ചോദ്യപ്പെട്ടി
◼ വളരെക്കാലമായി നിഷ്ക്രിയനായിരിക്കുന്ന ഒരു വ്യക്തിയെ വീണ്ടും സുവാർത്തയുടെ സജീവ പ്രസാധകനായിത്തീരുന്നതിന് എങ്ങനെ സഹായിക്കാം?
നിഷ്ക്രിയനായ ഒരാൾ യഹോവയെ സേവിക്കാനുള്ള തന്റെ ആത്മാർഥമായ ആഗ്രഹത്തിനു തെളിവു നൽകുന്നത് സന്തോഷകരമായ ഒരു സംഗതിയാണ്. (ലൂക്കൊ. 15:4-6) എതിർപ്പോ ജീവിത സമ്മർദങ്ങളോ ഒക്കെയായിരിക്കാം അയാൾ വ്യക്തിപരമായ പഠനവും യോഗങ്ങളും ശുശ്രൂഷയിലെ പങ്കുപറ്റലും മറ്റും ഉപേക്ഷിക്കാൻ ഇടയാക്കിയത്. ആത്മീയ പുരോഗതി കൈവരിക്കുന്നതിന് ആ വ്യക്തിയെ നമുക്കെങ്ങനെ ഏറ്റവും നന്നായി സഹായിക്കാൻ കഴിയും?
ആ വ്യക്തിയോട് ക്രിസ്തീയ സ്നേഹം കാണിക്കുന്നതിൽ നാമേവരും മുൻകൈയെടുക്കേണ്ടതുണ്ട്. അയാൾക്ക് എന്തു സഹായം ആവശ്യമാണെന്ന് നിശ്ചയപ്പെടുത്തുന്നതിൽ മൂപ്പന്മാർ ഒട്ടും സമയം പാഴാക്കില്ല. (യാക്കോബ് 5:14, 15) അയാൾ നിഷ്ക്രിയനായിട്ട് ഏറെനാൾ ആയിട്ടില്ലെങ്കിൽ അയാളെ വയൽസേവനത്തിനു വീണ്ടും സജീവമാക്കാൻ പരിചയ സമ്പന്നനായ ഒരു പ്രസാധകന്റെ സഹായം മതിയായിരിക്കാം. എന്നാൽ നിഷ്ക്രിയനായ വ്യക്തി സഭയുമായുള്ള സഹവാസം നിറുത്തിയിട്ട് വളരെക്കാലമായെങ്കിൽ, കൂടുതൽ സഹായം ആവശ്യമായിവന്നേക്കാം. വിലമതിപ്പും വിശ്വാസവും കെട്ടുപണി ചെയ്യാനായി ഉചിതമായ ഒരു പ്രസിദ്ധീകരണം ഉപയോഗിച്ചുകൊണ്ട് വ്യക്തിപരമായ ബൈബിൾ അധ്യയനം ക്രമീകരിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ അധ്യയനം നടത്താനായി സേവന മേൽവിചാരകൻ യോഗ്യനായ ഒരു പ്രസാധകനെ നിയമിക്കുന്നതായിരിക്കും. (എബ്രാ. 5:12-14; 1998 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ചോദ്യപ്പെട്ടി കാണുക.) അത്തരം സഹായം ആവശ്യമുള്ള ആരെങ്കിലും ഉള്ളതായി നിങ്ങൾക്ക് അറിയാമെങ്കിൽ, നിങ്ങളുടെ സഭയിലെ സേവന മേൽവിചാരകനോടു സംസാരിക്കുക.
വളരെക്കാലമായി നിഷ്ക്രിയനായിരിക്കുന്ന ഒരാളെ വയൽശുശ്രൂഷയിൽ ഏർപ്പെടാൻ ക്ഷണിക്കുന്നതിനു മുമ്പ്, അയാൾ ഒരു രാജ്യ പ്രസാധകനായി യോഗ്യത പ്രാപിക്കുന്നുണ്ടോ എന്നു മനസ്സിലാക്കാൻ രണ്ടു മൂപ്പന്മാർ അയാളുമായി ചർച്ച നടത്തണം. പുതിയ രാജ്യപ്രസാധകരുടെ കാര്യത്തിൽ പിൻപറ്റുന്നതിന് സമാനമായ ഒരു നടപടിക്രമം ആണ് ഇവിടെയും പിൻപറ്റേണ്ടത്. (1988 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 20-ാം പേജു കാണുക.) മറ്റുള്ളവരോടൊത്ത് ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ആത്മാർഥമായ ആഗ്രഹം നിഷ്ക്രിയനായ വ്യക്തിക്ക് ഉണ്ടായിരിക്കണം. അയാൾ നമ്മുടെ ശുശ്രൂഷാ പുസ്തകത്തിന്റെ 98-9 പേജുകളിൽ വിവരിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതകളിൽ എത്തിച്ചേരുകയും സഭായോഗങ്ങളിൽ ക്രമമായി ഹാജരാകുകയും ചെയ്യേണ്ടതാണ്.
സജീവ പ്രവർത്തനത്തിലേക്കു മടങ്ങിവരുന്ന വ്യക്തിക്ക് ഒരു നല്ല ആത്മീയ ചര്യ ഉണ്ടായിരിക്കേണ്ടതുണ്ട്. അത് യഹോവയുമായുള്ള തന്റെ അമൂല്യ ബന്ധം ശക്തിപ്പെടുത്താനും നിലനിറുത്താനും നിത്യജീവന്റെ പാതയിൽ തുടർന്നു നടക്കാനും ആ വ്യക്തിയെ വളരെയധികം സഹായിക്കും. (മത്താ. 7:14; എബ്രാ. 10:23-25) ‘ആത്മാർഥമായ സകല ശ്രമവും’ ചെയ്യുന്നതും നിലനിൽക്കുന്ന ക്രിസ്തീയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതും ഒരു ക്രിസ്ത്യാനി എന്ന നിലയിൽ വീണ്ടും ‘നിഷ്ക്രിയനോ നിഷ്ഫലനോ’ ആയിത്തീരാതിരിക്കാൻ അയാളെ സഹായിക്കും.—2 പത്രൊ. 1:5-8, NW.