(1) ചോദ്യം, (2) തിരുവെഴുത്ത്, (3) അധ്യായം
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം അവതരിപ്പിക്കുന്നതിനുള്ള ലളിതമായ ഒരു വിധം (1) ഒരു വീക്ഷണചോദ്യം ചോദിക്കുകയും (2) ഉചിതമായ ഒരു തിരുവെഴുത്തു വായിക്കുകയും (3) ശീർഷകത്തിനു കീഴിൽ കൊടുത്തിരിക്കുന്ന ആമുഖ ചോദ്യങ്ങൾ വായിച്ചുകൊണ്ട് പുസ്തകത്തിൽ ആ വിഷയത്തെക്കുറിച്ചു ചർച്ചചെയ്യുന്ന അധ്യായം വിശേഷവത്കരിക്കുകയും ചെയ്യുക എന്നതാണ്. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ ആ അധ്യായത്തിന്റെ പ്രാരംഭ ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിളധ്യയനം പ്രകടിപ്പിക്കാവുന്നതാണ്. ആദ്യ സന്ദർശനത്തിലോ ഒരു മടക്കസന്ദർശനം നടത്തുമ്പോഴോ അധ്യയനം ആരംഭിക്കുന്നതിന് ഈ രീതി ഉപയോഗിക്കാൻ കഴിയും.
◼ “ബൈബിളിൽ ഈ ഭാഗത്തു പറഞ്ഞിരിക്കുന്നപ്രകാരം നിസ്സാരരായ മനുഷ്യർക്ക് സർവശക്തനായ സ്രഷ്ടാവിനെ അറിയാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” പ്രവൃത്തികൾ 17:26, 27 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 1-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “നാമിന്ന് പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾത്തന്നെ ഇവിടെ വിവരിച്ചിരിക്കുന്ന ആശ്വാസവും പ്രത്യാശയും കണ്ടെത്താൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” റോമർ 15:4 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 2-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “നിങ്ങൾക്കു കഴിയുമായിരുന്നെങ്കിൽ ഇത്തരം മാറ്റങ്ങൾ നിങ്ങൾ ഇവിടെ കൊണ്ടുവരില്ലായിരുന്നോ?” വെളിപ്പാടു 21:4, 5എ വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 3-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ഈ പുരാതന ഗീതത്തിൽ വിവരിച്ചിരിക്കുന്ന അവസ്ഥകൾ നമ്മുടെ കുട്ടികൾക്ക് എന്നെങ്കിലും ആസ്വദിക്കാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” സങ്കീർത്തനം 37:10, 11 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 3-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ഈ വാക്കുകൾ എന്നെങ്കിലും നിവൃത്തിയേറുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” യെശയ്യാവു 33:24 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 3-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ജീവിച്ചിരിക്കുന്നവർ എന്തു ചെയ്യുന്നുവെന്ന് മരിച്ചവർ അറിയുന്നുണ്ടോയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സഭാപ്രസംഗി 9:5 വായിക്കുക, 6-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ഈ വാക്യത്തിൽ യേശു പ്രസ്താവിച്ചതുപോലെ നമുക്കു മരിച്ച പ്രിയപ്പെട്ടവരെ വീണ്ടും കാണാനാകുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” യോഹന്നാൻ 5:28, 29 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 7-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “പ്രസിദ്ധമായ ഈ പ്രാർഥനയിൽ പരാമർശിച്ചിരിക്കുന്നതുപോലെ ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകുന്നത് എങ്ങനെയായിരിക്കുമെന്നാണു നിങ്ങൾ കരുതുന്നത്?” മത്തായി 6:9, 10 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 8-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ഈ പ്രവചനത്തിൽ വിവരിച്ചിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നതെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” 2 തിമൊഥെയൊസ് 3:1-5 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 9-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത് എന്തുകൊണ്ടെന്ന് അനേകരും അതിശയിക്കുന്നു. ഇതായിരിക്കാം അതിനൊരു കാരണമെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” വെളിപ്പാടു 12:9 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 10-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ഇത്തരം ഒരു ചോദ്യത്തിനുള്ള ഉത്തരം അറിയാൻ നിങ്ങൾ എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?” ഇയ്യോബ് 21:7 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 11-ാം അധ്യായം വിശേഷവത്കരിക്കുക.
◼ “ബൈബിളിലെ ഈ ബുദ്ധിയുപദേശം പിൻപറ്റുന്നത് ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കാൻ ആളുകളെ സഹായിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ?” എഫെസ്യർ 5:32, 33 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 14-ാം അധ്യായം വിശേഷവത്കരിക്കുക.
[6-ാം പേജിലെ ചതുരം]
ബൈബിളധ്യയന ക്രമീകരണം പ്രകടിപ്പിച്ചു കാണിച്ചശേഷം രണ്ടു തവണ അധ്യയനം നടത്തുകയും അതു തുടരാൻ സാധ്യതയുണ്ടെന്നു കരുതുകയും ചെയ്യുന്നെങ്കിൽ ഒരു അധ്യയനം റിപ്പോർട്ടു ചെയ്യാവുന്നതാണ്.