മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റ.
“ഒരു പുരാതനലോകത്തെ നശിപ്പിച്ച ജലപ്രളയത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? അതൊരു ചരിത്രസംഭവമാണെന്ന് അനേകരും വിശ്വസിക്കുന്നു. നിങ്ങൾക്കെന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] അത് യഥാർഥത്തിൽ സംഭവിച്ചതായി യേശു പറഞ്ഞുവെന്നതു ശ്രദ്ധേയമാണ്. അതു ഞാൻ വായിച്ചുകേൾപ്പിക്കട്ടെ? [വീട്ടുകാരൻ സമ്മതിച്ചാൽ ലൂക്കൊസ് 17:26, 27 വായിക്കുക.] ആ പ്രളയം ഒരു ആഗോള സംഭവമായിരുന്നെന്നു വിശ്വസിക്കാനുള്ള കാരണങ്ങൾ ഈ ലേഖനത്തിലുണ്ട്.”
ഉണരുക! ജൂലൈ – സെപ്റ്റ.
അനേകം യുവജനങ്ങളും ഇന്ന് നിഷേധാത്മക വികാരങ്ങളുമായി മല്ലിടുകയാണ്. തത്ഫലമായി കൗമാരക്കാർക്കിടയിലെ ആത്മഹത്യയും കുതിച്ചുയരുന്നു. പ്രശ്നങ്ങൾ തരണംചെയ്യാൻ യുവാക്കളെ നമുക്കെങ്ങനെ സഹായിക്കാനാകും? [പ്രതികരിക്കാൻ അനുവദിക്കുക. സംഭാഷണം തുടരാൻ വീട്ടുകാരനു താത്പര്യമുള്ളതായി തോന്നിയാൽ 2 തിമൊഥെയൊസ് 3:1 പരാമർശിക്കുക.] ദുർഘടമായ ഈ നാളുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ യുവാക്കളെ സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങളാണ് ഈ ലേഖനത്തിലുള്ളത്. 25-ാം പേജിലെ ലേഖനം പരിചയപ്പെടുത്തുക.