മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ആഗ. 15
“ഇതു സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. [എബ്രായർ 3:4 വായിക്കുക.] പ്രപഞ്ചം രൂപകൽപ്പന ചെയ്തത് ബുദ്ധിശാലിയായ ഒരു രൂപസംവിധായകനാണ് എന്നതിനോടു നിങ്ങൾ യോജിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരു രൂപസംവിധായകനിലുള്ള വിശ്വാസം യഥാർഥ ശാസ്ത്രവുമായി യോജിപ്പിലാണോ എന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ആഗ.
യുവപ്രായത്തിലുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുന്നപക്ഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “നിങ്ങളുടെ പ്രായത്തിലുള്ള പലരും ദ്രോഹകരമായ ഗോസിപ്പിന് ഇരകളായിട്ടുണ്ട്. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നാം ഗോസിപ്പിന് ഇരയാകുന്നെങ്കിൽ എന്തു ചെയ്യണമെന്നതു സംബന്ധിച്ച നല്ല ഉപദേശങ്ങൾ ബൈബിൾ തരുന്നു. ഹാനികരമായ ഗോസിപ്പിൽനിന്നു നമുക്കുതന്നെ എങ്ങനെ വിട്ടുനിൽക്കാൻ കഴിയും എന്നും അതു വിശദീകരിക്കുന്നു.” 12-ാം പേജിലെ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിച്ചിട്ട് അതിൽനിന്ന് ഒരു തിരുവെഴുത്തു വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 1
“‘പഴയ നിയമം’ പ്രയോജനപ്രദമായ ചരിത്രവസ്തുതകൾ പ്രദാനം ചെയ്യുന്നു എന്ന് അനേകരും സമ്മതിക്കുന്നു. എന്നാൽ ഇന്ന് അതിലെ മാർഗനിർദേശങ്ങൾ പ്രായോഗികമാണോ എന്ന് അവർ സംശയിക്കുന്നു. നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് റോമർ 15:4 വായിക്കുക.] ‘പഴയ നിയമം’ എങ്ങനെയാണ് ദൈനംദിന ജീവിതത്തിന് ആവശ്യമായ ഉപദേശങ്ങളും ഭാവിയിലേക്കുള്ള യഥാർഥ പ്രത്യാശയും നൽകുന്നത് എന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! സെപ്റ്റം.
“പ്രകൃതി വിപത്തുകൾ വരുത്തുന്നതു ദൈവമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് ആവർത്തനപുസ്തകം 32:4 വായിക്കുക.] പ്രകൃതി വിപത്തുകൾ സംഭവിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ മാസിക വിശദീകരിക്കുന്നു. നിങ്ങളുടെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കാമെന്നും ഇതിൽ പറഞ്ഞിരിക്കുന്നു.”