ഞാൻ മാററം വരുത്തിക്കൊണ്ടിരിക്കേണ്ടതുണ്ടോ?
സാക്ഷ്യം നൽകുമ്പോൾ നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന തിരുവെഴുത്ത് അവതരണങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഓരോ ലക്കവും പ്രദാനം ചെയ്യുന്നു. വളരെ പ്രവർത്തനസജ്ജരായ അനേകം പ്രസാധകരും പുതിയ ആശയങ്ങൾ കിട്ടാനും വ്യത്യസ്ത സമീപനങ്ങൾ ഉപയോഗിക്കാനും ഉത്സാഹമുളളവരാണ്. ഓരോ മാസവും ധാരാളം നിർദേശങ്ങൾ പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ രാജ്യ ശുശ്രൂഷ അവരുടെ ആവശ്യത്തെ നിവർത്തിക്കുന്നു.
എന്നിരുന്നാലും, നിങ്ങൾ ഉപയോഗിക്കുന്നതിനു മാററം വരുത്തേണ്ട ഒരാവശ്യം നിങ്ങൾക്കു തോന്നാതിരുന്നേക്കാം. വീടുതോറുമുളള വേലയിൽ പങ്കുപററാൻ ഓരോ മാസവും ഒരുപക്ഷേ ഏതാനും മണിക്കൂറുകൾ മാത്രമേ നിങ്ങൾക്കുണ്ടായിരിക്കുകയുളളൂ. കുറെക്കാലംകൊണ്ടു തരക്കേടില്ലാത്തതെന്നു നിങ്ങൾക്കു തോന്നുന്ന ചില അവതരണരീതികൾ നിങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടായിരിക്കാം. അവ ഉപയോഗിക്കുന്നതിൽ നിങ്ങൾക്കു നല്ല ഫലങ്ങളും ഒരുപക്ഷേ കിട്ടുന്നുണ്ടായിരിക്കാം. സങ്കീർത്തനം 37:9-11, 2 പത്രൊസ് 3:13, വെളിപ്പാടു 21:4 തുടങ്ങി കൂടെക്കൂടെ ഉപയോഗിക്കുന്ന ചില തിരുവെഴുത്തുകളിൽ നിങ്ങൾ ആശ്രയിച്ചേക്കാം. അങ്ങനെയെങ്കിൽ വളരെ ആവർത്തിച്ചാവർത്തിച്ചു മറെറന്തെങ്കിലും മാററി ഉപയോഗിക്കേണ്ടതിന്റെ കടപ്പാടു നിങ്ങൾക്കു തോന്നേണ്ടതില്ല. നമ്മുടെ പ്രാഥമിക ഉദ്ദേശ്യം മററുളളവരുമായി രാജ്യസന്ദേശം പങ്കുവയ്ക്കുകയും യഹോവയുടെ അനുഗ്രഹത്തിനു യോഗ്യരാകുന്നതിന് എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയുമാണ്. ന്യായവാദം പുസ്തകത്തിൽനിന്ന് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന കാലോചിതവും ആകർഷകവുമായ അവതരണങ്ങൾ നിങ്ങൾ കണ്ടെത്തുകയും നല്ല പ്രതികരണം ലഭിക്കുകയുമാണെങ്കിൽ അവ ഉപയോഗിക്കാൻ മടി വിചാരിക്കരുത്.