മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം നവം. 15
“ലോകം അഴിമതികൊണ്ടു നിറഞ്ഞിരിക്കുന്ന സ്ഥിതിക്ക് ‘ശരിയായതു ചെയ്യാൻ ഞാനെന്തിന് ഇത്ര പാടുപെടണം’ എന്ന് ചിലരെങ്കിലും ചിന്തിക്കാറുണ്ട്. ആകട്ടെ, താങ്കൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] പ്രോത്സാഹജനകമായ ഈ വാക്കുകൾ ശ്രദ്ധിക്കുക. [സദൃശവാക്യങ്ങൾ 2:21, 22 വായിക്കുക.] നേരുള്ളവർ ആയിരിക്കേണ്ടതിന്റെ ഏറ്റവും പ്രധാന കാരണം ഈ മാസിക വിശദീകരിക്കുന്നുണ്ട്.”
ഉണരുക! നവം.
“ലോകത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി ദൈവമാണെന്ന് ചിലർ വിചാരിക്കുന്നു. ഒരു ദുരന്തം സംഭവിക്കുമ്പോൾ അതു വരുത്താൻ ദൈവത്തിന് എന്തെങ്കിലും തക്കകാരണം ഉണ്ടായിരുന്നിരിക്കണം എന്ന് അവർ പറയുന്നു. ആകട്ടെ, താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട്, യാക്കോബ് 1:13 വായിക്കുക.] എന്നാൽ കഷ്ടപ്പാടുകളുടെ കാരണവും അവയ്ക്ക് അറുതി വരുത്താൻ ദൈവം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും ബൈബിളിന്റെ സഹായത്താൽ മനസ്സിലാക്കാൻ ഈ മാസിക സഹായിക്കുന്നു.”
വീക്ഷാഗോപുരം ഡിസം. 1
“ഈ ബൈബിൾ പ്രവചനം ഇന്നു നിവൃത്തിയേറുന്നതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? [മത്തായി 24:11 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] വളരെ പ്രചാരം നേടിയിരിക്കുന്ന ചില മതോപദേശങ്ങൾ ഈ മാസികയിൽ വിവരിച്ചിട്ടുണ്ട്. കൂടാതെ വ്യാജോപദേഷ്ടാക്കളുടെ വഞ്ചനയ്ക്ക് എങ്ങനെ ഇരയാകാതിരിക്കാമെന്നും ഇതിൽ പറഞ്ഞിരിക്കുന്നു.”
ഉണരുക! ഡിസം.
“ജീവിച്ചിരിന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ ആരാണെന്നു ചോദിച്ചാൽ താങ്കൾ എന്തു പറയും? [പ്രതികരിക്കാൻ അനുവദിക്കുക.] പലരും യേശുവിനെയാണ് ഏറ്റവും മഹാനായി കണക്കാക്കുന്നത്. ദൈവരാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ അവൻ ഭൂമിയിൽ എന്തു ചെയ്യുമെന്നു പറഞ്ഞിരിക്കുന്നതു കണ്ടോ. [8-9 പേജുകളിലെ ചിത്രം കാണിക്കുക, എന്നിട്ട് കൊടുത്തിരിക്കുന്ന ഒരു തിരുവെഴുത്തു വായിക്കുക.] യേശു ഇത് എന്ന്, എങ്ങനെ ചെയ്യുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”