ദിവ്യാധിപത്യ വാർത്തകൾ
അർജൻറീന: ഫെബ്രുവരിയിൽ 98,601 പ്രസാധകരുടെ ഒരു പുതിയ സർവകാല അത്യുച്ചത്തിൽ എത്തിച്ചേർന്നു. അതേ മാസം 507 പുതിയ ശിഷ്യൻമാർ സ്നാപനമേററു.
ബെനിൻ: ഫെബ്രുവരിയിൽ 2,967 പ്രസാധകരുടെ ഒരു അത്യുച്ചം റിപ്പോർട്ടു ചെയ്തു. ഒരു വർഷം മുമ്പുളള പ്രവർത്തനത്തോടു താരതമ്യപ്പെടുത്തുമ്പോൾ പ്രസാധകർ 13.8 ശതമാനവും, മണിക്കൂർ 6.1 ശതമാനവും, മാസിക സമർപ്പണങ്ങൾ 40.6 ശതമാനവും, ബൈബിളധ്യയനങ്ങൾ 25.1 ശതമാനവുംകണ്ടു വർധിച്ചിരിക്കുന്നു.
ഇക്വഡോർ: റിപ്പോർട്ടു ചെയ്യുന്ന 23,176 പ്രസാധകർ ഫെബ്രുവരിയിൽ 42,219 ഭവന ബൈബിളധ്യയനങ്ങൾ നടത്തി. ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,180 പ്രസാധകരുടെയും 3,183 ബൈബിളധ്യയനങ്ങളുടെയും ഒരു വർധനവായിരുന്നു.
അയർലൻഡ്: ഫെബ്രുവരിയിൽ 4,093 പേർ റിപ്പോർട്ടു ചെയ്യവെ, അവർ തുടർച്ചയായ 59-ാമത്തെ പ്രസാധക അത്യുച്ചത്തിൽ എത്തി. നടത്തപ്പെടുന്ന 2,682 ഭവന ബൈബിളധ്യയനങ്ങളുടെ ഒരു പുതിയ അത്യുച്ചം ഉളളതുകൊണ്ടു ഭാവി വളർച്ച പ്രത്യാശാനിർഭരമെന്നു തോന്നുന്നു.
പെറു: പെറുവിലെ 43,366 പ്രസാധകർ ഫെബ്രുവരിയിൽ 3,69,437 മടക്കസന്ദർശനങ്ങളും 68,090 ഭവന ബൈബിളധ്യയനങ്ങളും റിപ്പോർട്ടു ചെയ്തു. ലിമയിൽ പുതുതായി പണിത ഒരു സമ്മേളനഹാൾ 21,240 പേരുടെ സാന്നിധ്യത്തിൽ സമർപ്പിക്കപ്പെട്ടു.
താഹിതി: 1,604 പ്രസാധകർ റിപ്പോർട്ടു ചെയ്തതോടെ ഫെബ്രുവരിയിൽ ഒരു 13 ശതമാനം വർധനവിൽ എത്തിച്ചേർന്നു. ഇതു താഹിതിയുടെ തുടർച്ചയായ 64-ാമത്തെ പ്രസാധക അത്യുച്ചമായിരുന്നു.
സയർ: ഈ രാജ്യത്തു സാമ്പത്തികവും രാഷ്ട്രീയവുമായ കുഴപ്പങ്ങൾ ഉണ്ടായിരുന്നിട്ടും ഫെബ്രുവരിയിൽ 71,098 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം സഹോദരങ്ങൾ റിപ്പോർട്ടു ചെയ്തു. അതു കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 9 ശതമാനം വർധനവായിരുന്നു. സഭാപ്രസാധകർക്കു വയൽസേവനത്തിൽ ശരാശരി 16.8 മണിക്കൂർ ഉണ്ട്. സയറിന് ഇപ്പോൾ 6,000-ത്തിലധികം നിരന്തരപയനിയർമാരുണ്ട്.
കരീബിയൻ മേഖലയിലുളള അരൂബയും ഗ്വാഡലൂപ്പും മാർട്ടിനിക്കും സെൻറ് കിററ്സും യു.എസ്. വെർജിൻ ദ്വീപുകളും ഫെബ്രുവരിയിൽ പ്രസാധകരുടെ പുതിയ അത്യുച്ചങ്ങൾ റിപ്പോർട്ടു ചെയ്തു.