പുതിയ ലഘുപത്രിക വിതരണം ചെയ്യാനുള്ള പ്രത്യേക ക്രമീകരണം
1 ലോകാവസ്ഥകൾ ഇന്ന് അനേകം ആളുകളെ അസ്വസ്ഥരാക്കുന്നു. എന്നാൽ ലോകം ഈ സ്ഥിതിയിലായിരിക്കുന്നത് എന്തുകൊണ്ടെന്നും ഭാവി എന്തായിരിക്കുമെന്നും വരാനിരിക്കുന്ന ന്യായവിധിയെ അതിജീവിക്കാൻ എന്തു ചെയ്യണമെന്നും ചുരുക്കം ചിലരേ മനസ്സിലാക്കുന്നുള്ളൂ. (യെഹെ. 9:4) നമ്മുടെ കാലത്തിന്റെ പ്രാധാന്യം തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്നതിന് ജാഗരൂകർ ആയിരിക്കുവിൻ! എന്ന പുതിയ ലഘുപത്രിക വിതരണം ചെയ്തുകൊണ്ടുള്ള ഒരു പ്രത്യേക പരിപാടി നടത്തപ്പെടുന്നതായിരിക്കും. ഏപ്രിൽ 18 തിങ്കളാഴ്ചമുതൽ മേയ് 15 ഞായറാഴ്ചവരെയുള്ള ദിവസങ്ങളിലാണ് അതു ക്രമീകരിച്ചിരിക്കുന്നത്.
2 വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴോ മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴോ അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെടുമ്പോഴോ പൊതുസ്ഥലങ്ങളിൽ സാക്ഷീകരിക്കുമ്പോഴോ ഈ ലഘുപത്രിക സമർപ്പിക്കാവുന്നതാണ്. എന്നിരുന്നാലും, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക വിവേചനാരഹിതമായി വിതരണംചെയ്യരുത്. പകരം, ലോകസംഭവങ്ങളുടെ അർഥം സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളിൽ താത്പര്യം പ്രകടമാക്കുന്നവർക്കു മാത്രമേ അത് സമർപ്പിക്കാവൂ. സന്ദേശത്തിൽ വളരെ കുറച്ചുമാത്രം താത്പര്യം കാണിക്കുന്നവർക്ക് ലഘുപത്രികയ്ക്കു പകരം ഒരു ലഘുലേഖ നൽകാവുന്നതാണ്.
3 ഇപ്രകാരം പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഒരു വ്യക്തിയുടെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്:
◼ “ഇന്ന് സാധാരണമായിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെയും ഞെട്ടിക്കുന്ന സംഭവങ്ങളെയും കുറിച്ച് അനേകരും ഉത്കണ്ഠയുള്ളവരാണ്. [പ്രാദേശികമായി അറിയാവുന്ന ഒരു ഉദാഹരണം പറയുക.] അത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്ന കാര്യം താങ്കൾക്ക് അറിയാമോ? [പതികരിക്കാൻ അനുവദിക്കുക. തുടർന്ന്, ചൂണ്ടിക്കാണിച്ച ഉദാഹരണത്തിനു യോജിച്ച ഒരു തിരുവെഴുത്തു ഭാഗം—മത്തായി 24:3, 7, 8; ലൂക്കൊസ് 21:7, 10, 11; 2 തിമൊഥെയൊസ് 3:1-5 എന്നിവയിൽ ഏതെങ്കിലുമൊന്ന്—വായിക്കുക.] നമ്മുടെ കാലത്തിന്റെ അർഥം എന്തെന്നും മനുഷ്യവർഗത്തിന്റെ ഭാവി എന്തെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. കൂടുതൽ കാര്യങ്ങൾ അറിയാൻ താങ്കൾക്കു താത്പര്യമുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. ആത്മാർഥമായ താത്പര്യം പ്രകടിപ്പിക്കുന്നെങ്കിൽ ലഘുപത്രിക സമർപ്പിക്കുക.] വില ഈടാക്കാതെയാണ് ഞങ്ങൾ ഈ ലഘുപത്രിക നൽകിവരുന്നത്. ഞങ്ങളുടെ ലോകവ്യാപക വേലയ്ക്കായി എളിയ സംഭാവന നൽകാൻ ആഗ്രഹിക്കുന്നപക്ഷം അത് സ്വീകരിക്കാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ.”
4 അല്ലെങ്കിൽ ഈ സമീപനം ഫലപ്രദമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം:
◼ “ഞെട്ടിക്കുന്ന ലോകസംഭവങ്ങളോ വ്യക്തിപരമായ ദുരന്തങ്ങളോ ഇന്ന് അനേകം ആളുകളെ ദുഃഖത്തിലാഴ്ത്തുന്നു. ദൈവം ഇത്തരം കാര്യങ്ങൾ തടയാത്തത് എന്തുകൊണ്ടെന്ന് ചിലർ ചിന്തിക്കുന്നു. എന്നാൽ ദൈവം പെട്ടെന്നുതന്നെ മനുഷ്യവർഗത്തിന്റെ കഷ്ടപ്പാട് ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബൈബിൾ ഉറപ്പുനൽകുന്നു. ദൈവം മനുഷ്യവർഗത്തിനു നൽകാൻ പോകുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണെന്നു നോക്കൂ. [സങ്കീർത്തനം 37:10, 11 വായിക്കുക.] കൂടുതൽ കാര്യങ്ങൾ അറിയാൻ താങ്കൾക്കു താത്പര്യമുണ്ടോ?” മുകളിൽ പറഞ്ഞ അതേ രീതിയിൽ ഉപസംഹരിക്കുക.
5 ലഘുപത്രികയുടെ പ്രതി സ്വീകരിക്കുന്ന എല്ലാവരുടെയും പേരും മേൽവിലാസവും വാങ്ങാൻ ശ്രമിക്കുക, താത്പര്യം നട്ടുവളർത്താനായി മടങ്ങിച്ചെല്ലാനുള്ള ക്രമീകരണങ്ങൾ ചെയ്യുക. താത്പര്യം നട്ടുവളർത്താൻ കഴിയുന്ന വിധം സംബന്ധിച്ച നിർദേശങ്ങൾ സേവനയോഗത്തിൽ പിന്നീടു പരിചിന്തിക്കുന്നതായിരിക്കും. ഒരു വ്യക്തി പ്രാരംഭ സന്ദർശനത്തിൽ നല്ല താത്പര്യം കാണിക്കുന്നെങ്കിൽ ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയോ ആവശ്യം ലഘുപത്രിക പോലെയുള്ള മറ്റൊരു പ്രസിദ്ധീകരണമോ ഉപയോഗിച്ച് അപ്പോൾത്തന്നെ ബൈബിളധ്യയനം തുടങ്ങാൻ നിങ്ങൾക്കു കഴിഞ്ഞേക്കാം.
6 ഈ ലേഖനം ചർച്ചചെയ്യുന്ന സേവനയോഗത്തെ തുടർന്ന് ഈ പുതിയ ലഘുപത്രികയുടെ പ്രതികൾ ലഭ്യമാക്കുന്നതായിരിക്കും. പ്രസാധകരും പയനിയർമാരും തുടക്കത്തിൽ ഈ പ്രത്യേക ക്രമീകരണത്തിന്റെ ആദ്യത്തെ ഏതാനും ദിവസത്തേക്ക് ആവശ്യമായതു മാത്രം വാങ്ങാൻ നിർദേശിക്കുന്നു. തന്റെതന്നെ സ്തുതിക്കും എല്ലായിടത്തുമുള്ള പരമാർഥഹൃദയരായ വ്യക്തികളുടെ പ്രയോജനത്തിനുമായി യഹോവ ഈ പ്രത്യേക പ്രവർത്തനത്തെ അനുഗ്രഹിക്കുമാറാകട്ടെ.—സങ്കീ. 90:17.