ദൈവത്തിന്റെ വചനം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യമുളളവരായിത്തീരുന്നതിന് മററുളളവരെ സഹായിക്കുക
1 യഹോവ നമ്മുടെ വ്യക്തിപരമായ ശുശ്രൂഷ നിർവഹിക്കുന്നതിൽ ഫലപ്രദരായിരിക്കുന്നതിന് നമ്മെ പരിശീലിപ്പിക്കുന്നതിന് ധാരാളം കരുതലുകൾ ചെയ്തിരിക്കുന്നു. അവൻ പ്രദാനം ചെയ്തിരിക്കുന്നത് ഉപയോഗിക്കുന്നതിനാൽ, ‘നമ്മുടെ കാലടികൾതന്നെ ഒരുക്കപ്പെട്ടിരിക്കുന്നു.’ (സങ്കീ. 37:23) ദൃഷ്ടാന്തത്തിന് ഏകദേശം 50 വർഷങ്ങളായി ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പ്രസംഗകലയ്ക്കും പഠിപ്പിക്കൽകലയ്ക്കും പുരോഗമനപരമായ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നു. ഇതിന് അനുബന്ധമായി പ്രായോഗികപ്രസംഗങ്ങളും പ്രകടനങ്ങളും ചർച്ചകളും സഹിതമുളള സേവനയോഗമുണ്ട്.
2 നാം സർക്കിട്ട്മേൽവിചാരകന്റെ നിരന്തരസന്ദർശനങ്ങളാൽ പ്രയോജനമനുഭവിക്കുന്നു. സേവനമേൽവിചാരകൻ ഓരോ പുസ്തകാദ്ധ്യയനകൂട്ടത്തെയും സന്ദർശിക്കുകയും നമ്മുടെ പരസ്യശുശ്രൂഷയിലുളള കഴിവുകളിൽ നാം പുരോഗതിപ്രാപിക്കുന്നതിന് സ്നേഹപൂർവകമായ പ്രോൽസാഹനം നൽകുകയും ചെയ്യുന്നു. ഇവയെല്ലാററിനോടുംകൂടെ നാം വയൽസേവനത്തിനു കൂടിവരുന്ന ഓരോ സന്ദർഭത്തിലുമുളള പത്തുമിനിട്ടുനേരത്തെ പ്രായോഗിക പ്രബോധനം ആ ദിവസത്തേക്കുളള പ്രോൽസാഹനവും ഉപയോഗപ്രദമായ നിർദ്ദേശങ്ങളും പ്രദാനം ചെയ്യുന്നു. (എബ്രാ. 10:23-25) യഹോവയുടെ സ്ഥാപനംമൂലമുളള അത്തരം ക്രമീകരണങ്ങൾ സുവാർത്ത പ്രസംഗിക്കാൻ അവൻ നിയോഗിച്ചിട്ടുളളവരോട് അവനുളള സ്നേഹപൂർവകമായ പരിഗണനയെ പ്രകടമാക്കുന്നു.
യുവാക്കളെയും ബൈബിൾ വിദ്യാർത്ഥികളെയും സഹായിക്കുക
3 യുവപ്രസാധകർക്കും പുതിയവർക്കും പരസ്യശുശ്രൂഷയിൽ വ്യക്തിപരമായ നിരന്തരസഹായം ആവശ്യമുണ്ട്. പലപ്പോഴും നമുക്കെല്ലാം സഹായം കൊടുക്കാൻ കഴിയുമെങ്കിലും മുഖ്യ ഉത്തരവാദിത്വം മാതാപിതാക്കളിലും അവരുമായി ബൈബിളദ്ധ്യയനം നടത്തിക്കൊണ്ടിരിക്കുന്നവരിലുമാണ് സ്ഥിതിചെയ്യുന്നത്. (ഗലാ. 6:6; എഫേ. 6:4) കാലം കഴിയുന്നതോടെയും ഒരളവിലുളള അനുഭവപരിചയത്താലും സ്വയമേ ബൈബിൾ ഉപയോഗിക്കുന്നതിനുളള ഫലപ്രദത്വം വന്നുചേരുന്നില്ല. പകരം വ്യവസ്ഥാപിതവും സ്നേഹപൂർവകവുമായ വ്യക്തിപരമായ സഹായവും പരിശീലനവും ആവശ്യമാണ്.
4 വ്യക്തി ശുശ്രൂഷയിൽ യഥാർത്ഥത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് വ്യക്തിപരമായ സഹായം തുടങ്ങണം. സംഭാഷണവിഷയം പുനരവലോകനം ചെയ്യുക. ശുശ്രൂഷയിൽ പങ്കെടുക്കാൻ യോഗ്യതയുളളവരെ ഒരു ലളിതമായ അവതരണം വികസിപ്പിക്കാൻ സഹായിക്കുക. അവർക്ക് കൂടുതൽ അനുഭവപരിചയവും ആത്മവിശ്വാസവും ഉണ്ടാകുന്നതുവരെ ഒരുപക്ഷേ അവർക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുളള തിരുവെഴുത്തുകളിൽ ഒന്ന് ഉപയോഗിക്കാൻ കഴിയും. സേവനത്തിൽ ഒരുമിച്ചുപ്രവർത്തിക്കുമ്പോൾ വീടുകൾക്കിടയിൽവെച്ച് അഭിനന്ദിക്കുന്നതിനും പുരോഗതിനേടുന്നതിനുളള ദയാപൂർവകമായ നിർദ്ദേശങ്ങൾ കൊടുക്കുന്നതിനും സമയമെടുക്കുക. എല്ലാസമയത്തും പ്രാർത്ഥനാപൂർവകമായ ഒരു മനോഭാവം കാക്കുന്നതിന്റെ ആവശ്യം ഊന്നിപ്പറയുക.—എഫേ. 6:18, 19.
5 അനേകം നിരന്തരപയനിയർമാരും മററു അനുഭവപരിചയമുളള പ്രസാധകരും മുഖ്യമായും ഇടദിവസങ്ങളിൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നെങ്കിലും ഈ ഫലപ്രദരായ പ്രസാധകർ ചിലപ്പോഴൊക്കെ വാരാന്ത വയൽസേവനത്തെ പിന്തുണക്കത്തക്കവണ്ണം തങ്ങളുടെ പട്ടിക പുനഃക്രമീകരണം ചെയ്യാൻ കഴിയുന്നെങ്കിൽ അത് എത്ര നല്ല സംഗതിയായിരിക്കും. തങ്ങളുടെ പക്ഷത്തെ അത്തരം വ്യക്തിപരമായ ത്യാഗം ശുശ്രൂഷയിൽ തങ്ങളോടൊത്ത് പ്രവർത്തിച്ചുകൊണ്ട് പുരോഗതിനേടുന്നതിന് ഇഷ്ടപ്പെടുന്ന മററുളളവരാൽ വളരെയധികം വിലമതിക്കപ്പെടും.—സഭാ. 4:9, 10.
6 ഒരു സമയത്ത് നാമെല്ലാം പുതിയവരും ശുശ്രൂഷയിൽ അനുഭവപരിചയമില്ലാത്തവരും ആയിരുന്നു. നമ്മിലനേകർക്കും കൂടുതൽ അനുഭവപരിചയമുളള പ്രസാധകരിൽനിന്നൊ പയനിയർമാരിൽനിന്നൊ പ്രോത്സാഹനവും പരിചയവും ലഭിച്ചു. നമ്മുടെ ഇപ്പോഴത്തെ വൈദഗ്ദ്ധ്യവും ശുശ്രൂഷയിലെ വർദ്ധിച്ച സന്തോഷവും ആ സഹായത്തിന്റെ നേരിട്ടുളള ഫലമാണ്. (സദൃ. 27:17; പ്രവൃ. 20:35) യഹോവ ശുശ്രൂഷയിലെ തീക്ഷ്ണമായ പരിശീലനത്തിലൂടെ നമുക്കുവേണ്ടി ചെയ്തതിലുളള നമ്മുടെ വിലമതിപ്പ് മററുളളവർ യഹോവയുടെ വചനം കൂടുതൽ വൈദഗ്ദ്ധ്യത്തോടെ ഉപയോഗിക്കുന്നതിന് അവരെ സഹായിക്കാൻ നമ്മെത്തന്നെ ലഭ്യമാക്കുന്നതിന് നമ്മെ പ്രേരിപ്പിക്കട്ടെ.