നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുക
1 കഴിഞ്ഞകാലത്തെന്നപോലെതന്നെ ദൈവത്തിന്റെ ദാസൻമാർക്ക് ഇന്നും വിശുദ്ധി ഒരു ദിവ്യ നിബന്ധനയാണ്. അതുകൊണ്ട് നാം ഓരോരുത്തരും വിശുദ്ധി എന്താണെന്ന് മാത്രമല്ല, അത് നമ്മുടെ യഹോവാരാധനയുടെ സ്വഭാവമായിരിക്കേണ്ടതെന്തുകൊണ്ടെന്നും വ്യക്തമായി മനസ്സിലാക്കേണ്ടതിന്റെ അടിയന്തിരാവശ്യമുണ്ട്. ഈ ഉദ്ദേശ്യത്തിൽ 1991 സേവനവർഷത്തെ പ്രത്യേക സമ്മേളനദിന പരിപാടിയിൽ, “നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുക” എന്ന വിഷയമായിരിക്കും ചർച്ചചെയ്യപ്പെടുന്നത്.—1 പത്രോ. 1:15.
2 യഹോവയുടെ നീതിയുളള തത്വങ്ങളും നിയമങ്ങളും വിശുദ്ധ ദൈവമെന്ന നിലയിൽ അവനിൽനിന്ന് ഉത്ഭവിക്കുന്നതിനാൽ നാം ആസ്വദിക്കുന്ന നീതിയുളള നിലപാട് അവനോടുളള നമ്മുടെ അടുത്ത വ്യക്തിപരമായ ബന്ധത്തിന്റെ നേരിട്ടുളള ഒരു ഫലമാണ്. തദനുസരണമായി, ദൈവത്തോടുളള നമ്മുടെ ബന്ധം അഭിവൃദ്ധിപ്പെടുത്താൻ എങ്ങനെ കഴിയുമെന്നു കാണിക്കുന്നതിന് പരിപാടി അനേകം വിധങ്ങൾ വികസിപ്പിക്കും. ഇവയിൽ ചെറിയവ എന്നു പരിഗണിച്ചേക്കാവുന്ന കാര്യങ്ങളിൽപോലും അവന്റെ വിശുദ്ധനിലവാരങ്ങൾ അനുസരിക്കുന്നത് ഉൾപ്പെടുന്നു. (ലൂക്കോ. 16:10) നാം യഹോവയുടെ വിശുദ്ധമായ നിബന്ധനകളോട് കൂടുതൽ ആഴമായ ബഹുമാനം നട്ടുവളർത്തുന്നതിന് സഹായിക്കപ്പെടുകയും ഇവ നമ്മുടെ ചിന്തയെയും മനോഭാവങ്ങളെയും വഴികളെയും സ്വാധീനിക്കേണ്ടതെന്തുകൊണ്ട് എന്ന് ഓർമ്മിപ്പിക്കപ്പെടുകയും ചെയ്യും.
3 വികസിപ്പിക്കപ്പെടുന്ന രണ്ടു പ്രസംഗങ്ങൾ, “തുടർച്ചയായി ശുദ്ധീകരിക്കപ്പെടുന്നതിന് കീഴ്പ്പെടൽ” എന്നതും “യഹോവയുടെ വിശുദ്ധ ജനത്തിന്റെ പ്രവർത്തനങ്ങൾ വികസിപ്പിക്കൽ” എന്നതും ആയിരിക്കും. ഉദ്വേഗജനകങ്ങളായ ലോകസംഭവങ്ങൾ നമ്മുടെ കാലത്തിന്റെ അടിയന്തിരത നമ്മെ അനുദിനം ബോധ്യപ്പെടുത്തുമ്പോൾ പുതിയ സേവനവർഷത്തേക്കുളള പ്രത്യേക സമ്മേളനദിന പരിപാടി മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി യഹോവയിങ്കലേക്കു തുടർന്നു നോക്കുന്നതിനും നാം തന്നെ വിശുദ്ധിയിൽ നടന്നുകൊണ്ട് അവനെ നന്നായി പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നതിനും നമ്മെ പ്രേരിപ്പിക്കും.—1 പത്രോ. 1:14, 16.