അടുത്ത കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കുക
1 തങ്ങളുടെ സമയക്കുറവുനിമിത്തം മാതാപിതാക്കൾ സത്യാരാധനയിൽ ഉറച്ച ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന്റെ ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. ക്രിസ്തീയ കുടുംബങ്ങൾക്ക് ഇപ്പോഴത്തെ പ്രയാസകരമായ സമയങ്ങളിൽ പിന്തുണ പ്രദാനം ചെയ്യുന്ന ഒരു അടുത്ത ബന്ധം ആവശ്യമാണ്. (സഭാ. 4:9-12; 2 തിമൊ. 3:1-5) ആത്മീയമായി വളരുന്നതിനനുസരിച്ച് ഒരു കുടുംബം കൂടുതൽ ഐക്യപ്പെടുകയും സാത്താന്റെയും അവന്റെ വ്യവസ്ഥിതിയുടെയും കടന്നാക്രമണളെ പ്രതിരോധിക്കുന്നതിന് ബലപ്പെടുത്തപ്പെടുകയും ചെയ്യും.
ആത്മീയ ഗുണങ്ങൾ പരിപുഷ്ടിപ്പെടുത്തുക
2 സഭായോഗങ്ങളും കുടുംബ ബൈബിളദ്ധ്യയനങ്ങളും കുടുംബത്തിന്റെ പ്രതിവാര പട്ടികയിലെ അവശ്യഘടകങ്ങളാണ്. (ആവ. 6:6, 7; എബ്രാ. 10:23-25; w86 11⁄1 പേ. 23-5) എന്നാൽ അതിലുമധികം ആവശ്യമാണ്. കുട്ടികൾക്ക് ലഭിക്കുന്ന ആത്മീയ പരിശീലനം ഇതു മാത്രമാണെങ്കിൽ അപ്പോഴും ഒരു ശൂന്യാവസ്ഥയുണ്ട്.
3 മാതാപിതാക്കൾ കുട്ടികളുടെ ആത്മീയക്ഷേമത്തിൽ ഒരു യഥാർത്ഥ താൽപ്പര്യം പ്രകടമാക്കുമ്പോൾ ഒരു സുഖകരമായ കുടുംബബന്ധം വികാസംപ്രാപിക്കുന്നു. ഇസ്രായേലിൽ മാതാപിതാക്കൾ വാക്കുകളാലും ദൃഷ്ടാന്തങ്ങളാലും കുട്ടികളെ പ്രബോധിപ്പിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഉത്തരവാദികളായിരുന്നു. ഇസ്രായേല്യരുടെ വിദ്യാഭ്യാസപരിപാടിയിൽ മുതിർന്ന ജീവിതത്തിനുളള പ്രായോഗിക പരിശീലനവും വായനയുടെയും എഴുത്തിന്റെയും അടിസ്ഥാനപരമായ വൈദഗ്ദ്ധ്യത്തിന്റെ പഠിപ്പിക്കലും ആത്മീയ ഗുണങ്ങൾ പരിപുഷ്ടിപ്പെടുത്തുന്നതിനുളള പ്രബോധനങ്ങളും ഉൾപ്പെട്ടിരുന്നു. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുമ്പോൾ അവരെ യഹോവാഭയവും ന്യായപ്രമാണവും മാതാപിതാക്കളോടും പ്രായമായവരോടുമുളള ആദരവും അനുസരണത്തിന്റെ പ്രാധാന്യവും പഠിപ്പിക്കുന്നതിൽ ഊന്നൽ കൊടുത്തിരുന്നു.
4 ഓരോ ദിവസവും നിങ്ങളുടെ കുടുംബത്തോടൊത്ത് ഗുണമേൻമയുളള സമയം ചെലവഴിക്കുന്നതിന് കഠിനയത്നം ചെയ്യുക. ആഹാരവേളപോലുളള ഒരു അനൗപചാരിക രംഗസംവിധാനത്തിൽ ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യാൻ കഴിയും. ഒരു പിതാവ് ജ്ഞാനപൂർവം ഇങ്ങനെ പ്രസ്താവിച്ചു: “മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടൊത്ത് സമയം ചെലവഴിക്കും—ആത്മീയഗുണങ്ങൾ കെട്ടിപ്പടുത്തുകൊണ്ടൊ ഒന്നിനു പിറകേ ഒന്നായി പ്രശ്നങ്ങളെ തരണം ചെയ്യുന്നതിന് സഹായിച്ചുകൊണ്ടോതന്നെ.” കുട്ടികൾക്ക് ലോകത്തിലെ കെണികളെ ഒഴിവാക്കാൻ കഴിയത്തക്കവണ്ണം അവരിൽ ആവശ്യമായ ആത്മീയ ഗുണങ്ങൾ കെട്ടിപ്പടുക്കുന്നത് എത്രയധികം മെച്ചമാണ്!—1 കൊരി. 3:10-15.
വയൽസേവനപ്രവർത്തനം ആസ്വദിക്കുന്നു
5 സന്തോഷം എന്നത് നൻമയുടെ സമ്പാദനത്താലോ പ്രതീക്ഷയാലോ ഉത്തേജിപ്പിക്കപ്പെടുന്ന വികാരമാണ്. ഒരു വ്യക്തി വയൽസേവനത്തിനുവേണ്ടി തയ്യാറായിരിക്കുമ്പോൾ അയാൾക്ക് ഉചിതമായി നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ട് തയ്യാറാകലാണ് സന്തോഷപ്രദമായ വയൽസേവനത്തിനുളള താക്കോൽ. വയൽസേവനത്തിനു പോകുന്നതിനു മുമ്പ്, പറയാനുളളത് ഒരു കുടുംബമെന്ന നിലയിൽ പതിവായി അഭ്യസിക്കുന്നത് ആത്മധൈര്യം കെട്ടിപ്പടുക്കുന്നു. (തീത്തോ. 3:1ബി താരതമ്യപ്പെടുത്തുക.) ഓരോരുത്തനും ഒരു ലാക്ക് മനസ്സിൽ പിടിക്കാൻ കഴിയും. കൊച്ചുകുട്ടികളുമൊത്തോ വയൽസേവനത്തിൽ തുടക്കമിടുന്നയാളുമൊത്തോ ഒരു ലളിതമായ അവതരണം റിഹേഴ്സ് ചെയ്യാൻ കഴിയും.
6 തങ്ങളുടെ കുട്ടികളോടൊത്ത് ക്രിസ്തീയ ശുശ്രൂഷയിൽ പ്രവർത്തിച്ചുകൊണ്ട് മാതാപിതാക്കൾക്ക് യഹോവയുടെയും യേശുക്രിസ്തുവിന്റെയും മാതൃകക്കനുസൃതമായി ആളുകളിൽ വ്യക്തിപരമായ താൽപ്പര്യം നട്ടുവളർത്താൻ അവരെ സഹായിക്കാൻ കഴിയും. ശുശ്രൂഷ നമ്മെ യഹോവയോട് ഒരു അടുത്ത ബന്ധം വികസിപ്പിച്ചെടുക്കാനും സഹായിക്കുന്നു. (w81 11⁄1 പേ. 14-20) ചില കുടുംബങ്ങൾ വയൽസേവനത്തെ തുടർന്ന് ആരോഗ്യാവഹമായ വിനോദത്തിന് ആസൂത്രണം ചെയ്തുകൊണ്ട് മുഴുദിവസവും ഒന്നിച്ചായിരിക്കുന്നതിന് പട്ടികപ്പെടുത്തുന്നു. ഇത് വിശ്രമദായകമായ ഒരു അന്തരീക്ഷത്തിൽ സംഭാഷണം നടത്തുന്നതിന് സമയം അനുവദിക്കുകയും മാതാപിതാക്കളെയും കുട്ടികളെയും അടുപ്പിക്കുകയും ചെയ്യും.
7 നിങ്ങളുടെ കുട്ടികളോട് ഒരു അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ സംഭാഷണവൈദഗ്ദ്ധ്യം വികസിപ്പിക്കാൻ നിശ്ചയമുണ്ടായിരിക്കുക. നിങ്ങളുടെ കുടുംബത്തെ ആത്മീയമായി ബലപ്പെടുത്തുന്നതിനാവശ്യമായ സമയമെടുക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ യാതൊന്നിനെയും അനുവദിക്കരുത്. യഹോവക്ക് നിങ്ങളുടെ നിർമ്മാണ യത്നങ്ങളെ വിജയംകൊണ്ട് മകുടംചാർത്താൻ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ കുട്ടികൾക്കുവേണ്ടിയും അവരോടൊത്തും പ്രാർത്ഥിക്കുക.—സങ്കീ. 127:1; സദൃ. 24:3.