മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം മേയ് 15
“ദാരിദ്ര്യമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ദൈവത്തിന്റെ വാഗ്ദാനം എന്താണെന്നു നോക്കൂ. [യെശയ്യാവു 65:21 വായിക്കുക.] ഈ വാഗ്ദാനം ഒരു യാഥാർഥ്യമായിത്തീരുന്നത് എങ്ങനെയെന്ന് വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ചചെയ്യുന്നു.” ഇങ്ങനെയൊരു മാറ്റം എപ്പോൾ സംഭവിക്കുമെന്നു പരിചിന്തിക്കാനായി മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
ഉണരുക! മേയ് 8
“മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പരിസ്ഥിതികളിൽ കുട്ടികൾ കൂടുതൽ സമ്മർദത്തിൻ കീഴിലാകുന്നു. അതു തരണം ചെയ്യാൻ മാതാപിതാക്കൾക്കു സഹായിക്കാൻ കഴിയുന്നതെങ്ങനെ? [പ്രതികരിക്കാൻ അനുവദിക്കുക, എന്നിട്ട് ആവർത്തനപുസ്തകം 6:6, 7 വായിക്കുക.] കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാൻ മാതാപിതാക്കളെ സഹായിക്കുന്ന ചില തത്ത്വങ്ങൾ ഈ ലേഖനങ്ങളിൽ ചർച്ചചെയ്യുന്നുണ്ട്.”
വീക്ഷാഗോപുരം ജൂൺ 1
“മിക്കവാറും എല്ലാവരുംതന്നെ സമാധാനത്തെക്കുറിച്ചു സംസാരിക്കുന്നുണ്ടെങ്കിലും ആഗോള ഐക്യം മനുഷ്യവർഗത്തിൽനിന്നു വഴുതിമാറുകയാണ്. അത് ഒരു സ്വപ്നം മാത്രമാണെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ലോകത്തെ ഏകീകരിക്കാൻ കെൽപ്പുള്ള ഒരു ഗവൺമെന്റിനെക്കുറിച്ച് ഈ മാസിക പറയുന്നു.” സങ്കീർത്തനം 72:7, 8 വായിക്കുക, ഇത് എങ്ങനെ സംഭവിക്കുമെന്നു ചർച്ചചെയ്യാനായി മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
ഉണരുക! ജൂൺ 8
“കുട്ടികളെ ഏതുതരം സിനിമ കാണാൻ അനുവദിക്കണമെന്ന കാര്യത്തിൽ മിക്ക മാതാപിതാക്കളും ശ്രദ്ധ പുലർത്തും. നിങ്ങളുടെ കുടുംബത്തിനു പറ്റിയ സിനിമകൾ തിരഞ്ഞെടുക്കുന്നത് ഒരു വെല്ലുവിളിയായിരിക്കുകയാണോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് എഫെസ്യർ 4:17 വായിക്കുക.] ആരോഗ്യാവഹമായ വിനോദങ്ങൾ തിരഞ്ഞടുക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഈ മാസിക ചർച്ചചെയ്യുന്നു.”