മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജൂൺ 8
“രോഗങ്ങളോടു പടവെട്ടുന്നതിൽ വൈദ്യശാസ്ത്രം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും രോഗങ്ങളിൽനിന്നു പൂർണമായും മുക്തമായ ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരു നാൾ ഭൂമിയിലുള്ള എല്ലാവരും സമ്പൂർണ ആരോഗ്യം ആസ്വദിക്കുമെന്ന് ഈ മാസിക വിശദീകരിക്കുന്നു. പിൻവരുന്ന വാഗ്ദാനത്തിന്റെ നിവൃത്തിയായിട്ടായിരിക്കും അതു സംഭവിക്കുക.” യെശയ്യാവു 33:24 വായിക്കുക.
വീക്ഷാഗോപുരം ജൂൺ 15
“കുട്ടികളെ പരിശീലിപ്പിക്കുന്നത് ഈ ആധുനിക ലോകത്തിൽ ഒരു വെല്ലുവിളി തന്നെയാണ്, അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ മാതാപിതാക്കൾക്കു വിജയിക്കാൻ കഴിയും എന്ന ഈ ഉറപ്പ് കണ്ടോ? [സദൃശവാക്യങ്ങൾ 22:6 വായിക്കുക.] വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ആ വെല്ലുവിളിയെ വിജയകരമായി നേരിടാൻ മാതാപിതാക്കളെ സഹായിക്കുന്ന പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നു.”
ഉണരുക! ജൂൺ 8
“തങ്ങൾ വിവാഹത്തിന്റെ പവിത്രതയിൽ വിശ്വസിക്കുന്നു എന്നു പലരും പറഞ്ഞേക്കാം. അങ്ങനെയെങ്കിൽ ഇത്രയധികം വിവാഹമോചനങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? [പ്രതികരിക്കാൻ അനുവദിക്കുക, 20-ാം പേജിലേക്കു മറിക്കുക.] ഒരുവന്റെ ദാമ്പത്യബന്ധത്തെ കാത്തുസൂക്ഷിക്കാൻ മാത്രമല്ല അതു വിജയകരമാക്കി തീർക്കാനുമുള്ള വഴികളെ കുറിച്ച് ഈ മാസിക ചർച്ചചെയ്യുന്നു.”
വീക്ഷാഗോപുരം ജൂലൈ 1
“ദുരന്തങ്ങൾ പ്രഹരിക്കുമ്പോൾ, ദൈവം ആളുകളെ കുറിച്ച് യഥാർഥത്തിൽ കരുതലുള്ളവൻ ആണോ, അവൻ അവരുടെ കഷ്ടപ്പാടുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. താങ്കൾ എപ്പോഴെങ്കിലും അതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇന്ന് ദൈവം നമ്മോട് കരുതൽ പ്രകടമാക്കുന്നത് എങ്ങനെയെന്നും സകല കഷ്ടപ്പാടുകളും തുടച്ചു നീക്കുന്നതിനുള്ള അടിസ്ഥാനം അവൻ പ്രദാനം ചെയ്തിരിക്കുന്നത് എങ്ങനെയെന്നും ഈ മാസിക ചർച്ചചെയ്യുന്നു.” യോഹന്നാൻ 3:16 വായിക്കുക.