്തു സഹവാസം പുലർത്തുകയും ചെയ്യരുത്.
4 തടവുകാർ താൽപ്പര്യം കാണിക്കുമ്പോൾ അങ്ങനെയുളളവരുടെ പേരുകളും മേൽവിലാസങ്ങളും ആ പ്രത്യേക സ്ഥാപനത്തിന്റെ പ്രദേശത്തെ സഭയെ ഏൽപ്പിക്കുന്നതാണ് ഏററവും നല്ലത്. അവിടെയുളള യോഗ്യരായ സഹോദരൻമാർ ഈ തടവുകാരെ സന്ദർശിക്കുകയും സാദ്ധ്യമെങ്കിൽ സത്യത്തിൽ ആത്മാർത്ഥ താൽപ്പര്യമുളളവരുമായി അദ്ധ്യയനം ഏർപ്പാടു ചെയ്യുകയും ചെയ്യേണ്ടതാണ്.
5 എന്നിരുന്നാലും തടവുകാരുമായി ആശയവിനിയമം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ഞങ്ങൾ വീണ്ടും പറയുന്നു.