മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംആഗ. 15
“യേശു പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. [മത്തായി 5:5 വായിക്കുക.] ഈ വാഗ്ദാനം നിവൃത്തിയേറുമ്പോൾ ഭൂമിയിലെ അവസ്ഥകൾ ഇപ്പോഴത്തേതുപോലെ ആയിരിക്കുമെന്നു താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഭൂമിയിലെ അവസ്ഥകൾക്ക് യേശു എങ്ങനെ മാറ്റം വരുത്തും എന്നതു സംബന്ധിച്ച് ബൈബിൾ പറയുന്നതെന്താണെന്ന് ഈ മാസിക വ്യക്തമാക്കുന്നു. ആരാണ് ഭൂമിയെ അവകാശമാക്കുന്നതെന്നും ഇതു വിശദീകരിക്കുന്നു.”
ഉണരുക! ആഗ.
“മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മരിച്ചവരെക്കുറിച്ചുള്ള യേശുവിന്റെ വാഗ്ദാനം ശ്രദ്ധിക്കുക. [യോഹന്നാൻ 5:28, 29 വായിക്കുക.] മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ച് ബൈബിൾ പറയുന്നത് ഈ ലേഖനം വിശദീകരിക്കുന്നു.” 28-ാം പേജിൽ തുടങ്ങുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംസെപ്റ്റം. 1
“പലർക്കും ഇന്ന് മതത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. മതഭക്തി മെച്ചപ്പെട്ട വ്യക്തികളായിത്തീരാൻ ഒരുവനെ സഹായിക്കുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അന്ത്യകാലത്ത് മതങ്ങളിൽനിന്ന് ചിലർ എന്തായിരിക്കും പ്രതീക്ഷിക്കുക എന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക. [2 തിമൊഥെയൊസ് 4:3, 4 വായിക്കുക.] സത്യാരാധന ദൈവത്തെ മഹത്ത്വപ്പെടുത്തുകയും നമുക്കു പ്രയോജനം കൈവരുത്തുകയും ചെയ്യുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! സെപ്റ്റം.
“ദൈവവിശ്വാസവും ശാസ്ത്രവും ഒത്തുപോകുമോ എന്ന് അനേകരും ചിന്തിക്കുന്നു. ആകട്ടെ, നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിച്ചിട്ട് എബ്രായർ 3:4 വായിക്കുക.] ഉണരുക!യുടെ ഈ പ്രത്യേക ലക്കം, ഒരു സ്രഷ്ടാവിൽ വിശ്വസിക്കാൻ ചില ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ച തെളിവുകൾ അവതരിപ്പിക്കുന്നു.”