വീക്ഷാഗോപുരവും ഉണരുക!യും നമ്മുടെ അടിയന്തിര സമയത്തേക്കുളള മാസികകൾ!
ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായുളള, ലോകത്തെ ഉലയ്ക്കുന്ന സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു! ലോകത്തിൽ നമുക്കു ചുററും അതുപോലെതന്നെ ദിവ്യാധിപത്യ സംഘടനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നതു നാം ശ്രദ്ധയോടെ വീക്ഷിക്കുകയാണെങ്കിൽ, നാം രാജ്യത്തിന്റെ “സുവിശേഷം” പ്രസംഗിക്കണമെന്നുളളത് എത്ര അടിയന്തിരമാണ് എന്നു നമുക്കു പൂർണമായി മനസ്സിലാക്കാൻ സാധിക്കും. (മർക്കൊ. 13:10) ഏപ്രിൽ മാസത്തിൽ നമ്മുടെ ശുശ്രൂഷ തീക്ഷ്ണതോടെ തുടരുന്നതിന് ഇതു നമുക്കു കാരണം നൽകുന്നു.
2 നമ്മുടെ സന്ദേശത്തിന്റെ പ്രാധാന്യം നാം ഈ മാസം ഏറെറടുക്കുന്ന പ്രത്യേക വേലയാൽ ഊന്നിപ്പറയപ്പെടുന്നു. ഏപ്രിലിലും മേയിലും നാം വിതരണം ചെയ്യുന്ന രാജ്യവാർത്തയുടെ പ്രകാശനത്തിനുവേണ്ടി നാം അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ വേലയ്ക്കു നമ്മുടെ ഉത്സാഹം വർധിപ്പിക്കുന്നതിനും നമ്മുടെ പ്രദേശത്തു താത്പര്യം നട്ടുവളർത്തുന്നതിനും വീക്ഷാഗോപുരവും ഉണരുക!യും പ്രക്ഷുബ്ധമായ ലോക സംഭവങ്ങളുടെ പ്രാവചനിക അർഥം ഊന്നിപ്പറയുന്ന കാലോചിതമായ ലേഖനങ്ങൾ വഹിക്കുന്നവയായിരിക്കും. മാസികകളിൽ താത്പര്യം ജനിപ്പിക്കുന്നതിനും അവയ്ക്കു വരിസംഖ്യ സ്വീകരിക്കുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പററിയ ഒരു അവതരണം നമുക്കെങ്ങനെ തയ്യാറാകാൻ കഴിയും?
3 പിൻവരുന്ന അടിസ്ഥാന തത്ത്വങ്ങൾ പിൻപററിക്കൊണ്ട് ഒരുപക്ഷേ ഒരു ഫലപ്രദമായ അവതരണം വികസിപ്പിക്കുന്നതിനു നിങ്ങൾക്കു കഴിഞ്ഞേക്കും: (1) നിങ്ങളുടെ സമുദായത്തിലെ ആളുകൾക്ക് ഇണങ്ങുമെന്നു നിങ്ങൾ വിചാരിക്കുന്ന ഒരു ലേഖനം മാസികകളിലൊന്നിൽനിന്നു തിരഞ്ഞെടുക്കുക. (2) വീട്ടുകാരന്റെ താത്പര്യം ഉണർത്തുമെന്നു നിങ്ങൾ വിചാരിക്കുന്ന ഒരു പ്രസ്താവനയോ തിരുവെഴുത്ത് ഉദ്ധരണിയോ ഈ ലേഖനത്തിൽനിന്നു തിരഞ്ഞെടുക്കുക. (3) ഒരു സൗഹാർദ അഭിവാദനം, ഒരു രസകരമായ തിരുവെഴുത്ത് ആശയത്തെ പ്രദീപ്തമാക്കുന്ന ഒരു ചോദ്യം അല്ലെങ്കിൽ പ്രസ്താവന, മാസികകൾക്കു വരിസംഖ്യ സ്വീകരിക്കാനുളള ആത്മാർഥമായ ക്ഷണം എന്നിവ ഉൾപ്പെടുന്ന ഒരു ഹ്രസ്വ അവതരണം തയ്യാറാക്കുക. നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഇതു വളരെ ലളിതവും വിഷമമില്ലാത്തതുമാണ്. ശുശ്രൂഷയിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന മറെറാരു പ്രസാധകനോടൊപ്പമിരുന്ന് ഒരുപക്ഷേ നിങ്ങൾക്കൊരു അവതരണം തയ്യാറാക്കാൻ കഴിയും.
4 ഏപ്രിൽ 22 “ഉണരുക!” “ഇവ അന്ത്യനാളുകളോ?” എന്ന ചോദ്യം ഉയർത്തുന്നതിനാൽ, “ന്യായവാദം” പുസ്തകത്തിന്റെ 13-ാം പേജിലുളള “അന്ത്യനാളുകൾ” എന്ന തലക്കെട്ടിൻ കീഴിൽ കൊടുത്തിരിക്കുന്ന ഭാഗം നിങ്ങൾക്കു പുനരവലോകനം ചെയ്യാൻ കഴിയും. നിങ്ങൾ ഇങ്ങനെ തുടങ്ങിയേക്കാം:
◼“ഇന്നു നമുക്കു ചുററും നടന്നുകൊണ്ടിരിക്കുന്ന കലങ്ങിമറിഞ്ഞ സംഭവങ്ങളുടെ അർഥം സംബന്ധിച്ചു ചർച്ചചെയ്യാൻ ഞങ്ങൾ ഒരു സന്ദർശനം നടത്തുകയാണ്. ഈ ലേഖനം എന്തു പറയുന്നുവെന്നു ശ്രദ്ധിക്കുക. . . ”
5 ഏപ്രിൽ 1 “വീക്ഷാഗോപുരം”, “മതം—ഒരു വിലക്കപ്പെട്ട വിഷയമോ?” എന്ന ചോദ്യം ചോദിക്കുന്നു. മാസിക സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“മതം എന്ന വിഷയം വളരെ വിവാദാത്മകമായതിനാൽ അത് ഒരിക്കലും ചർച്ചചെയ്യരുത് എന്നു കൂടെക്കൂടെ പറയപ്പെടുന്നു. അതു സംബന്ധിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?” തുടർന്ന് മാസികയിലെ ഒരു പ്രസ്താവനയിലേക്കു ശ്രദ്ധതിരിക്കുക.
6 നിങ്ങൾ ഒരുപക്ഷേ “മതപരമായ സത്യം പ്രാപ്യമോ?” എന്ന ലേഖനമുളള ഏപ്രിൽ 15 “വീക്ഷാഗോപുരം” ആയിരിക്കാം ഉപയോഗിക്കുന്നത്. ഈ മുഖവുരയ്ക്കു നിങ്ങൾക്കു നല്ല പ്രതികരണം ലഭിച്ചേക്കാം:
◼“ഇന്നു വളരെയധികം മതങ്ങൾ ഉളളതിനാൽ മത സത്യങ്ങൾ പ്രാപ്യമാണോ എന്ന് ചില ആളുകൾ സംശയിക്കുന്നു. ഈ ചോദ്യത്തിന് താങ്കൾക്കും എനിക്കും തൃപ്തികരമായ ഉത്തരം കണ്ടെത്താനുളള ഒരു മാർഗം ഈ ലേഖനം വെളിപ്പെടുത്തി തരുന്നു. . . .”
7 പ്രവർത്തനത്തിനു വേണ്ടി വെളിയിൽ പോകുന്നതിനു മുമ്പ് അവതരണവുമായി പരിചിതരാകുന്നതിനു മറെറാരു പ്രസാധകനോടൊപ്പം അത് എന്തുകൊണ്ട് അഭ്യസിച്ചുകൂടാ? സാധ്യതയനുസരിച്ച് നിങ്ങൾക്കു പരസ്പരം സഹായകരമായ നിർദേശങ്ങൾ പങ്കുവെക്കുന്നതിനു കഴിയും, അതു നിങ്ങളുടെ ഫലപ്രദത്വം വർധിപ്പിക്കുകയും വലിയ ആത്മവിശ്വാസം കൈവരുത്തുകയും ചെയ്യും.
8 ഈ വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചുവരവേ, സത്യസന്ധരായവരെ മഹാബാബിലോനിൽനിന്നു രക്ഷപ്പെടുത്താനുളള നമ്മുടെ ശ്രമങ്ങൾ ത്വരിതപ്പെടുത്താം. (വെളി. 18:4) വീണ്ടും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ വേലയിൽ വീക്ഷാഗോപുരവും ഉണരുക!യും ഒരു ജീവത്പ്രധാനമായ പങ്കുവഹിക്കുന്നു. നമ്മുടെ ഉപയോഗത്തിനു വേണ്ടി യഹോവ ഈ നല്ല ഉപകരണങ്ങൾ പ്രദാനം ചെയ്തതിൽ നാം നന്ദിയുളളവരാണ്!