നമുക്ക് സ്രഷ്ടാവ് പുസ്തകം സമർപ്പിക്കാമോ?
നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകം കഴിഞ്ഞ വർഷം ലഭ്യമായപ്പോൾ നാം എല്ലാവരും സന്തോഷിച്ചു. അഭ്യസ്തവിദ്യരെങ്കിലും ദൈവത്തിൽ വിശ്വസിക്കാത്തവരായ ആളുകൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു പുസ്തകമാണ് ഇത്. ഈ പുസ്തകം നിരന്തരം വർധിച്ചുവരുന്ന ഒരു ആവശ്യത്തിന് തികച്ചും ഇണങ്ങുന്നതാണ്.
പ്രായോഗിക കാരണങ്ങളാൽ, വ്യാപകമായ താത്പര്യം ഉള്ള പ്രസിദ്ധീകരണങ്ങളാണ് മാസംതോറുമുള്ള സാഹിത്യ സമർപ്പണ ഇനങ്ങളായി സാധാരണ പട്ടികപ്പെടുത്താറുള്ളത്. നാം സ്രഷ്ടാവ് പുസ്തകം സമർപ്പിക്കരുത് എന്നാണോ ഇതിന്റെ അർഥം? ഒരിക്കലുമല്ല! ദൈവത്തിൽ വിശ്വസിക്കാത്തവരും ഈ പുസ്തകത്തിൽനിന്നു പ്രയോജനം നേടിയേക്കാവുന്നവരും ആയവർക്ക് എപ്പോൾ വേണമെങ്കിലും ഈ പുസ്തകം സമർപ്പിക്കാവുന്നതാണ്. ദൈവത്തിൽ വിശ്വസിക്കുന്നവർ എങ്കിലും അവൻ ആരെന്നും അവന്റെ ഗുണങ്ങളും ഉദ്ദേശ്യങ്ങളും എന്തെന്നും യഥാർഥത്തിൽ അറിഞ്ഞുകൂടാത്ത വ്യക്തികൾക്കും ഇതു സമർപ്പിക്കാവുന്നതാണ്. അതുകൊണ്ട് ഇതിന്റെ ഒരു പ്രതി സാക്ഷീകരണ ബാഗിൽ കരുതാനും ഇതു വായിക്കുന്നതിൽ താത്പര്യം കാണിക്കുമെന്നു തോന്നുന്ന ആർക്കും അതു സമർപ്പിക്കാനും നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.