മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംജൂൺ 15
“എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സന്തുഷ്ടരായിരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ജീവിതവെല്ലുവിളികളെ വിജയകരമായി നേരിടുന്നതിനു സഹായകമായ മാർഗനിർദേശം എവിടെ കണ്ടെത്താനാകുമെന്ന് ഈ മാസിക പറയുന്നുണ്ട്. കൂടാതെ പ്രതിസന്ധിഘട്ടത്തിലും തളരാതിരിക്കാൻ നമ്മെ സഹായിക്കുന്ന യഥാർഥ പ്രത്യാശയെക്കുറിച്ചും ഇത് ചർച്ചചെയ്യുന്നു.” വെളിപ്പാടു 21:3-5 വായിക്കുക.
ഉണരുക! ജൂൺ
“മുന്നറിയിപ്പുകൾ അനുസരിക്കുന്നത് എത്ര പ്രധാനമാണെന്ന് അടുത്തകാലത്തുണ്ടായ ദുരന്തങ്ങൾ വ്യക്തമാക്കുന്നുവെന്നു തോന്നുന്നില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] കത്രീന ചുഴലിക്കൊടുങ്കാറ്റിനെ അതിജീവിച്ചവർ പഠിച്ച പാഠങ്ങളെക്കുറിച്ച് ഈ ലേഖനം ചർച്ചചെയ്യുന്നു. കൂടാതെ നാം ഓരോരുത്തരും ഇന്ന് അനുസരിക്കേണ്ട ഒരു മുന്നറിയിപ്പിനെക്കുറിച്ചും ഇത് പരാമർശിക്കുന്നു.” 14-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംജൂലൈ 1
“‘ജീവിതത്തിൽ ഇത്രയധികം പ്രശ്നങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്? ഒരു ദൈവം ഉണ്ടെങ്കിൽപ്പിന്നെ എന്തുകൊണ്ടാണ് ഈ കഷ്ടപ്പാടുകൾക്ക് ഒരു അറുതിവരുത്താൻ അവൻ ഒന്നും ചെയ്യാത്തത്?’ എന്നൊക്കെ ഇക്കാലത്ത് പലരും ചോദിക്കാറുണ്ട്. ആകട്ടെ, താങ്കൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അത്തരം ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ വ്യക്തമായ ഉത്തരം ഈ മാസികയിൽ ഉണ്ട്.” 2 തിമൊഥെയൊസ് 3:16 വായിക്കുക.
ഉണരുക! ജൂലൈ
“ഇന്ന് ദാമ്പത്യബന്ധങ്ങളിൽ അനേകവും സമ്മർദത്തിൻ കീഴിലാണ്. ഈ നിശ്വസ്ത ബുദ്ധിയുപദേശം അനുസരിക്കുന്നത് ദമ്പതികളെ സഹായിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [എഫെസ്യർ 4:32 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] സന്തുഷ്ട ദാമ്പത്യത്തിനു സഹായിക്കുന്ന, ഫലപ്രദമെന്നു കാലം തെളിയിച്ചിട്ടുള്ള ബൈബിൾ തത്ത്വങ്ങൾ ഈ ലക്കം ഉണരുക!യിൽ വിവരിച്ചിരിക്കുന്നു.”