2004-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ
1 സാർവത്രിക പ്രാധാന്യമുള്ള വേല നിർവഹിക്കുന്നതിന് യഹോവ സാധാരണക്കാരായ മനുഷ്യരെ സജ്ജരാക്കുന്നു. അവൻ അതു ചെയ്യുന്ന ഒരു വിധം ഓരോ ആഴ്ചയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നൽകപ്പെടുന്ന പരിശീലനം മുഖാന്തരമാണ്. സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം പൂർണമായി നിങ്ങൾ അതിൽ പങ്കെടുക്കുന്നുണ്ടോ? ചെയ്യപ്പെട്ടിരിക്കുന്ന ക്രമീകരണങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടാൻ വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തിൽ ജനുവരി മുതൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുകയാണ്.
2 മാറിവരുന്ന ഉപ ബുദ്ധിയുപദേശകന്മാർ: പ്രബോധന പ്രസംഗവും ബൈബിൾ വായനയിൽ നിന്നുള്ള വിശേഷാശയങ്ങളും കൈകാര്യം ചെയ്യുന്ന സഹോദരന്മാർ ഉപ ബുദ്ധിയുപദേശകൻ നൽകുന്ന സഹായകമായ നിർദേശങ്ങൾ വിലമതിച്ചിട്ടുണ്ട്. യോഗ്യതയുള്ള ധാരാളം മൂപ്പന്മാർ ഒരു സഭയിൽ ഉണ്ടെങ്കിൽ ഉപ ബുദ്ധിയുപദേശകനായി മൂപ്പന്മാരെ വർഷം തോറും മാറ്റി നിയമിക്കാവുന്നതാണ്. ഈ വിധത്തിൽ ജോലിഭാരം പങ്കുവെക്കുന്നതിനു സാധിക്കും; അതിലുപരി, പ്രാപ്തരായ വ്യത്യസ്ത പ്രസംഗകരുടെയും അധ്യാപകരുടെയും പൊതുവായ അനുഭവപരിചയത്തിൽനിന്ന് മൂപ്പന്മാരും യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരും പ്രയോജനം അനുഭവിക്കുകയും ചെയ്യും.
3 വാചാ പുനരവലോകനം പട്ടികപ്പെടുത്തൽ: വാചാ പുനരവലോകനം പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ച നിങ്ങളുടെ സഭയ്ക്ക് ഒരു സർക്കിട്ട് സമ്മേളനം ഉണ്ടെങ്കിൽ, പുനരവലോകനം (പട്ടികയിലെ ആ ആഴ്ചയിലേക്കുള്ള മറ്റുഭാഗങ്ങളും) തുടർന്നു വരുന്ന ആഴ്ചത്തേക്കു മാറ്റിവെക്കേണ്ടതാണ്. സമ്മേളനം കഴിഞ്ഞുള്ള ആഴ്ചയിലെ പട്ടികയാണ് സമ്മേളന വാരത്തിൽ പിൻപറ്റേണ്ടത്. എന്നിരുന്നാലും, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനവും വാചാ പുനരവലോകനവും ഒരുമിച്ചു വരുമ്പോൾ രണ്ടാഴ്ചത്തേക്കുള്ള മുഴു പട്ടികയും പരസ്പരം മാറ്റി നടത്തേണ്ടതില്ല. പകരം, പട്ടികപ്പെടുത്തിയിരിക്കുന്ന പ്രകാരം ഗീതം, പ്രസംഗ ഗുണം, ബൈബിൾ വായനയിൽനിന്നുള്ള വിശേഷാശയങ്ങൾ എന്നിവ നടത്തേണ്ടതാണ്. പ്രബോധന പ്രസംഗം (പ്രസംഗ ഗുണത്തിനു ശേഷം നടത്തുന്നത്) പിന്നത്തെ ആഴ്ചയിലെ പട്ടികയിൽനിന്ന് എടുക്കണം. വിശേഷാശയങ്ങൾക്കു ശേഷം, അരമണിക്കൂർ ദൈർഘ്യമുള്ള സേവനയോഗം നടത്തപ്പെടും. അതിൽ മൂന്ന് 10 മിനിട്ട് ഭാഗങ്ങളോ രണ്ട് 15 മിനിട്ട് ഭാഗങ്ങളോ ഉൾപ്പെടുത്തിക്കൊണ്ട് പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്. (പ്രാരംഭ അറിയിപ്പുകൾ നടത്തേണ്ടതില്ല.) സേവനയോഗത്തെ തുടർന്ന് ഗീതവും സർക്കിട്ട് മേൽവിചാരകന്റെ അരമണിക്കൂർ പരിപാടിയും ഉണ്ടായിരിക്കും. പിന്നത്തെ ആഴ്ച, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന പ്രകാരംതന്നെ പ്രസംഗ ഗുണത്തെ കുറിച്ചുള്ള പ്രസംഗവും ബൈബിൾ വിശേഷാശയങ്ങളും, തുടർന്ന് വാചാ പുനരവലോകനവും നടത്തണം.
4 ആത്മീയ വളർച്ച പ്രാപിക്കാനുള്ള ഓരോ അവസരവും പ്രയോജനപ്പെടുത്തുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ വിദ്യാഭ്യാസത്തിൽനിന്ന് പ്രയോജനം നേടവേ, നിങ്ങൾ സഭയെ പ്രോത്സാഹിപ്പിക്കുകയും ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു പങ്കു വഹിക്കുകയും നാം പ്രസംഗിക്കേണ്ട അത്ഭുതാവഹമായ സന്ദേശത്തിന്റെ ഉപജ്ഞാതാവിന് സ്തുതി കരേറ്റുകയും ആയിരിക്കും ചെയ്യുന്നത്.—യെശ. 32:3, 4; വെളി. 9:19.