നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ നൽകുക
സഭായോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും മറ്റും ഹാജരാകുമ്പോൾ പരിപാടികൾ ശ്രദ്ധിച്ചു കേൾക്കുന്നതു മർമപ്രധാനമാണ്. (ലൂക്കൊ. 8:18) ശ്രദ്ധിച്ചു കേൾ-ക്കാനു-ള്ള പ്രാപ്തി നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?
◼ യോഗങ്ങൾക്കു മുമ്പു വളരെയധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
◼ മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കാതിരിക്കുക.
◼ മുഖ്യ ആശയങ്ങളുടെ ഹ്രസ്വമായ കുറിപ്പുകൾ എടുക്കുക.
◼ വായിക്കുന്ന തിരുവെഴുത്തുകൾ എടുത്തു നോക്കുക.
◼ അവസരം ഉള്ളപ്പോൾ പങ്കുപറ്റുക.
◼ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുക.
◼ കേൾക്കുന്ന കാര്യങ്ങൾ ബാധകമാക്കാവുന്ന വിധങ്ങളെക്കുറിച്ചു ചിന്തിക്കുക.
◼ പിന്നീട്, പഠിച്ച കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുക.
ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഗൈഡ്ബുക്കിന്റെ 5-ാം പാഠം കാണുക.