മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രി. - ജൂൺ
“കഷ്ടപ്പാടുകളെയും രോഗങ്ങളെയും മരണത്തെയും കുറിച്ചു നാം ദിവസവും കേൾക്കുന്നുണ്ടല്ലോ. ഇതിനെല്ലാം ഒരു അവസാനമുണ്ടാകുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ലക്ഷക്കണക്കിനാളുകൾക്കു പ്രത്യാശ നൽകിയിരിക്കുന്ന ഒരു തിരുവെഴുത്തു ഞാൻ കാണിച്ചുതരട്ടെ? [പ്രതികരണം അനുകൂലമാണെങ്കിൽ യോഹന്നാൻ 3:16 വായിക്കുക.] ‘യേശുവിന്റെ മരണത്തിലൂടെ നിങ്ങൾക്കു രക്ഷ’ എന്ന വിഷയം ഈ മാസികയിൽ വായിക്കാനാകും.”
ഉണരുക! ഏപ്രി. - ജൂൺ
“മതത്തിന്റെ പേരിൽ അരങ്ങേറുന്ന ഹീനകൃത്യങ്ങൾ കാണുമ്പോൾ, ദൈവം അവയെല്ലാം അംഗീകരിക്കുന്നുണ്ടോയെന്നു പലരും ചിന്തിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തിൽ ദൈവത്തിന്റെ വീക്ഷണം എന്താണെന്നു പറയുന്ന ഒരു തിരുവെഴുത്തു കാണിക്കട്ടെ? [പ്രതികരിക്കാൻ അനുവദിക്കുക. പ്രതികരണം അനുകൂലമെങ്കിൽ മർക്കൊസ് 7:7 വായിക്കുക.] ദൈവത്തിൽനിന്നുള്ള സത്യം നമുക്ക് എങ്ങനെ അറിയാൻ കഴിയും? മതപരമായ സത്യങ്ങൾ കണ്ടെത്തുക സാധ്യമാണോ? ഈ മാസികയിൽ അവയ്ക്കുള്ള ഉത്തരമുണ്ട്.”
വീക്ഷാഗോപുരം ജൂലൈ - സെപ്റ്റ.
“കണ്ണുകൊണ്ടു കാണുന്നതു മാത്രമേ വിശ്വസിക്കുകയുള്ളു എന്ന് പലരും പറയാറുണ്ട്. താങ്കൾക്കും അതേ അഭിപ്രായമാണോ ഉള്ളത്? [പ്രതികരിക്കാൻ അനുവദിക്കുക.] വിശുദ്ധ തിരുവെഴുത്തുകളിൽനിന്നുള്ള ഒരു വാക്യം ഞാൻ കാണിക്കട്ടെ? [പ്രതികരണം അനുകൂലമാണെങ്കിൽ റോമർ 1:20 വായിക്കുക.] സൃഷ്ടിക്രിയകളിൽ വ്യക്തമായി പ്രതിഫലിക്കുന്ന മൂന്നു ദൈവികഗുണങ്ങൾ ഈ മാസിക പ്രദീപ്തമാക്കുകയും അവയെക്കുറിച്ച് അറിയുന്നത് നമ്മെ എങ്ങനെ ബാധിക്കുന്നുവെന്നു കാണിച്ചുതരുകയും ചെയ്യുന്നു. വായിക്കാൻ താത്പര്യമുണ്ടെങ്കിൽ, ഇതു തരുന്നതിനു സന്തോഷമുണ്ട്.”
ഉണരുക! ജൂലൈ - സെപ്റ്റ.
“ലോകാവസ്ഥകൾ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അനേകരും ചിന്തിക്കുന്നു. നമ്മുടെ കാലത്തെക്കുറിച്ചു പറയുന്ന ഒരു പുരാതന പ്രവചനം കാണിച്ചുതരട്ടെ? [പ്രതികരണം അനുകൂലമെങ്കിൽ 2 തിമൊഥെയൊസ് 3:1-4 വായിക്കുക.] അന്ത്യകാലത്തെക്കുറിച്ചു പഠിക്കാൻ നാം അതീവതത്പരരായിരിക്കണം. കാരണം ഭൂമിയിൽ മെച്ചമായ ഒരു അവസ്ഥ വരാൻപോകുന്നു എന്നതിന്റെ സൂചനയാണത്. അതെങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”