മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! നവം. 8
“മരുന്നുകളോടു പ്രതിരോധശേഷി വളർത്തിയെടുത്തിട്ടുള്ള രോഗാണുക്കളെ കുറിച്ച് ധാരാളം റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതിന്റെ കാരണങ്ങളെയും സുരക്ഷിതരായിരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും എന്നതിനെയും പറ്റി ഈ മാസിക ചർച്ച ചെയ്യുന്നു. ആരും രോഗികൾ ആയിരിക്കുകയില്ലാത്ത ഒരു ലോകത്തെ സംബന്ധിച്ചുള്ള ബൈബിളിന്റെ വാഗ്ദാനത്തെ കുറിച്ചും ഇതു വിശദീകരിക്കുന്നു.” യെശയ്യാവു 33:24 വായിക്കുക.
വീക്ഷാഗോപുരം നവം. 15
“ഭൂമി ഒരിക്കൽ ഒരു പറുദീസ ആയിത്തീരുമെന്ന് പുരാതന നാളുകളിൽ അനേകർ വിശ്വസിച്ചിരുന്നു. എന്നാൽ ഭൂമി നിലനിൽക്കുമോ എന്നുതന്നെ ഇന്ന് ആളുകൾ സംശയിക്കുന്നു. ഭൂമിയുടെ ഭാവിയെ കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ ഇതിനെ കുറിച്ച് എന്താണു പറയുന്നതെന്നു നോക്കൂ. [സങ്കീർത്തനം 37:11 വായിക്കുക.] ഭൂമിയുടെ ഭാവിയെ സംബന്ധിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്ന കാര്യങ്ങൾ കൂടുതലായി ഈ മാസിക വിശദീകരിക്കുന്നുണ്ട്.”
ഉണരുക! നവം. 8
“ഇവിടെ വർണിച്ചിരിക്കുന്നതുപോലുള്ള അവസ്ഥകൾ മനുഷ്യവർഗം എന്നെങ്കിലും ആസ്വദിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [റോമർ 8:20 വായിക്കുക. തുടർന്ന് പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കവേ നമുക്കു പ്രയോജനം ചെയ്തേക്കാവുന്ന പ്രായോഗിക വിവരങ്ങൾ ഈ മാസികയിലുണ്ട്.” “ബദൽ ജീവിതരീതികൾ ദൈവാംഗീകാരമുള്ളവയോ?” എന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ഡിസം. 1
“ചില ആളുകൾക്ക് ഇന്നു ദൈവത്തിൽ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെ കൊടുത്തിരിക്കുന്നതു പോലുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയാത്തതാണ് അതിന്റെ ഒരു കാരണം. [6-ാം പേജിലെ ചതുരത്തിൽനിന്ന് ഒരു ഉദാഹരണം നൽകുക.] ദൈവത്തിൽ യഥാർഥ വിശ്വാസം കെട്ടുപണിചെയ്യുന്നതിന് ആവശ്യമായ ഒരു സുപ്രധാന ഘടകം വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ച ചെയ്യുന്നു.” ഫിലിപ്പിയർ 1:9 വായിക്കുക.