ചോദ്യപ്പെട്ടി
● സ്‌നാപനത്തിന് അംഗീകരിക്കപ്പെടുന്നതിനു മുമ്പ് സ്‌നാപനമേൽക്കാത്ത ഒരു പ്രസാധകൻ വയൽശുശ്രൂഷയിൽ എത്രത്തോളം പങ്കെടുക്കണം?
സ്‌നാപനമേൽക്കാത്ത ഒരു പ്രസാധകനെന്ന നിലയിൽ യോഗ്യതയുളള ഒരാൾ വിവിധ വിധങ്ങളിൽ യഹോവയുടെ സാക്ഷികളിലൊരാളാകാനുളള അയാളുടെ ശക്തമായ ആഗ്രഹം പ്രകടമാക്കിയിട്ടുണ്ട്. (സങ്കീ. 110:3) തിരുവെഴുത്തുകളുടെ ഒരു ഉത്‌സുകമായ പഠനം അയാളുടെ ചിന്തയിലും മനോഭാവത്തിലും ജീവിതരീതിയിലും ഒരു മാററം കൈവരുത്തിയിരിക്കുന്നു. കാര്യമായി ബൈബിൾ പഠിക്കുന്ന അത്തരം ഒരാൾ യഹോവയെ പ്രസാദിപ്പിക്കുകയും അവന്റെ ഇഷ്‌ടം ചെയ്യുകയും ചെയ്യുകയെന്ന ഹൃദയംഗമമായ ഒരു ആഗ്രഹത്തിൽനിന്ന് സഭാമീററിംഗുകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും യഹോവയുടെ ജനത്തോടൊത്ത് ക്രമമായി കൂടിവരുന്നു. (എബ്രാ. 10:24, 25) അത്തരം ക്രിസ്‌തീയകൂടിവരവുകളിൽ ക്രമമായി ഹാജരാകുന്നതിനു പുറമേ സാധ്യതയനുസരിച്ച് അയാൾ യോഗങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് അയാളുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്നതിന് ഹൃദയത്തിൽനിന്ന് പ്രേരിതനായിത്തീർന്നിരിക്കുന്നു, അയാൾ ദിവ്യാധിപത്യശുശ്രൂഷാസ്‌കൂളിൽ പേർചാർത്തിയിരിക്കാനുമിടയുണ്ട്.—സങ്കീ. 40:9, 10; ശുശ്രൂഷ. പേ. 76.
ഒരു ബൈബിൾവിദ്യാർത്ഥി സത്യം സ്വീകരിക്കുകയും രാജ്യസന്ദേശത്തിന്റെ മൂല്യം യഥാർത്ഥമായി വിലമതിക്കുന്നുവെന്ന് പ്രകടിപ്പിക്കുകയും ചെയ്‌തുകഴിഞ്ഞാൽ അയാൾക്ക് വീടുതോറുമുളള ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനുളള പദവി ഉണ്ടായിരിക്കാവുന്നതാണ്. ഇത് യഹോവയുടെ സാക്ഷികളുടെ പ്രാഥമികമായ വേലയാണ്. (മത്താ. 24:14; 28:19, 20; ശുശ്രൂഷ പേ. 115) ഈ ബന്ധത്തിൽ, അദ്ധ്യയനം നടത്തുന്ന പ്രസാധകനും മൂപ്പൻമാർക്കും വിദ്യാർത്ഥിയുടെ മുഴുജീവിതവും ക്രിസ്‌തീയ തത്വങ്ങൾക്ക് അനുയോജ്യമാണോ എന്ന് തിട്ടപ്പെടുത്തുന്നതിനുളള ഒരു ഗൗരവപൂർവകമായ ഉത്തരവാദിത്വമുണ്ട്. അയാൾക്ക് യഹോവയുടെ ഒരു സാക്ഷിയായിരിക്കുന്നതിനുളള യഥാർത്ഥ വാഞ്‌ഛയുണ്ടായിരിക്കണം, രാജ്യപ്രസംഗവും ശിഷ്യരാക്കലുമാകുന്ന വേലയിൽ പങ്കെടുക്കുന്ന പദവിയെ വിലമതിക്കുകയും വേണം.—ഗലാ. 6:6; w88 11⁄15 പേ.17; ശുശ്രൂ. പേ. 102, 103, 182.
ഒരു ബൈബിൾവിദ്യാർത്ഥി നമ്മോടൊത്ത് ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് യോഗ്യതപ്രാപിക്കുന്നതുമുതൽ അയാൾ സ്‌നാപനത്തിന് തന്നെത്തന്നേ അർപ്പിക്കുന്നതിനു പ്രാപ്‌തനാകുന്നതുവരെ വളരെ ദീർഘമായ ഒരു കാലഘട്ടം ആവശ്യമായിരിക്കുന്നില്ല. ഇപ്പോൾത്തന്നെ അയാളുടെ ജീവിതഗതി ക്രിസ്‌തീയ തത്വങ്ങൾക്ക് പൂർണ്ണമായും അനുയോജ്യമാണ്, എന്നാൽ അയാൾക്ക് പരസ്യശുശ്രൂഷയിൽ അനുഭവപരിചയക്കുറവുണ്ട്. അയാൾ വയൽശുശ്രൂഷയിൽ ക്രമമായും തീക്ഷ്‌ണമായും പങ്കുകൊളളാൻ ഉറച്ച തീരുമാനം ചെയ്‌തിരിക്കുന്നുവെന്ന് പ്രകടമാക്കാൻ ആവശ്യമായ സമയം അയാൾക്ക് അനുവദിക്കണം.—സങ്കീ. 40:8; റോമ. 10:9, 10, 14, 15.
വ്യക്തി സ്‌നാപനത്തിന് തയ്യാറാകുമ്പോഴേക്ക് ഓരോ മാസവും വയൽസേവനത്തിൽ കേവലം ഒന്നോ രണ്ടോ മണിക്കൂറിലും അധികം ചെലവഴിച്ചുകൊണ്ട് അയാൾ ക്രമമായി മററുളളവരുമായി സുവാർത്ത പങ്കുവെക്കാൻ നല്ല സാദ്ധ്യതയുണ്ട്. (w84 6⁄1 പേ. 8 ഖ. 2) തീർച്ചയായും, സ്‌നാപനത്തിന് അപേക്ഷിക്കുന്ന ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങൾ പുനരവലോകനം ചെയ്യണം, പശ്ചാത്തലം, പ്രായം, പരിമിതികൾ മുതലായവ പരിഗണിച്ചുകൊണ്ടുതന്നെ. മൂപ്പൻമാർ നമ്മുടെ ശുശ്രൂഷാ പുസ്‌തകത്തിന്റെ പേജ് 182-ൽ തങ്ങൾക്കു നൽകപ്പെട്ടിരിക്കുന്ന മാർഗ്ഗനിർദ്ദേശത്താൽ വഴിനയിക്കപ്പെടാൻ ആഗ്രഹിക്കും: “തങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കുകയും അടിസ്ഥാന ബൈബിൾ സത്യങ്ങളുടെ സാരം ഗ്രഹിക്കുകയും ചെയ്‌തിട്ടുളളവരിലാണ് നമുക്കു താത്‌പര്യമുളളത്. നിങ്ങളുടെ സ്‌നേഹപൂർവകമായ സഹായത്താൽ, സ്‌നാപനപ്പെടുന്നവർ ക്രിസ്‌തീയശുശ്രൂഷയിലേക്ക് പ്രവേശിക്കുവാൻ പ്രോത്‌സാഹിതരാകുകയും സഹായിക്കപ്പെടുകയും ചെയ്യും, ആ സുപ്രധാന നിയോഗം നിർവ്വഹിക്കാൻ മതിയായ തയ്യാറാകലോടുകൂടെത്തന്നെ.”—മത്താ. 16:24; യോഹ. 4:34; 1 പത്രോ. 2:21.