മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! നവം. 8
“മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നമുള്ളതായി അറിയാവുന്ന ആരെയെങ്കിലും സഹായിക്കാൻ താങ്കൾക്ക് ആഗ്രഹമുണ്ടോ? മദ്യപാനം വരുത്തിവെക്കുന്ന പ്രശ്നങ്ങളെയും ശാരീരിക ദോഷങ്ങളെയും കുറിച്ചു മാത്രമല്ല അതിൽനിന്നു പുറത്തുവരാൻ ഒരു വ്യക്തിക്കു ചെയ്യാൻ കഴിയുന്ന സംഗതികളെക്കുറിച്ചും ഈ മാസിക ചർച്ച ചെയ്യുന്നു.” 10-ാം പേജിലെ ലേഖനം കാണിക്കുക.
വീക്ഷാഗോപുരം നവം. 15
“മനുഷ്യവർഗം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നു പലരും ചിന്തിക്കുന്നു. അതിന്റെ സാധ്യമായ ഒരു കാരണത്തെക്കുറിച്ച് ഈ വാക്യം പറയുന്നതു താങ്കൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? [വെളിപ്പാടു 12:9 വായിച്ചശേഷം പ്രതികരിക്കാൻ അനുവദിക്കുക.] ആളുകളെ വഴിതെറ്റിക്കാൻ പിശാച് ഒരുക്കുന്ന തന്ത്രങ്ങൾ എന്തൊക്കെയാണെന്നും അവന്റെ സ്വാധീനത്തെ ചെറുക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്നും ഈ മാസിക കാണിച്ചുതരുന്നു.”
വീക്ഷാഗോപുരം ഡിസം. 1
“‘അർമഗെദോൻ’ എന്ന വാക്കു കേൾക്കുമ്പോൾ ഭയാനകമായ ഒരു കൂട്ടനശീകരണത്തിന്റെ ചിത്രമാണ് പലരുടെയും മനസ്സിൽ ഓടിയെത്തുന്നത്. [3-ാം പേജിലെ ചതുരം കാണിക്കുക.] നമുക്കു സംഭവിക്കാവുന്നതിൽ ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് അർമഗെദോൻ എന്നു കേൾക്കുന്നത് താങ്കളെ അത്ഭുതപ്പെടുത്തുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] അത് അങ്ങനെയായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ മാസിക വിശദീകരിക്കുന്നു.” 2 പത്രൊസ് 3:13 വായിക്കുക.
ഉണരുക! ഡിസം. 8
“ഭൂമുഖത്തുള്ള എല്ലാവരെയും പോഷിപ്പിക്കാൻ ആവശ്യമായ ആഹാരം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 800 കോടിയോളം ആളുകൾക്ക് വേണ്ടത്ര പോഷണം ലഭിക്കുന്നില്ല. ശോചനീയമായ ഒരു സംഗതിയല്ലേ അത്? [പ്രതികരിക്കാൻ അനുവദിക്കുക.] നഗരങ്ങളിലുള്ളവർക്ക് ആഹാരം ലഭ്യമാക്കുന്നതിന്റെ വർധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ച് ഈ മാസിക ചർച്ചചെയ്യുന്നു. പട്ടിണിയില്ലാത്ത ഒരു ലോകം സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനങ്ങളെയും അതു വിശേഷവത്കരിക്കുന്നു.” സങ്കീർത്തനം 72:16എ വായിക്കുക.