നിർത്താതെ തുടർന്നു പഠിപ്പിക്കുക
1 അപ്പോസ്തലൻമാർക്കും ആദിമക്രിസ്തീയ ശിഷ്യൻമാർക്കും ഉണ്ടായിരുന്ന തരം പ്രദേശത്തെസംബന്ധിച്ച് ബൈബിൾ നമ്മെ സംശയത്തിൽ വിടുന്നില്ല. യേശുവിന്റെ മരണത്തിനുശേഷം അധികം താമസിയാതെയായിരുന്നു അധികാരികൾ യേശുവിനെക്കുറിച്ച് ഒന്നും “സംസാരിക്കയോ പഠിപ്പിക്കുകയൊ ചെയ്യരുത്” എന്ന് അവർക്കു മുന്നറിയിപ്പുകൊടുത്തത്. (പ്രവൃ. 4:18) എന്തുകൊണ്ട്? ഒരു കാരണം അവർക്കുണ്ടായ അത്ഭുതകരമായ വിജയമായിരുന്നു. പ്രവൃത്തികൾ 4:4 റിപ്പോർട്ടുചെയ്യുന്ന പ്രകാരം: “പ്രസംഗം ശ്രദ്ധിച്ചവരിലനേകർ വിശ്വസിച്ചു, പുരുഷൻമാരുടെ എണ്ണം അയ്യായിരത്തോളമായിത്തീർന്നു.”
2 നാമും നിർത്തിക്കളയാതെ തുടർന്നു പഠിപ്പിക്കുന്നതിനാൽ നമ്മുടെ നാളുകളിൽ ആയിരക്കണക്കിന്, അതെ ദശലക്ഷക്കണക്കിന് ആളുകൾ വിശ്വാസികളായിത്തീർന്നുകൊണ്ടിരിക്കുന്നു. നവംബറിൽ നമുക്ക് ഉണരുക!യും വീക്ഷാഗോപുരവും വരിസംഖ്യാടിസ്ഥാനത്തിൽ സമർപ്പിക്കുന്നതിനുളള പദവിയുണ്ട്. ഉണരുക! ആളുകളെ ആത്മീയാവശ്യത്തെക്കുറിച്ചു ബോധവാൻമാരാക്കിത്തീർക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. അനേകർ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനു പഠിച്ചിരിക്കുന്നതിനാൽ ഇത് അവരെ സന്തോഷത്തിലേക്കു നയിച്ചിരിക്കുന്നു.—മത്തായി 5:3 താരതമ്യം ചെയ്യുക.
ഓരോരുത്തരെയും സമീപിക്കുക
3 നമുക്ക് കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശമാണുണ്ടായിരുന്നേക്കാവുന്നത് എങ്കിലും സുവാർത്ത കേൾക്കാൻ അവസരം ലഭിക്കാത്ത ആരോടെങ്കിലും സംസാരിക്കുക ഇപ്പോഴും സാദ്ധ്യമായേക്കാം. അതെപ്രകാരമാണ്? വീടുതോറുമുളള ശുശ്രൂഷയിലൂടെ എത്തിച്ചേരാൻ സാധ്യമല്ലാത്ത പ്രദേശത്ത് ടെലഫോൺ സാക്ഷീകരണത്തിൽ പങ്കെടുക്കുന്നതിന് നമ്മുടെ ഡിസ്ട്രിക്ട് കൺവെൻഷനിലൂടെയും 1990 ഓഗസ്ററിലെ നമ്മുടെ രാജ്യശുശ്രൂഷയിലൂടെയും നൽകിയ നിർദ്ദേശങ്ങൾ എന്തുകൊണ്ട് പ്രയോജനപ്പെടുത്തിക്കൂടാ? അല്ലെങ്കിൽ സായാഹ്ന അഥവാ വാരാന്ത സാക്ഷീകരണത്തിലേർപ്പെട്ടിരിക്കുമ്പോൾ വീട്ടിലെ പുരുഷനുമായി സംസാരിക്കുന്നതിന് ഒരു പ്രത്യേക പരിശ്രമം ചെയ്യുക. നല്ല വീടുതോറുമുളള രേഖ സൂക്ഷിക്കുന്നതിനാൽ നമുക്ക് വല്യമ്മ, ഒരു ഭാഗിനേയൻ, സ്കൂളിൽപോകുന്ന ഒരു കസിൻ, വാരദിവസങ്ങളിൽ ജോലിക്കുപോകുന്ന വിവാഹംമൂലമുണ്ടായ സഹോദരി എന്നിവരേപ്പോലുളള കുടുംബത്തിലെ മററംഗങ്ങളെ അന്വേഷിച്ചുകണ്ടെത്തുന്നതിനു സാധിച്ചേക്കാം. കുടുംബത്തിലെ ഓരോ അംഗത്തോടും സംസാരിക്കുന്നതിന് ചെയ്യപ്പെടുന്ന അധികമായ യത്നം നല്ല പ്രതിഫലദായകമായിരുന്നേക്കാം.
4 ഈ മാസത്തിൽ വരിസംഖ്യ ലഭിക്കുന്നതിനുളള അനേകം നല്ല മാർഗ്ഗങ്ങളുണ്ട്. ഒന്ന് നമ്മുടെ ബൈബിൾവിദ്യാർത്ഥികളെയും മററു താൽപ്പര്യക്കാരെയും വരിസംഖ്യയെടുക്കാൻ ക്ഷണിക്കുകയെന്നതായിരിക്കും. ഒരുപക്ഷേ നമ്മുടെ ബൈബിൾവിദ്യാർത്ഥികളിലൊരാൾ നമ്മുടെ മാസികകളിലൊന്നിന്റെ വരിസംഖ്യയെടുത്തിട്ടുണ്ടായിരിക്കാം. അയാൾ രണ്ടും സ്വീകരിക്കുന്നതിന് എന്തുകൊണ്ട് നിർദ്ദേശിച്ചുകൂടാ? ഓരോ അംഗത്തിനും വീക്ഷാഗോപുരാദ്ധ്യയനത്തിനു തയ്യാറാകാൻകഴിയത്തക്കവണ്ണം ഓരോരുത്തർക്കും ഒരു വീക്ഷാഗോപുരവരിസംഖ്യ ഉണ്ടായിരിക്കുന്നതിനു കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. മറെറാരു നിർദ്ദേശം മാസികാറൂട്ടുകൾ വികസിപ്പിച്ചെടുക്കുകയും അനന്തരം സാധാരണയിൽ കവിഞ്ഞ താൽപ്പര്യം കാണിക്കുന്നവർക്ക് വരിസംഖ്യ സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. യഥാർത്ഥതാൽപ്പര്യം കാണിക്കുന്നിടത്ത് നാം അവരോടൊത്ത് ബൈബിളിന്റെ പഠനം നടത്തുന്നതിനുളള വാഗ്ദാനവും നൽകണം.
നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുക
5 നവംബർമാസത്തിൽ സഹായപയനിയർ സേവനം നടത്തുന്നതിനുവേണ്ടി അപേക്ഷ നൽകുന്നതിന് ഇപ്പോഴും വളരെ വൈകിയിട്ടില്ല. ഒരു കുടുംബമെന്ന നിലയിൽ ഡിസംബറിലെ ലോക ഒഴിവുദിനങ്ങളിൽ പയനിയർ വേലയിൽ പങ്കെടുക്കുന്നതിന് നിങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടോ? നിങ്ങൾക്കെങ്ങനെ അതു വിജയപ്രദമായി ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാൻ തുടങ്ങുന്നതിനുളള സമയം ഇപ്പോഴാണ്. മുഴുകുടുംബത്തിനും സഹായപയനിയറിംഗ് നടത്താൻ കഴിയുകയില്ലെങ്കിൽ കുടുംബാംഗങ്ങളിൽ ഒന്നോ രണ്ടോ പേർക്ക് അപ്രകാരം ചെയ്യാൻതക്കവണ്ണം നിങ്ങൾക്ക് സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമോ? അല്ലെങ്കിൽ ഉണരുക!, വീക്ഷാഗോപുരം മാസികകൾ സമർപ്പിക്കുന്നതിന് ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാനെങ്കിലും സാധിക്കുമോ?
6 നമുക്ക് ഉണരുക!യുടെയും വീക്ഷാഗോപുരത്തിന്റെയും പേജുകളിലൂടെ ലഭിച്ചിട്ടുളള ആത്മീയ പ്രയോജനങ്ങളെയും അനുഗ്രഹങ്ങളെയും നാം വിലമതിക്കുന്നു. നമ്മുടെ പ്രദേശത്തുളള ആത്മാർത്ഥഹൃദയരായ ആളുകളും ഈ മാസികകൾ ക്രമമായി വായിക്കുന്നതിനാൽ സമൃദ്ധമായി പ്രയോജനം അനുഭവിക്കുമെന്ന് നമുക്കറിയാം. നവംബർമാസത്തിൽ യഹോവ നമുക്ക് പ്രദാനം ചെയ്തിരിക്കുന്ന ഈ നല്ല ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ പഠിപ്പിക്കൽ തുടരാം. അപ്രകാരം ചെയ്യുന്നതിനാൽ നാം യഹോവയുടെ അനുഗ്രഹങ്ങൾ കൊയ്യുകയും നാം മററുളളവർക്ക് ഒരു അനുഗ്രഹമാണെന്ന് തെളിയിക്കുകയും ചെയ്യും.—ഗലാ. 6:9.