ചോദ്യപ്പെട്ടി
◼ കത്തിലൂടെ സാക്ഷീകരിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
സുവാർത്ത പങ്കുവെക്കുന്നതിന് കാലം തെളിയിച്ച ഒരു മാർഗമാണ് കത്തിലൂടെയുള്ള സാക്ഷീകരണം. എന്നാൽ അടുത്തകാലത്തെ ലോകസംഭവങ്ങൾ ആളുകൾ അപരിചിതരുടെ കത്തുകളെ സംശയത്തോടെ വീക്ഷിക്കാൻ ഇടയാക്കിയിരിക്കുന്നു. അജ്ഞാത ഉറവിൽനിന്നുള്ളതോ അയച്ച ആളുടെ മേൽവിലാസമില്ലാത്തതോ ആയ കവറുകൾ മിക്കപ്പോഴും സംശയത്തോടെയാണു വീക്ഷിക്കപ്പെടുന്നത്. മേൽവിലാസം കൈകൊണ്ട് എഴുതിയ, തടിച്ച കവറുകളാണ് അവയെങ്കിൽ അതു പ്രത്യേകിച്ചും സത്യമാണ്. വീട്ടുകാർ അത്തരം കത്തുകൾ പൊട്ടിക്കാതെ ഉപേക്ഷിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
സാധ്യമെങ്കിൽ, കത്തെഴുതാനും കവറിൽ മേൽവിലാസം എഴുതാനും ടൈപ്പ്റൈറ്റർ ഉപയോഗിക്കുക. കവറിൽ വീട്ടുകാരന്റെ പേര് ഉണ്ടായിരിക്കണം. “താമസക്കാരൻ” എന്ന് എഴുതരുത്. കൂടാതെ, എല്ലായ്പോഴും മടക്ക മേൽവിലാസവും എഴുതുക. നിങ്ങളുടെ വ്യക്തിപരമായ മേൽവിലാസം എഴുതുന്നത് ഉചിതമല്ലെങ്കിൽ, നിങ്ങളുടെ പേരും രാജ്യഹാളിന്റെ മേൽവിലാസവും നൽകുക. ഊമക്കത്തുകൾ അയയ്ക്കരുത്. ഒരിക്കലും ബ്രാഞ്ച് ഓഫീസിന്റെ മേൽവിലാസം ഉപയോഗിക്കരുത്.—1996 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി കാണുക.
കൂടുതലായ നിർദേശങ്ങളും മാതൃകാ കത്തും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്തകത്തിന്റെ 71-3 പേജുകളിൽ കാണാവുന്നതാണ്. മറ്റുള്ളവരുടെ പക്കൽ സുവാർത്ത എത്തിക്കാനായി കത്തുകൾ ഫലകരമായി ഉപയോഗിക്കാൻ ഈ നിർദേശങ്ങൾ നമ്മെ സഹായിക്കും.