നിങ്ങളുടെ ശുശ്രൂഷയിൽ വൈദഗ്ദ്ധ്യമുളളവരായിത്തീരുക
1 അപ്പോസ്തലനായ പൗലോസ് ശുശ്രൂഷയിൽ വൈദഗ്ദ്ധ്യം വളർത്തിയെടുക്കുന്നതിന് പ്രോത്സാഹിപ്പിച്ചു. അവൻ ഇപ്രകാരം എഴുതി: “സത്യത്തിന്റെ വചനം ശരിയായി കൈകാര്യംചെയ്തുകൊണ്ട് യാതൊന്നിനെക്കുറിച്ചും ലജ്ജിക്കാൻ സംഗതിയില്ലാത്ത വേലക്കാരനായി നിങ്ങളേത്തന്നെ ദൈവമുമ്പാകെ അംഗീകാരമുളളവനായി അവതരിപ്പിക്കേണ്ടതിന് നിങ്ങളുടെ പരമാവധി ചെയ്യുക.”—2 തിമൊ. 2:15.
2 ശുശ്രൂഷയിലെ വൈദഗ്ദ്ധ്യം സമ്പാദിക്കപ്പെടുന്നതാണ്. അതുകൊണ്ട് നാം വൈദഗ്ദ്ധ്യമുളള ശുശ്രൂഷകരായിത്തീരണമെങ്കിൽ നാം ‘നമ്മുടെ പരമാവധി ചെയ്യണം’—ആത്മാർത്ഥമായി പ്രയത്നിക്കണം. എന്നാൽ നമ്മെ എന്തു സഹായിക്കും?
ദൈവത്തിന്റെ വചനത്തിൽനിന്നു പഠിക്കുക
3 തിരുവെഴുത്തുപരമായ നമ്മുടെ വ്യക്തിപരമായ അറിവിന് ശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ ഫലപ്രദത്വത്തിൻമേൽ നേരിട്ട് ഒരു സ്വാധീനമുണ്ട്. ബൈബിൾ പഠിപ്പിക്കുന്നത് നാം എത്ര മെച്ചമായി പരിചിതമാക്കുന്നുവോ അത്രയധികം “സത്യത്തിന്റെ വചനം ശരിയായി കൈകാര്യംചെയ്യു”ന്നതിൽ നാം ഫലപ്രദരായിത്തീരും. അതുകൊണ്ട് വ്യക്തിപരമായ പഠനത്തിന് സമയം മാററി വെക്കുന്നത് സുപ്രധാനമാണ്.—1 തിമൊ. 4:15, 16.
4 ദൈവത്തിന്റെ വചനം പരിചിതമാക്കുന്നതിനുളള മറെറാരു മാർഗ്ഗം സഭാമീററിംഗുകളിൽകൂടി ലഭിക്കുന്ന ബൈബിളധിഷ്ഠിത പ്രബോധനങ്ങൾക്ക് “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ കൊടുക്കുക” എന്നുളളതാണ്. (എബ്രാ. 2:1) ശുശ്രൂഷക്കു വേണ്ട വളരെ നല്ല സംസാരാശയങ്ങൾ പരസ്യപ്രസംഗങ്ങളിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്, അല്ലെങ്കിൽ സഭാപുസ്തകാദ്ധ്യയനത്തിൽനിന്ന് ശേഖരിക്കാൻ കഴിയും. ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ വൈദഗ്ദ്ധ്യമുളള ഉപദേഷ്ടാക്കളായിത്തീരുന്നതിന് നമുക്ക് മൂല്യവത്തായ പരിശീലനം നൽകുന്നു. സേവനയോഗം ശുശ്രൂഷകരെന്ന നിലയിൽ നാം കൂടുതൽ പ്രാപ്തരായിത്തീരുന്നതിന് നമുക്ക് സഹായകമായ നിർദ്ദേശങ്ങളും പ്രായോഗിക പ്രകടനങ്ങളും പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും ഏററവും വലിയ പ്രയോജനം ലഭിക്കുന്നതിന് നാം നന്നായി തയ്യാറാകുകയും എല്ലാ മീററിംഗുകളിലും സജീവമായി പങ്കുപററുകയും വേണം.
നിർദ്ദേശങ്ങൾ ബാധകമാക്കുക
5 പൗലോസ് ഫിലിപ്യയിലെ സഭയോട്, അവനിൽ നിന്ന് പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കുന്നതിന് പറഞ്ഞു. (ഫിലി. 4:9) നാമും യഹോവയുടെ സ്ഥാപനത്തിലൂടെ പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കേണ്ടയാവശ്യമുണ്ട്. ദൃഷ്ടാന്തത്തിന് 1988 ജൂലൈ 15-ലെ വാച്ച്ടവർ പേജ് 15-20ൽ നാം കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നമുക്ക് “പുതിയ” പ്രദേശം വികസിപ്പിച്ചെടുക്കാൻ കഴിയുന്ന വിധം പഠിച്ചു. പുതിയതും ആകർഷകവും ക്രിയാത്മകവുമായ ഒരു സമീപനത്തിന്റെ ആവശ്യം ഊന്നിപ്പറഞ്ഞതുകൂടാതെ ആ ലേഖനം നാം ക്രമമായി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതിന് വീട്ടുകാരനെ പരുവപ്പെടുത്താനും നമ്മെ പ്രോത്സാഹിപ്പിച്ചു. ഒരേ മേൽക്കൂരക്കു കീഴിൽ പാർക്കുന്ന വ്യത്യസ്തരായ വ്യക്തികളെ തേടിക്കൊണ്ട് അർഹരായവരെ പൂർണ്ണമായി അന്വേഷിക്കുന്നതിന് ബുദ്ധിയുപദേശം നൽകപ്പെട്ടു. ഈ നിർദ്ദേശങ്ങൾ ബാധകമാക്കുന്നതിനാൽ നാം പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കുകയും ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
6 നാം ക്രമമായി ന്യായവാദം പുസ്തകം ഉപയോഗിക്കുന്നുണ്ടോ? നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന മുഖവുരകൾക്കും പ്രതീക്ഷിക്കപ്പെടുന്ന സംഭാഷണംമുടക്കികളോട് എങ്ങനെ പ്രതിവർത്തിക്കാമെന്ന ഭാഗത്തിനും നമ്മുടെ സാക്ഷീകരണവൈദഗ്ദ്ധ്യങ്ങളുടെ മൂർച്ചകൂട്ടാൻ കഴിയും. കൂടാതെ സംഭാഷണവിഷയവും ആ മാസത്തെ സമർപ്പണാവതരണരീതിയും തയ്യാറായി റിഹേഴ്സൽ നടത്തുന്നതും നമ്മുടെ ശുശ്രൂഷയുടെ വിജയത്തിന് സംഭാവനചെയ്യും.
7 നിങ്ങളുടെ ശുശ്രൂഷയിൽ അഭിവൃദ്ധിപ്പെടുന്നതുസംബന്ധിച്ചു കൂടുതലായ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ സേവനമേൽവിചാരകനെയോ നിങ്ങളുടെ പുസ്തകാദ്ധ്യയനനിർവാഹകനെയോ സമീപിച്ച് സഹായം അഭ്യർത്ഥിക്കുക. നമുക്കെല്ലാം “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്തുകൊണ്ട്” ശുശ്രൂഷകരെന്ന നിലയിൽ നമ്മുടെ വൈദഗ്ദ്ധ്യത്തെ അഭിവൃദ്ധിപ്പെടുത്താൻ കഴിയും. വെറും അൽപ്പകാലവും കൂടെ കഴിയുമ്പോൾ യഹോവയാം ദൈവം ഈ ദുഷ്ടവ്യവസ്ഥിതിക്ക് അന്തം വരുത്തും. അതുവരെ, നമ്മുടെ ഹൃദയംഗമമായ ആഗ്രഹം രക്ഷ ലഭിക്കുന്നതിന് എത്രയുമധികം ആളുകളെ സഹായിക്കാനും അതുവഴി നമ്മുടെ ദൈവമായ യഹോവക്ക് ബഹുമാനം കൈവരുത്താനുമാണ്.—യോഹ. 15:8.