മനുഷ്യവർഗത്തിന്റെ ഏറ്റവും പുരാതനമായ ആധുനിക ഗ്രന്ഥത്തോട് വിലമതിപ്പു വർധിപ്പിക്കൽ
ബൈബിൾ—മനുഷ്യവർഗത്തിന്റെ ഏറ്റവും പുരാതനമായ ആധുനിക ഗ്രന്ഥം എന്ന വീഡിയോ കണ്ടപ്പോൾ നിങ്ങൾ നിരീക്ഷിച്ചിരിക്കാവുന്ന ആശയങ്ങളെ വിശേഷവത്കരിക്കുന്നവയാണ് പിൻവരുന്ന ചോദ്യങ്ങൾ: (1) ഏതെല്ലാം വസ്തുതകളാണ് ബൈബിളിനെ അതുല്യമാക്കുന്നത്? (2) ഒരു പുരാതന ഗ്രന്ഥമാണെങ്കിലും ബൈബിൾ ആധുനിക ശാസ്ത്രവുമായി യോജിക്കുന്നു എന്നതിന് ഒരു തെളിവു നൽകുക. (3) ഇന്നത്തെ ബൈബിളിന് അതിന്റെ മൂല എഴുത്തുകളിൽനിന്നു മാറ്റം വന്നിട്ടില്ലെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (4) പുരാതന ബൈബിൾ കൈയെഴുത്തുപ്രതികളുടെ പാഠഭാഗത്തെ ഒരു സവിശേഷത എന്തായിരുന്നു, അത് നിങ്ങളെ എന്തു ബോധ്യപ്പെടുത്തുന്നു? (5) ജോൺ വിക്ലിഫ്, യോഹാനസ് ഗുട്ടൻബെർഗ്, വില്യം ടിൻഡെയ്ൽ, മേരി ജോൺസ്, ചാൾസ് ടെയ്സ് റസ്സൽ എന്നിവർ ദൈവവചനം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ പങ്കുവഹിച്ചതെങ്ങനെ? (6) സഭ ബൈബിളിനെ അതിശക്തമായി എതിർത്തതെങ്ങനെ, എന്നാൽ ഇക്കാലം വരെയും അതിജീവിക്കാൻ അതിനെ സഹായിച്ചത് എന്ത്? (7) ബൈബിൾ പരിഭാഷപ്പെടുത്തുന്നതിലും ഉത്പാദിപ്പിക്കുന്നതിലും യഹോവയുടെ സംഘടന വഹിച്ചിരിക്കുന്ന പങ്കെന്ത്? (8) ചൂതാട്ട ആസക്തി (1 തിമൊ. 6:9, 10), വിവാഹ ബന്ധം വേർപെടുത്തലും വൈവാഹിക അവിശ്വസ്തതയും (1 കൊരി. 13:4, 5; എഫെ. 5:28-32) ധനസമ്പാദനത്തിൽ മുഴുകൽ (മത്താ. 16:26) എന്നിവ സംബന്ധിച്ച ബൈബിളിന്റെ പ്രായോഗിക ബുദ്ധിയുപദേശം ആളുകളെ സഹായിച്ചിരിക്കുന്നത് എങ്ങനെ? (9) ലോകത്തിലെ ദേശീയവും വംശീയവും വർഗീയവുമായ വിദ്വേഷത്തെ മറികടക്കാൻ ബൈബിൾ തത്ത്വങ്ങളുടെ ബാധകമാക്കൽ സഹായിക്കുമെന്നതിന് എന്തു തെളിവുണ്ട്? (10) ബൈബിൾ പഠനം ഏതു വിധങ്ങളിൽ നിങ്ങൾക്കു വർധിച്ച സന്തോഷം കൈവരുത്തിയിരിക്കുന്നു? (11) ഈ വീഡിയോ ആർക്കു പ്രയോജനകരമായിരിക്കും എന്നാണ് നിങ്ങൾ വിചാരിക്കുന്നത്, നിങ്ങൾ ഇത് അവർക്ക് എങ്ങനെ പരിചയപ്പെടുത്തും?