വർത്തമാനകാല സംഭവങ്ങളുടെ പ്രാധാന്യത്തെ വിലമതിക്കുക
1 “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു.” (1 കൊരി. 7:31) സത്വരം നീങ്ങിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സംഭവങ്ങളിൽ ഇതാണ് പ്രതിഫലിക്കുന്നത്. യഹോവയുടെ സ്ഥാപനത്തിനുളളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാററിനോടുമൊപ്പം ഇത് നിങ്ങൾക്ക് വ്യക്തിപരമായി എന്തർത്ഥമാക്കുന്നു?—ലൂക്കോ. 21:28.
2 ബൈബിൾപ്രവചനത്തിന്റെ ഈ 20-ാം നൂററാണ്ടിലെ നിവൃത്തി മുഴു ദുഷ്ടലോകവും അതിന്റെ അന്ത്യനാളുകളിലാണെന്ന് ഉറപ്പാക്കുന്നു. (മത്താ. 24:3-14; ലൂക്കോ. 21:7-11) “സകലവും സംഭവിക്കുവോളം ഈ തലമുറ യാതൊരു പ്രകാരത്തിലും നീങ്ങിപ്പോകയില്ല” എന്ന് യേശു പറഞ്ഞു. (ലൂക്കോ. 21:32) നിങ്ങളുടെ പ്രദേശത്ത് ഇതുവരെ യഹോവയുടെ പക്ഷത്ത് ഒരു നില സ്വീകരിക്കാത്ത ആളുകൾക്ക് ഇത് എന്ത് അർത്ഥമാക്കുന്നുവെന്ന് നിങ്ങൾ ഗ്രഹിക്കുന്നുവോ? നിങ്ങൾ ഗ്രഹിക്കുന്നുവെങ്കിൽ ഇതിന് നിങ്ങളുടെ വയൽസേവനത്തിൻമേൽ എന്തു ഫലമുണ്ട്?—ലൂക്കോ. 21:34-36.
3 സമയം അവശേഷിച്ചിരിക്കെ മററുളളവരെ സഹായിക്കുക: അനുകൂല സാഹചര്യങ്ങളെ സുവാർത്ത അറിയിക്കാൻ പ്രയോജനപ്പെടുത്തുന്നതിന് യേശു തന്റെ ശിഷ്യൻമാരെ പ്രേരിപ്പിച്ചു. (യോഹ. 9:4) അപ്പോസ്തലനായ പൗലോസ് കൊലോസ്യയിലെ സഹോദരൻമാരെ, “അവസരോചിതമായ സമയം വിലക്കു വാങ്ങിക്കൊണ്ട് പുറമെയുളളവരോട് ജ്ഞാനപൂർവം പെരുമാറുന്ന”തിന് പ്രേരിപ്പിച്ചപ്പോൾ അവൻ അതേ ഉപദേശം പ്രതിധ്വനിപ്പിച്ചു.—കൊലോ. 4:5.
4 ചിലർ സമയം വിലക്കുവാങ്ങുന്നതിനുളള അപ്പോസ്തലന്റെ ഉപദേശം അനുസരിക്കുകയും നിരന്തര പയനിയർമാരായിത്തീരുകയും ചെയ്തിരിക്കുന്നു. അനേകം യുവാക്കൾ സ്കൂളിൽ ആയിരിക്കുമ്പോൾത്തന്നെ നിരന്തര പയനിയർ സേവനം ഏറെറടുക്കുകയും അങ്ങനെ ചെയ്യുന്നതിൽ നല്ല വിജയം വരിക്കുകയും ചെയ്തിരിക്കുന്നു. സ്കൂളിലായിരിക്കുന്ന യുവാക്കൾക്ക് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ അർത്ഥവും ദൈവരാജ്യത്തിൻകീഴിലെ ശോഭനമായ ഭാവിയും സംബന്ധിച്ച് മനസ്സിലാക്കാൻ സഹപാഠികളെ സഹായിക്കുന്നതിന് അവസരോചിതമായ സമയം വിലക്കുവാങ്ങാൻ കഴിയും.—സഭാ. 12:1.
5 നവംബറിൽ ഉണരുക! മാസിക വിശേഷവൽക്കരിച്ചുകൊണ്ട് നമുക്ക് വയൽസേവനത്തിൽ നമ്മുടെ സമയം നന്നായി പ്രയോജനപ്പെടുത്താൻ കഴിയും. ഈ പ്രസിദ്ധീകരണം വർത്തമാനകാല സംഭവങ്ങളുടെ യഥാർത്ഥ അർത്ഥം സംബന്ധിച്ച് ഉൾക്കാഴ്ച നൽകുന്നു. വീടുതോറും പ്രവർത്തിക്കുമ്പോൾ എല്ലാവർക്കും ഇത് സമർപ്പിക്കുക. ഇത് സഹപാഠികൾക്കൊ നിങ്ങൾ ജോലിചെയ്യുന്ന സ്ഥലത്തെ ആളുകൾക്കൊ സമർപ്പിക്കുന്നതിന് മുൻകൈയെടുക്കുക. നിങ്ങൾ അറിയുന്ന ആളുകൾക്ക് പ്രത്യേക താത്പ്പര്യമുണ്ടായിരുന്നേക്കാവുന്ന വിഷയങ്ങൾ പ്രദീപ്തമാക്കുക. ദൃഷ്ടാന്തത്തിന് ഒക്ടോബർ 8, 1991-ലെ എവേക്!-ൽ ശിശുദ്രോഹം സംബന്ധിച്ച ലേഖനങ്ങൾ ഉണ്ട്. ഈ വിഷയം അനേകം ആളുകൾക്ക് താത്പര്യമുളളതാണ്.
6 പുതിയ സംഭാഷണ വിഷയം എങ്ങനെ ഉപയോഗിക്കാൻ കഴിയും? നിങ്ങളേത്തന്നെ പരിചയപ്പെടുത്തിയ ശേഷം നിങ്ങൾക്ക് വീട്ടുകാരനോട് ഇങ്ങനെ ചോദിക്കാൻ കഴിയും: “നാം ഇത്രയധികം വിഫല സാഹചര്യങ്ങളെ ഇന്ന് അഭിമുഖീകരിക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾ വിചാരിക്കന്നു?” അയാളുടെ ഉത്തരത്തിനുശേഷം നിങ്ങൾക്ക് ഇങ്ങനെ കൂട്ടിച്ചേർക്കാവുന്നതാണ്: “അനേകരെ സംബന്ധിച്ചും ജീവിതം ആശയില്ലാത്തതും നിഷ്ഫലവുമാണ് എന്ന് ബൈബിൾ സമ്മതിക്കുന്നു. ഇവിടെ സഭാപ്രസംഗി 2:17-ൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. [വായിക്കുക.] ഇവിടെ പറഞ്ഞിരിക്കുന്നതിനോട് നിങ്ങൾ യോജിക്കുന്നുവോ? [ഉത്തരത്തിന് അനുവദിക്കുക.] അനേകം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെ എന്തു ആശ്വസിപ്പിക്കുമെന്നാണ് നിങ്ങൾ പറയുന്നത്? [അഭിപ്രായത്തിന് അനുവദിക്കുക.] നമുക്ക് ജീവിതത്തെക്കുറിച്ച് ഒരു ക്രിയാത്മക വീക്ഷണം നൽകുന്ന ഒരു തിരുവെഴുത്തുണ്ട്. [സങ്കീർത്തനം 37:39, 40 വായിക്കുക.] അതുകൊണ്ടാണ് യഹോവയുടെ സാക്ഷികൾ ബൈബിൾ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. ദൃഷ്ടാന്തത്തിന് ഞങ്ങളുടെ ഒടുവിലത്തെ ഉണരുക!യിൽ പരിഗണിക്കപ്പെട്ടിരിക്കുന്ന വിഷയം ശ്രദ്ധിക്കുക.” അതിനുശേഷം വരിസംഖ്യ സമർപ്പിക്കുക. വരിസംഖ്യ നിരസിക്കുമ്പോൾ രണ്ടു മാസികകൾ സമർപ്പിക്കാൻ ശ്രമിക്കുക.
7 യഹോവയെ സേവിക്കുന്നതിനുളള പുളകപ്രദമായ സമയമാണ് ഇത് എന്നതിന് സംശയമില്ല. ഈ വസ്തുത, വർത്തമാനകാല സംഭവങ്ങളുടെ പിന്നിലെ യഥാർത്ഥ അർത്ഥം കാണുന്നതിന് ആത്മാർത്ഥതയുളള കൂടുതൽ ആളുകളെ സഹായിക്കുന്നതിനുളള അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നതിന് നമ്മെ പ്രേരിപ്പിക്കട്ടെ.