മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! നവം. 8
“കുഞ്ഞുന്നാൾ മുതലേ കുട്ടികളെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കുന്നുണ്ട്. ഇക്കാലത്ത് അതിന്റെ ആവശ്യമുണ്ടെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരണം കേട്ടശേഷം സദൃശവാക്യങ്ങൾ 22:6 വായിക്കുക.] ഉത്തമ വ്യക്തിത്വത്തിന്റെ ഉടമകളായിത്തീരുന്നതിന് കുട്ടികളെ സഹായിക്കാൻ മാതാപിതാക്കൾക്കു ചെയ്യാനാകുന്ന പ്രത്യേക കാര്യങ്ങൾ ഉണരുക!യുടെ ഈ ലക്കം ചർച്ചചെയ്യുന്നു.”
വീക്ഷാഗോപുരം നവം. 15
“മിക്കവരുംതന്നെ നല്ല ആരോഗ്യവും ദീർഘായുസ്സും ആഗ്രഹിക്കുന്നവരാണ്. അതു സാധ്യമായാൽ നിത്യമായി ജീവിച്ചിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? [പ്രതികരണം കേട്ടശേഷം യോഹന്നാൻ 17:3 വായിക്കുക.] നിത്യജീവനെ സംബന്ധിച്ച ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ച് ഈ മാസിക ചർച്ച ചെയ്യുന്നു. ആ വാഗ്ദാനം നിറവേറുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നും ഇതു കാണിച്ചുതരുന്നു.”
ഉണരുക! നവം. 8
“തിരക്കുപിടിച്ച ഇക്കാലത്ത് കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്നത് എത്ര പ്രധാനമാണെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന്, സഭാപ്രസംഗി 3:1, 4 വായിച്ചിട്ട് കളിക്കാനും തുള്ളിച്ചാടി നടക്കാനും ഒരു കാലമുണ്ടെന്ന് എടുത്തുപറയുക.] കുട്ടികളോടൊത്തു സമയം ചെലവഴിക്കുകയും കളിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ മാസിക ചർച്ചചെയ്യുന്നു.” 7-ാം പേജിൽ തുടങ്ങുന്ന ലേഖനത്തിന്റെ പ്രസക്ത ആശയങ്ങളിലേക്കു വീട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുക.
വീക്ഷാഗോപുരം ഡിസം. 1
“മനുഷ്യനെ മൃഗങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്ന ഒരു സവിശേഷത തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രാപ്തിയാണ്. എങ്കിൽത്തന്നെയും ഇന്ന് അനേകരും മോശമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിനു കാരണം എന്താണെന്നാണു താങ്കൾ വിചാരിക്കുന്നത്? [പ്രതികരണം കേട്ടശേഷം യിരെമ്യാവു 17:9-ഉം വെളിപ്പാടു 12:9-ഉം വായിക്കുക.] ശരിയായ കാര്യങ്ങൾ അറിയാനും അതു ചെയ്യാനും നമ്മെ എന്തു സഹായിക്കുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”