പുതിയ കൺവെൻഷൻ റിലീസുകൾ പരിചയപ്പെടുക
1 രണ്ടു പുതിയ കൺവെൻഷൻ റിലീസുകൾ, ഒരു പുസ്തകവും ഒരു ലഘുപത്രികയും, നമ്മുടെ സമൃദ്ധമായ ആത്മീയാഹാര ശേഖരത്തിലേക്ക് കൂട്ടപ്പെട്ടു. “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷനുകളിൽ പ്രകാശനം ചെയ്യപ്പെട്ട ഈ പുതിയ പ്രസിദ്ധീകരണങ്ങൾ നിർമ്മലഭാഷ കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിന് നമ്മെയെല്ലാം സഹായിക്കുന്നതിനുപുറമേ, അവക്ക് നമ്മുടെ വയൽശുശ്രൂഷയിൽ ഒരു ശക്തമായ സ്വാധീനമുണ്ടായിരിക്കുമെന്നുളളത് തീർച്ചയാണ്.—സെഫ. 3:9.
2 പുതിയ ലഘുപത്രിക പ്രകാശനം ചെയ്തപ്പോൾ കൺവെൻഷൻ പ്രസംഗകൻ ഇപ്രകാരം പറഞ്ഞു: “വയൽശുശ്രൂഷയിൽ—വീടുതോറും, മടക്കസന്ദർശത്തിൽ, ബൈബിൾ അദ്ധ്യയനത്തിൽ—നാം രക്തം സ്വീകരിക്കയില്ലാത്തതെന്തുകൊണ്ടെന്ന് നമ്മോട് മിക്കപ്പോഴും ചോദിക്കുന്നു. ആ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഒരു പുതിയ പ്രസിദ്ധീകരണം പ്രകാശനം ചെയ്യാൻ സന്തോഷമുണ്ട്. അത് രക്തത്തിന് എങ്ങനെ നിങ്ങളുടെ ജീവനെ രക്ഷിക്കാൻ കഴിയും? എന്ന ഈ മാസികാവലിപ്പത്തിലുളള ലഘുപത്രികയാണ്. നിങ്ങൾ ഈ ലഘുപത്രിക ശ്രദ്ധാപൂർവം വായിച്ചുകൊണ്ട് അതിലെ ജീവൽപ്രധാനമായ വിവരങ്ങൾ നിങ്ങളുടെ സ്വന്തമാക്കിയോ? നിങ്ങളുടെ സ്വന്തം വിശ്വാസം ബലിഷ്ഠമാക്കുന്നതിനും രക്തത്തെസംബന്ധിച്ച ക്രിസ്തീയവീക്ഷണം ഗ്രഹിക്കുന്നതിന് മററുളളവരെ സഹായിക്കാൻ തയ്യാറായിരിക്കുന്നതിനും നിങ്ങൾ അപ്രകാരം ചെയ്യുന്നത് പ്രധാനമാണ്.—പ്രവൃ. 15:28, 29.
3 ലഘുപത്രികയിലെ നന്നായി പ്രമാണീകരിക്കപ്പെട്ട വിവരങ്ങൾ നിങ്ങളുടെ നിലപാടും ആഗ്രഹങ്ങളും ഏതു ഡോക്ടറോടും വിശദീകരിക്കുന്നതിന് നിങ്ങളെ കൂടുതലായി സജ്ജരാക്കും. എന്നിരുന്നാലും ഈ പുതിയ ലഘുപത്രിക പ്രാഥമികമായി ഡോക്ടർമാർക്കും നിയമജ്ഞൻമാർക്കും വേണ്ടിയല്ല. ഇത് പൊതുജനങ്ങൾക്കുവേണ്ടി രൂപകൽപ്പനചെയ്ത് പ്രത്യേകമായി എഴുതപ്പെട്ടിരിക്കുന്നതാണ്. ഇതിന്റെ ദ്വിമുഖ ഉദ്ദേശ്യം അതിനെ ഈ കാലത്ത് നമ്മുടെ ഉപയോഗത്തിന് എങ്ങനെ ഏററവും മൂല്യവത്തായ ഉപകരണമാക്കിത്തീർക്കുന്നു എന്ന് നിങ്ങൾക്കു കാണാൻ കഴിയും. നിങ്ങൾ വയലിൽ ഇതിന്റെ ഒന്നൊ രണ്ടൊ പ്രതികൾ കൊണ്ടുനടക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ വിലയേറിയ വിവരങ്ങൾ നിങ്ങളുടെ വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടിയും മററുളളവരെ രക്തത്തോടുളള ഉചിതമായ ആദരവ് കാണിക്കാൻ സഹായിക്കുന്നതിനുവേണ്ടിയും പൂർണ്ണമായി പ്രയോജനപ്പെടുത്തുക.
ഒരു പുതിയ പുസ്തകം
4 നമ്മുടെ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നതിൽ ദൈവത്തിനുവേണ്ടിയുളള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണം എന്ന പുതിയ പുസ്തകത്തിന്റെ മൂല്യത്തെക്കുറിച്ച് ചിന്തിക്കുക. അതിന്റെ പഠനം നമുക്ക് മററു മതങ്ങളെ സംബന്ധിച്ചും അവയുടെ ചരിത്രപശ്ചാത്തലങ്ങൾ സംബന്ധിച്ചും കൂടുതൽ വ്യക്തമായ ഗ്രാഹ്യം നൽകും. അത് ക്രൈസ്തവലോകത്തിലെ ആളുകളോടും അതുപോലെതന്നെ മററു മതങ്ങളോട് ചേർന്നു നിൽക്കുന്നവരോടും പ്രസംഗിക്കുന്നതിന് മെച്ചമായി സജ്ജരാകാൻ നമ്മെ സഹായിക്കും. ഈ ഇരുപതാം നൂററാണ്ടിലെ ജനതകളുടെ കൂട്ടമായ നീക്കംമൂലം നാം വീടുതോറും പ്രസംഗിക്കുമ്പോൾ അനേകം വ്യത്യസ്തഭാഷകളിലും മതങ്ങളിലും പെട്ട ആളുകളെ കണ്ടുമുട്ടിയേക്കാം. നാം ഈ ആളുകളുടെ വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് പരിചിതരല്ലാത്തപ്പോൾ അത് ഒരു യഥാർത്ഥ വെല്ലുവിളി കൈവരുത്തുന്നു. ഈ പുതിയ പുസ്തകത്തിന്റെ സഹായത്തോടെ നാം നമ്മുടെ പ്രദേശത്ത് വിവിധ മത പശ്ചാത്തലങ്ങളിലുളള ആളുകളെ അഭിമുഖീകരിക്കുമ്പോൾ നമുക്ക് നഷ്ടബോധം തോന്നേണ്ടതില്ല.
5 ഈ പുതിയ പുസ്തകത്തിലെ വിവരങ്ങൾ ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന വിഷയങ്ങൾ സുപരിചിതമാക്കിയിട്ടുളള വ്യക്തികളാൽ ഗവേഷണം ചെയ്യപ്പെടുകയും പുനരവലോകനം ചെയ്യപ്പെടുകയും ചെയ്തിട്ടുളളതാണ്. അതുകൊണ്ട് ഈ പുസ്തകത്തിൽ കാണുന്ന പ്രസ്താവനകൾ ഉപയോഗിക്കുമ്പോൾ നമുക്ക് ആധികാരികമായി സംസാരിക്കാൻ കഴിയും. നിശ്ചയമായും, ഈ സമയത്ത് അത്തരം വിവരങ്ങൾ പ്രദാനം ചെയ്യുന്നത് യഹോവക്ക് സകല ജനതകളിലേയും ആളുകളോടുളള വലിയ സ്നേഹത്തിന്റെ മറെറാരു തെളിവാണ്. നമുക്ക് ഈ പുതിയ പ്രസിദ്ധീകരണം നന്നായി പരിചയപ്പെടുന്നതിനും പിന്നീട് വിവിധ ദേശീയ, മത, പശ്ചാത്തലങ്ങളിൽപെട്ട ആത്മാർത്ഥതയുളള ആളുകളെ സഹായിക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കുന്നതിനും കൂട്ടായ യത്നം നടത്താം. ഉവ്വ്, നാം ഈ പുതിയ പ്രസിദ്ധീകരണം ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ, നമ്മുടെ നിയമിത പ്രദേശത്ത് കണ്ടുമുട്ടുന്ന എല്ലാത്തരത്തിലുംപെട്ട ആളുകളോട് നാം സുവാർത്ത അറിയിക്കുകയാണെന്ന് അറിയുന്നതിന്റെ സംതൃപ്തി നമുക്ക് ലഭിക്കും.—മത്താ. 28:19, 20; തീത്തോ. 2:11.