ദിവ്യാധിപത്യ വാർത്തകൾ
◆ ബാർബഡോസിനു മെയ്യിൽ 1,783 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കിട്ടി, ഈ സേവനവർഷത്തിൽ മൂന്നാമത്തേതാണിത്.
◆ ഹെയിററിക്ക് മെയ്യിൽ 6,427 പ്രസാധകർ റിപ്പോർട്ടുചെയ്യുന്ന ഒരു പുതിയ അത്യുച്ചത്തോടെ 14 ശതമാനം വർദ്ധനവ് ലഭിച്ചു. അവർക്ക് മണിക്കൂറിലും മടക്കസന്ദർശനത്തിലും പുതിയ അത്യുച്ചങ്ങൾ കിട്ടി.
◆ ലെസോത്തോയ്‌ക്ക് മെയ്യിൽ 1,270 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം കിട്ടി. ഇത് കഴിഞ്ഞവർഷത്തെ ശരാശരിയെ അപേക്ഷിച്ച് 18 ശതമാനം വർദ്ധനവായിരുന്നു. അവർക്ക് 2,223 ബൈബിളദ്ധ്യയനങ്ങളുടെ പുതിയ അത്യുച്ചവും കിട്ടി. സസ്‌മാരകത്തിന് 4,979 പേർ ഹാജരുണ്ടായിരുന്നു.
◆ മെക്‌സിക്കോ മെയ്യിൽ 3,00,000 എന്ന പ്രസാധക ലക്ഷ്യം കവിഞ്ഞു. 3,00,316 പേർ റിപ്പോർട്ടുചെയ്‌തു. ഇത് കഴിഞ്ഞവർഷത്തെ ശരാശരിയെ അപേക്ഷിച്ച് 14.5 ശതമാനം വർദ്ധനവാണ്. 4,64,378 ഭവന ബൈബിളദ്ധ്യയനങ്ങളുടെ ഒരു പുതിയ അത്യുച്ചത്തിലും എത്തി.