മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ആഗ. 8
“അശ്ലീലം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നത് സംബന്ധിച്ച് ഇന്ന് അനേകരും ഉത്കണ്ഠാകുലരാണ്. ഇത് ആശങ്കയ്ക്കുള്ള ഒരു കാരണമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിൽ കാണപ്പെടുന്ന പ്രായോഗിക ബുദ്ധിയുപദേശത്തിന് നമ്മെ സംരക്ഷിക്കാൻ കഴിയും. [എഫെസ്യർ 5:3, 4 വായിക്കുക.] അറിയാതെതന്നെ നമ്മെ കെണിയിൽ അകപ്പെടുത്തിയേക്കാവുന്ന ഈ അപകടത്തിൽനിന്ന് എങ്ങനെ സ്വയം സംരക്ഷിക്കാമെന്ന് ഈ മാസിക കാണിച്ചുതരുന്നു.”
വീക്ഷാഗോപുരം ആഗ. 15
“മിക്കയാളുകളും സത്കീർത്തിയെ വളരെ ശ്രേഷ്ഠമായി കരുതുന്നു. തങ്ങളുടെ കാലം കഴിഞ്ഞാൽപ്പിന്നെ മറ്റുള്ളവർ തങ്ങളെ എങ്ങനെയായിരിക്കും സ്മരിക്കുക എന്നതിനെ കുറിച്ചു പോലും ചിലർ ചിന്തിക്കുന്നു. നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സഭാപ്രസംഗി 7:1 വായിക്കുക.] നമുക്ക് ദൈവത്തിന്റെയും മനുഷ്യന്റെയും മുമ്പാകെ നല്ല ഒരു പേരു സമ്പാദിക്കാൻ കഴിയുന്ന വിധത്തെ കുറിച്ച് ഈ വീക്ഷാഗോപുരം ചർച്ച ചെയ്യുന്നു.”
ഉണരുക! ആഗ. 8
“ആളുകളിൽ അനേകരും സമ്മർദത്തിൽനിന്നും മാനസിക പ്രശ്നങ്ങളിൽനിന്നും ആശ്വാസം കണ്ടെത്തുന്നതിനുള്ള ഒരു ചികിത്സ എന്നവണ്ണം ഹിപ്നോട്ടിസത്തിലേക്കു തിരിയുന്നുണ്ട്. എന്നാൽ അതു സുരക്ഷിതമാണോ? അതോ അതിൽ എന്തെങ്കിലും അപകടമുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഉണരുക!യുടെ ഈ ലക്കം അടുത്തകാലത്തെ ചില ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ ഹിപ്നോട്ടിസത്തെ പരിശോധിച്ചിരിക്കുന്നു. ഈ വിഷയവുമായി ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു വായിച്ചറിയാനും നിങ്ങൾക്കു താത്പര്യമുണ്ടായിരിക്കും.” ഉദാഹരണമെന്ന നിലയിൽ ആവർത്തനപുസ്തകം 18:10, 11 വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 1
“പലയാളുകളും വിചാരിക്കുന്നത് വ്യത്യസ്ത മതങ്ങൾ ഒരേ ലക്ഷ്യത്തിലേക്കു നയിക്കുന്ന വ്യത്യസ്ത പാതകൾ മാത്രമാണെന്നാണ്. എന്നാൽ മറ്റുചിലർ വിശ്വസിക്കുന്നത് സത്യ വിശ്വാസം ഒന്നുമാത്രമേ ഉള്ളൂ എന്നും. നിങ്ങൾ ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] കാലങ്ങൾക്കു മുമ്പ് ഒരു വ്യക്തി ഈ ചോദ്യത്തിന് ഉത്തരം നൽകുന്ന ഒരു ഉപമ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് ഈ മാസികയിൽ ചർച്ചചെയ്യുന്നു.” മത്തായി 13:24-30 വിശേഷവത്കരിക്കുക.