മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഒക്ടോ. – ഡിസ.
“കുടുംബത്തിൽ സന്തോഷം ഉന്നമിപ്പിക്കാൻ ഏറ്റവും അധികം സഹായിക്കുന്നത് എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കാലങ്ങൾക്കു മുമ്പ് ഒരു ജ്ഞാനി ഇതിനെക്കുറിച്ച് പറഞ്ഞത് എന്താണെന്നു ഞാൻ കാണിക്കട്ടെ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ യോഹന്നാൻ 13:34 വായിക്കുക.] സന്തോഷം ഉന്നമിപ്പിക്കാൻ കുടുംബത്തിലെ ഓരോ വ്യക്തിക്കും എന്തുചെയ്യാനാകുമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.” 24, 25 പേജുകളിലുള്ള ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഒക്ടോ. – ഡിസ.
“ഇന്ന് കുട്ടികൾക്കു സ്കൂളിൽ വളരെയേറെ സമ്മർദം നേരിടേണ്ടിവരുന്നു. ഈ സമ്മർദം നേരിടാൻ മാതാപിതാക്കൾക്കും മറ്റുള്ളവർക്കും അവരെ എങ്ങനെ സഹായിക്കാനാകും? [പ്രതികരിക്കാൻ അനുവദിക്കുക. ഒരു തിരുവെഴുത്തു വായിച്ചു കേൾപ്പിക്കട്ടെ എന്നു ചോദിക്കുക. സമ്മതിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 22:3 വായിക്കുക.] സമ്മർദം ലഘൂകരിക്കാൻ സഹായിക്കുന്ന ചില പ്രായോഗിക നിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.” 24-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.