നോഹ—അവൻ ദൈവത്തോടൊത്തു നടന്നു എന്ന വീഡിയോയിൽനിന്ന് എല്ലാവർക്കും പഠിക്കാനാകും
ഉല്പത്തി 6:1–9:19 വായിക്കുകയോ അവലോകനം നടത്തുകയോ ചെയ്യുക. തുടർന്ന്, നോഹ വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം നൽകുമെന്നു ചിന്തിക്കുക: (1) നോഹയുടെ നാളിലെ ലോകം എങ്ങനെയുള്ളത് ആയിരുന്നു, അത് ആ അവസ്ഥയിൽ ആയിത്തീർന്നത് എങ്ങനെ? (2) നോഹയെ ശ്രദ്ധേയനാക്കിയത് എന്ത്, ദൈവം അവന് എന്തു വേല നൽകി, എന്തുകൊണ്ട്? (3) സാധ്യതയനുസരിച്ച്, പെട്ടകം പണിയാൻ ഏതുതരം സ്ഥലമാണു തിരഞ്ഞെടുത്തത്, അതു പണിയാൻ എത്രകാലം എടുത്തു, അത് എത്ര വലുതായിരുന്നു? (4) പെട്ടകം പണിയുന്നതിനു പുറമേ, നോഹയ്ക്കും കുടുംബത്തിനും മറ്റെന്തു ചെയ്യേണ്ടതുണ്ടായിരുന്നു? (5) വാതിൽ അടച്ച് പെട്ടകത്തിൽ ആയിരിക്കുമ്പോഴത്തെ അവസ്ഥയെ കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? (6) പ്രളയത്തെ അതിജീവിച്ച നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? (7) പ്രളയത്തെ ഓർമിപ്പിക്കുന്ന എന്ത് നാം ഇടയ്ക്കിടെ കാണാറുണ്ട്, അത് എന്ത് അർഥമാക്കുന്നു? (8) നോഹയെ സംബന്ധിച്ച ബൈബിൾ വിവരണം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദൈവം നമ്മെ നിയമിച്ചിരിക്കുന്ന വേലയെയും കുറിച്ച് നിങ്ങളെ എന്തു പഠിപ്പിച്ചിരിക്കുന്നു? (9) നോഹയെയും കുടുംബത്തെയും പറുദീസയിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ ചോദ്യങ്ങളാണു നിങ്ങൾ അവരോടു ചോദിക്കാൻ ആഗ്രഹിക്കുന്നത്? (10) നോഹ വീഡിയോ എങ്ങനെ ഉപയോഗിക്കാനാണ് നിങ്ങൾ ഇപ്പോൾ ഉദ്ദേശിക്കുന്നത്?