മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക പുസ്തകം സമർപ്പിക്കൽ
◼ “ആളുകൾ ഈ വാക്കുകൾ അനുസരിച്ചു ജീവിക്കുകയാണെങ്കിൽ ലോകം മെച്ചപ്പെട്ട ഒരു സ്ഥലമായിത്തീരും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [മത്തായി 7:12എ വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ജീവിച്ചിരുന്നിട്ടുള്ളതിലേക്കും മഹാനായ അധ്യാപകനിൽനിന്നുള്ള നിരവധി പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം.” 17-ാം അധ്യായത്തിലെ ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.
◼ “ഇന്ന് മിക്ക മാതാപിതാക്കളും പ്രയോജനപ്രദമായ ധാർമിക മൂല്യങ്ങൾ തങ്ങളുടെ കുട്ടികളിൽ ഉൾനടാൻ ശ്രമിക്കുന്നു. ഇതു പ്രധാനമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ചശേഷം സദൃശവാക്യങ്ങൾ 22:6 വായിക്കുക.] ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ പരിശീലിപ്പിച്ചു തുടങ്ങാൻ ഇവിടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അതിന് അവരെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.” 15, 18, 32 എന്നീ അധ്യായങ്ങളിൽ ഏതിലെങ്കിലുമുള്ള ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.
◼ “പലപ്പോഴും കുട്ടികൾ ചോദിക്കുന്ന ചോദ്യങ്ങൾ മാതാപിതാക്കളെ അത്ഭുതപ്പെടുത്താറുണ്ട്. അവരുടെ ചില ചോദ്യങ്ങൾക്കു മുന്നിൽ ശരിക്കും വെള്ളംകുടിച്ചുപോകും, അല്ലേ? [പ്രതികരിക്കാൻ അനുവദിച്ചശേഷം 2 തിമൊഥെയൊസ് 3:14, 15 വായിക്കുക.] തിമൊഥെയൊസിന്റെ അമ്മയും വല്യമ്മയും ബാല്യം മുതൽ അല്ലെങ്കിൽ മറ്റൊരു ഭാഷാന്തരം പറയുന്നതനുസരിച്ച് ശൈശവം മുതൽത്തന്നെ തിരുവെഴുത്തുകളെ കുറിച്ച് അവനെ പഠിപ്പിച്ചു. ഇന്ന് തങ്ങളുടെ കുട്ടികളെയും ആ വിധത്തിൽ പഠിപ്പിക്കാൻ ഈ പുസ്തകം മാതാപിതാക്കളെ സഹായിക്കും.” 11, 12 അധ്യായങ്ങളിലെ അല്ലെങ്കിൽ 34-36 അധ്യായങ്ങളിലെ ചില ചിത്രങ്ങളും ചിത്രക്കുറിപ്പുകളും വിശേഷവത്കരിക്കുക.