ദിവ്യാധിപത്യ വാർത്തകൾ
◼ അർമേനിയ: ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച്, 4,741 പ്രസാധകർ ശരാശരി 16 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു. പ്രസാധകരുടെ എണ്ണത്തിലെ ഈ പുതിയ അത്യുച്ചം മുൻ വർഷത്തെ ശരാശരിയെക്കാൾ 17 ശതമാനം കൂടുതലാണ്.
◼ ചിലി: പയനിയർമാർക്കുള്ള പുതിയ മണിക്കൂർ വ്യവസ്ഥ സന്തോഷത്തോടെ സ്വാഗതം ചെയ്യപ്പെട്ടു എന്നത് ജനുവരിയിലെ സർവകാല അത്യുച്ചത്തിൽ പ്രകടമായിരുന്നു. ആ മാസം 4,351 പേർ സാധാരണ പയനിയർമാരായും 5,175 പേർ സഹായ പയനിയർമാരായും റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഈ സേവന വർഷത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്.
◼ യൂക്രെയിൻ: ജനുവരിയിൽ റിപ്പോർട്ടു ചെയ്ത 1,00,129 പ്രസാധകരിൽ 12 ശതമാനവും മുഴുസമയ സേവനത്തിന്റെ ഏതെങ്കിലും ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർ ആയിരുന്നു. യൂക്രെയിനിലെ സാധാരണ പയനിയർമാരുടെ എണ്ണം 5,516 ആയി—തുടർച്ചയായുള്ള 27-ാമത്തെ അത്യുച്ചമായിരുന്നു അത്. കൂടാതെ 6,468 പ്രസാധകർ സഹായ പയനിയർമാരായും റിപ്പോർട്ടു ചെയ്തു.