മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ആഗ. 8
“അന്ത്യനാളുകളിൽ പ്രയാസകരമായ സമയങ്ങൾ ഉണ്ടാകുമെന്ന് ബൈബിളിൽ പ്രവചിച്ചിട്ടുണ്ട്. [2 തിമൊഥെയൊസ് 3:1, 3 വായിക്കുക.] ലോകമെമ്പാടുമുള്ള കുറ്റകൃത്യങ്ങൾ ഇതിനു തെളിവാണ്. പോലീസ് ഇല്ലായിരുന്നെങ്കിൽ അവസ്ഥകൾ എത്ര വഷളാകുമായിരുന്നേനെ! ലോകവ്യാപകമായി പോലീസ് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഉണരുക!യുടെ ഈ ലക്കം ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം ആഗ. 15
“ഏറ്റവും ശ്രേഷ്ഠമായ വിശ്വസ്തത ഏതാണെന്നാണ് താങ്കൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] സത്യദൈവത്തോടുള്ള വിശ്വസ്തതയ്ക്ക് ഈ ലേഖനം ഊന്നൽ നൽകുന്നു. [5-ാം പേജിലേക്കു മറിച്ച് 2 ശമൂവേൽ 22:26 വായിക്കുക.] ദൈവത്തോടുള്ള വിശ്വസ്തത, മറ്റുള്ളവരോടു സ്നേഹശൂന്യമായി പെരുമാറാതിരിക്കാൻ ആളുകളെ സഹായിക്കുമെന്നു താങ്കൾക്ക് അറിയാമായിരുന്നോ? അതേക്കുറിച്ചു വായിക്കുന്നതു താങ്കൾ ആസ്വദിക്കുമെന്ന് എനിക്കുറപ്പുണ്ട്.”
ഉണരുക! ആഗ. 8
“ദ്രോഹകരമല്ലാത്ത വെറുമൊരു തമാശയോ നേരമ്പോക്കോ ആയാണ് അനേകർ അശ്ലീലത്തെ വീക്ഷിക്കുന്നത്. അത് വ്യക്തികൾക്കും കുടുംബങ്ങൾക്കും പൊതുവേ സമൂഹത്തിനും ഹാനികരമാണെന്നു മറ്റു ചിലർക്കു തോന്നുന്നു. ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങളുടെ വെളിച്ചത്തിൽ ഉണരുക!യുടെ ഈ ലക്കം പ്രസ്തുത വിഷയത്തെ പരിശോധിക്കുന്നു.” ഒരു ഉദാഹരണമായി, എഫെസ്യർ 4:17-19 വായിക്കുക.
വീക്ഷാഗോപുരം സെപ്റ്റം. 1
“പല സ്ഥലങ്ങളിലും അയൽക്കാർ അപരിചിതരാണെന്നതു താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരു നല്ല അയൽക്കാരൻ ആയിരിക്കുന്നതിനുള്ള ഒരു അടിസ്ഥാന തത്ത്വം യേശു പറയുകയുണ്ടായി. [മത്തായി 7:12 വായിക്കുക.] നമുക്ക് എങ്ങനെ നല്ല അയൽക്കാർ ആയിരിക്കാമെന്നും അങ്ങനെ ആയിരിക്കാൻ മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാമെന്നും ഈ ലേഖനങ്ങൾ പ്രകടമാക്കുന്നു.