ദിവ്യാധിപത്യ വാർത്തകൾ
സൈപ്രസ്: ഫെബ്രുവരി 1,626 പ്രസാധകരുടെ പുതിയ അത്യുച്ചത്തിൽ എത്തി. അവരുടെ പ്രത്യേക സമ്മേളനദിന ഹാജർ 2,249 ആയിരുന്നു.
എത്യോപ്യ: ഫെബ്രുവരിയിൽ 4,587 പ്രസാധകർ റിപ്പോർട്ടുചെയ്തു. ഇത് പുതിയൊരു അത്യുച്ചമായിരുന്നു. ആ മാസം അവിടെ രണ്ടു പുതിയ രാജ്യഹാളുകൾ സമർപ്പിച്ചു.
ഫിലിപ്പീൻസ്: ഫെബ്രുവരിയിൽ 1,19,549 പ്രസാധകരുടെ പുതിയ അത്യുച്ചം റിപ്പോർട്ടു ചെയ്തു.
റുവാണ്ട: അടുത്തയിടെ “ദൈവഭയ” ഡിസ്ട്രിക്ട് കൺവെൻഷൻ ചെറിയ കൂട്ടങ്ങളായി നടത്തി. ആകെ ഹാജർ 6,062 ആയിരുന്നു. 178 പേർ സ്നാപനമേറ്റു.
തയ്വാൻ: 2,523 എന്ന പ്രസാധക അത്യുച്ചത്തിലുപരിയായി 44,514 മടക്കസന്ദർശനങ്ങളിലും 4,234 ബൈബിളധ്യയനങ്ങളിലും പുതിയ അത്യുച്ചങ്ങളുണ്ടായതായി നവംബർ റിപ്പോർട്ടു കാണിക്കുന്നു.
ട്രിനിഡാഡ്: ഫെബ്രുവരിയിൽ 6,786 പ്രസാധകരുടെ പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു.
വെർജിൻ ദ്വീപുകൾ (യു.എസ്.): 647 പ്രസാധകരുടെ പുതിയ അത്യുച്ചവും 778 ബൈബിളധ്യയനങ്ങളും നവംബറിൽ വലിയ സന്തോഷം കൈവരുത്തി.